എന്നെ ശുശ്രൂഷിച്ചതും നാപ്കിന്‍ മാറ്റുന്നത് മുതല്‍ എല്ലാം ചെയ്തതും അദ്ദേഹം, എനിക്കുണ്ടായ തിരിച്ചറിവ്...; സംഗീത
കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന താര വിവാഹങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു വിവാഹം തമിഴ് നടനും കൊമേഡിയനുമായ റെഡിൻ ക്ലിങ്സ്ലിയുടേയും സീരിയൽ താരം സംഗീതയുടേയുമായിരുന്നു. ബീസ്റ്റ്, ജയിലർ ഉൾപ്പടെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ കഥപാത്രങ്ങളെ അവതരിപ്പിച്ചാണ് റെഡിൻ കിങ്സ്ലി മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയത്. പ്രായം, ഉയരം, സൗന്ദര്യം എല്ലാം ഇരുവരുടേയും വിവാഹ വാർത്ത പുറത്ത് വന്നപ്പോൾ ചർച്ചയായിരുന്നു.
ഇപ്പോൾ ഇരുവരും ഒരു പെൺകുഞ്ഞിന്റെ മാതാപിതാക്കളാണ്. ആരാധകർ കരുതുന്നത് പോലൊരു വ്യക്തിയല്ല തന്റെ ഭർത്താവെന്ന് ജീവിതത്തിലെ ഒരു അനുഭവം വെളിപ്പെടുത്തി സംഗീത പറയുന്നു. വനിത ദിനത്തോട് അനുബന്ധിച്ച് നടന്ന ഒരുപരിപാടിയിൽ അതിഥിയായി എത്തി സംസാരിക്കുകയായിരുന്നു താരപത്നി.

ഗർഭകാലത്തും പ്രസവശേഷവും തന്നെ പരിപാലിച്ചത് റെഡിൻ ആണെന്നും താൻ പോലും അത്ഭുതപ്പെട്ട് പോയ സമയങ്ങളായിരുന്നുവെന്നും സംഗീത പറയുന്നു. ഇപ്പോഴത്തെ ജനറേഷനിലുള്ള പുരുഷന്മാരുടെ കാഴ്ചപ്പാടുകൾ ഒരുപാട് മാറി. സ്ത്രീകളെ മനസിലാക്കാൻ അവർ ശ്രമിക്കുന്നു. എന്റെ ജീവിതത്തിൽ നിന്നും ഒരു സംഭവം എടുത്ത് പറയുകയാണെങ്കിൽ ഗർഭിണിയായശേഷം കുടുംബത്തിൽ ആരും എന്നെ സപ്പോർട്ട് ചെയ്യാൻ ഇല്ലായിരുന്നു.
അച്ഛൻ മരിച്ച് പോയി. അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഞാൻ ഗർഭിണിയണെന്ന് അറിഞ്ഞ ദിവസം മുതൽ കുഞ്ഞിനെ പ്രസവിച്ച് വീട്ടിൽ കൊണ്ടുവന്നപ്പോഴും ഇപ്പോഴും എല്ലാം... കുഞ്ഞിന് ഇപ്പോൾ പതിനൊന്ന് മാസമാണ് പ്രായം... ഇതുവരെയും ഭർത്താവാണ് എന്നേയും കുഞ്ഞിനേയും പരിപാലിക്കുന്നത്. അദ്ദേഹം ഇതെല്ലാം ചെയ്യുന്നുവെന്നത് എനിക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.
കൊമേഡിയൻ റോൾ ചെയ്യുന്നയാളെ എല്ലാവരും കൊമേഡിയനായിട്ട് മാത്രമാണല്ലോ കാണുക ഉത്തരവാദിത്വമുള്ള വ്യക്തിയായി ആരും ചിന്തിക്കില്ല. എനിക്കും അദ്ദേഹത്തെ കുറിച്ച് അങ്ങനൊരു കാഴ്ചപ്പാടായിരുന്നു. ഇപ്പോൾ എല്ലാം മാറി. എനിക്ക് സിസേറിയനായിരുന്നു. ആശുപത്രിയിൽ വെച്ച് എന്നെ ശുശ്രൂഷിച്ചതും നാപ്കിന്‍ മാറ്റി തന്നത് മുതല്‍ എല്ലാം ചെയ്തതും അദ്ദേഹമാണ്.
ഒരുപാട് സ്ത്രീകളുള്ള ചുറ്റുപാടില്‍ ജീവിച്ച ആളല്ല അദ്ദേഹം എന്നിട്ടും എങ്ങനെ ഒരു സ്ത്രീയെ മര്യാദയോടെ പരിഗണിക്കണമെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാം. എന്റെ ജീവിതം കൊണ്ട് ഞാനത് തിരിച്ചറിഞ്ഞു എന്നും സംഗീത പറഞ്ഞു. റെഡിനുമായുള്ള വിവാഹത്തെ കുറിച്ചും സംഗീത സംസാരിച്ചു. റെഡിന്‍ കിങ്സ്ലി തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ആദ്യം ഞാന്‍ കരുതിയത് കോമഡി പറഞ്ഞതാണെന്നാണ്.

പിന്നീട് സംസാരിച്ചപ്പോള്‍ അത് സീരിയസ് ആയിരുന്നുവെന്ന് മനസിലായി. പക്ഷെ എന്തുകൊണ്ട് അദ്ദേഹം എന്നോട് പ്രപ്പോസ് ചെയ്തുവെന്ന് വിവാഹത്തിന് ശേഷമാണ് മനസിലായത്. കൊവിഡ് കാലത്താണ് ഒറ്റപ്പെടലിനെ കുറിച്ച് ഓർത്ത് അദ്ദേഹം വല്ലാതെ വേദനിച്ചത്. ആ സമയത്ത് എടുത്ത തീരുമാനമായിരുന്നുവത്രെ വിവാഹം കഴിക്കണം എന്നത്.
തന്നോട് ഇഷ്ടം തോന്നിയപ്പോള്‍ അത് തുറന്ന് പറയുകയായിരുന്നു എന്നും സംഗീത പറയുന്നു. അധികം ആളും ആരവവും ഇല്ലാത്ത സ്വകാര്യ ചടങ്ങിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. 46 വയസാണ് കിങ്‌സ്‌ലിക്ക് സംഗീതയ്ക്ക് മുപ്പത്തിനാലുമാണ് പ്രായം. മാധ്യമങ്ങളെപ്പോലും അറിയിക്കാതെ രഹസ്യമായാണ് മൈസൂരിലെ ക്ഷേത്രത്തിൽ ചടങ്ങുകൾ നടത്തിയത്. സംഗീതയെ കാണും വരെ വിവാഹമേ വേണ്ട എന്ന നിലപാടിലായിരുന്നു നടൻ.
കോലമാവ് കോകിലയിലൂടെയായിരുന്നു നടനായുള്ള അരങ്ങേറ്റം. ഡാൻസറുമാണ് താരം. നെൽസൺ ദിലീപ് കുമാർ സിനിമകളിലെ സ്ഥിര സാന്നിധ്യമാണ്. അടുത്തിടെ റെഡിന്റെ മകളുടേയും നെൽസണിന്റേയും ഒരