'വീടിന് അഴക് പെൺകുഞ്ഞ്, എന്തുകൊണ്ട് കുറച്ച് കൂടി നേരത്തെ വിവാഹം കഴിക്കാൻ തോന്നിയില്ലെന്ന ചിന്തയാണ് വന്നത്'

തമിഴകത്ത് കൊമേഡിയൻ റോളിൽ തിളങ്ങുന്ന നടനാണ് റെഡ്ഡിൻ കിങ്സ്ലി. ഡോക്ടർ സിനിമയുടെ റിലീസിനുശേഷമാണ് റെഡ്ഡിൻ ക്ലിങ്സ്ലിക്ക് മലയാളികൾക്കിടയിലും ആരാധകർ ഉണ്ടായി തുടങ്ങിയത്. തമിഴ് സീരിയൽ താരം സം​​ഗീതയെയാണ് റെഡ്ഡിൻ വിവാഹം ചെയ്തത്. 2023ൽ ഒരു ചെറിയ ചടങ്ങായാണ് വിവാഹം നടന്നത്. അന്ന് ഇരുവരും തമ്മിലുള്ള പ്രായത്തിലേയും രൂപത്തിലേയും വ്യത്യാസം അടക്കം ചർച്ചയായതുകൊണ്ട് വിവാഹം ചെറിയ ചടങ്ങായിരുന്നുവെങ്കിലും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ആറ് മാസം മുമ്പ് ഇരുവരും ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അടുത്തിടെയാണ് മകളുടെ ചിത്രങ്ങൾ ഇരുവരും സോഷ്യൽമീഡിയ വഴി പങ്കിട്ടത്. വിവാഹശേഷം ഇരുവരും ഒരുമിച്ച് അഭിമുഖങ്ങളിൽ ഒന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല.

Redin Kingsley
Photo Credit: Redin Kingsley / Instagram

ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ ഇരുവരും ഒരുമിച്ച് എത്തി പ്രണയം, വിവാഹം, മകളുടെ ജനനം എന്നിവയെ കുറിച്ചെല്ലാം മനസ് തുറന്നു. സം​​ഗീത ജീവിതത്തിലേക്ക് വന്നശേഷം ഒരുപാട് സന്തോഷം ജീവിതത്തിൽ നിറഞ്ഞുവെന്നും കുറച്ച് കൂടി നേരത്തെ വിവാഹം കഴിക്കേണ്ടതായിരുന്നുവെന്ന് തോന്നിയെന്നും റെഡ്ഡിൻ കിങ്സ്ലി പറയുന്നു. സം​ഗീതയെ കണ്ടുമുട്ടിയത് പ്രതീക്ഷിക്കാതെ നടന്നൊരു കാര്യം പോലെയാണ് തോന്നിയത്.

പരിചയപ്പെട്ടശേഷം ആറ് മാസത്തോളം കാഷ്യലായി സംസാരിക്കുമായിരുന്നു. അതിനുശേഷമാണ് പ്രണയം വിവാഹം എന്നതിനെ കുറിച്ചെല്ലാം ചിന്തിച്ച് തുടങ്ങിയത്. കല്യാണം കഴിക്കട്ടേയെന്ന് തന്നെയാണ് സം​ഗീതയെ കണ്ടപ്പോൾ ‍ഞാൻ ചോദിച്ചത്. അല്ലാതെ പ്രണയം പറയുകയല്ല ചെയ്തത്. 2023ൽ തന്നെ വിവാഹിതരാകണമെന്ന് തീരുമാനിച്ചിരുന്നു.

ഷൂട്ടിങ് നടക്കുന്നതിന് ഇടയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഡിസംബർ മാസത്തിലാണ് ഞങ്ങളുടെ ബെർത്ത് ഡെകൾ അതേ മാസം വിവാഹവും നടന്നാൽ നന്നാകുമെന്ന് തോന്നി. വിവാഹം നടക്കാൻ പോവുകയാണെന്ന് ഞാൻ അധികം ആരോടും പറഞ്ഞിരുന്നില്ല. റിസപ്ഷൻ പ്ലാൻ ഇല്ലായിരുന്നു. ​ഗ്രാന്റായി ചിലവഴിച്ച് വേണ്ടെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

സം​ഗീത ജീവിതത്തിലേക്ക് വന്നശേഷം സന്തോഷകരമാണ് ജീവിതം. എന്തുകൊണ്ട് ഇത്രയും കാലം വിവാഹം കഴിച്ചില്ല... നേരത്തെ വിവാഹം കഴിക്കേണ്ടതായിരുന്നുവെന്ന് തോന്നി. ഒരുപാട് സർപ്രൈസ് തരുന്നയാളാണ് സം​ഗീത. മുമ്പ് ഞാൻ പിറന്നാൾ ഒന്നും ആഘോഷിച്ചിരുന്നില്ല. സം​ഗീത വന്നശേഷമാണ് അത്തരം കാര്യങ്ങളൊക്കെ തുടങ്ങി റെഡ്ഡിൻ പറഞ്ഞു.

Redin Kingsley
Photo Credit: Redin Kingsley / Instagram

ഒരു കുഞ്ഞിനെ വളർത്താൻ എത്രത്തോളം ബുദ്ധിമുട്ടുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. ഈസിയായിരിക്കുമെന്നാണ് കരുതിയിരുന്നത്. പെൺകുഞ്ഞാണെങ്കിൽ പേര് വിക്ടോറിയ എന്ന് ഇടണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അഡ്ലിൻ എന്ന് ഒപ്പം ചേർത്തുവെന്ന് മാത്രം. ഞങ്ങൾ രണ്ടുപേരുടെ ഫീച്ചേഴ്സും കുഞ്ഞിൽ മിക്സായുണ്ട്. വീടിന് അഴക് പെൺകുഞ്ഞുങ്ങളാണല്ലോ. അതുകൊണ്ട് തന്നെ പെൺകുഞ്ഞ് പിറന്നതാണ് ഇപ്പോഴത്തെ വലിയ സന്തോഷം.

ആൺകുഞ്ഞായിരിക്കും പിറക്കുക എന്നാണ് കരുതിയിരുന്നത് റെഡ്ഡിൻ കൂട്ടിച്ചേർത്തു. ഉറങ്ങുന്ന രീതി മുതൽ ചെയ്യുന്ന ഒട്ടുമിക്ക കാര്യങ്ങളിലും റെഡ്ഡിൻ കിങ്സ്ലിയെപ്പോലെയാണ് കുഞ്ഞും. എന്റെ മാനറിസമൊന്നും കുഞ്ഞിൽ കണ്ടില്ല. അച്ഛൻ റോൾ റെഡ്ഡിൻ എങ്ങനെ ഹാന്റിൽ ചെയ്യുമെന്ന് ഞാൻ ഒരുപാട് ആലോചിച്ചിരുന്നു. പക്ഷെ ഭം​ഗിയായി അദ്ദേഹം ചെയ്യുന്നുണ്ട്.

കുഞ്ഞിന്റെ കാര്യങ്ങളിൽ നല്ല ക്ഷമയുണ്ട്. പറഞ്ഞ് കൊടുക്കുന്നതെല്ലാം കുഞ്ഞിന്റെ കാര്യത്തിൽ കൃത്യമായി ചെയ്യും. ആറ് മാസമായി കുഞ്ഞ് പിറന്നിട്ട്. ഞങ്ങൾ രണ്ടുപേരും തന്നെയാണ് മോളുടെ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. വിവാഹം, കുഞ്ഞിന്റെ ജനനം തുടങ്ങി ഒന്നും ഞങ്ങൾ പ്ലാൻ ചെയ്തതല്ല.

എല്ലാം കൃത്യസമയത്ത് നടന്നതാണ്. ലേറ്റ് പ്ര​ഗ്നൻസി ആണെങ്കിലും ഛർദ്ദിപോലും എനിക്ക് വന്നിട്ടില്ല. ഒമ്പതാം കുഞ്ഞിന്റെ കഴുത്തിൽ കോഡ് ചുറ്റിയിരുന്നു. ആ ഒരു കോംപ്ലിക്കേഷൻ മാത്രമെ ​ഗർഭകാലത്ത് എനിക്ക് ഉണ്ടായിരുന്നില്ലെന്ന് സം​ഗീതയും പറഞ്ഞു.

More from Filmibeat

Read more about: tamil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X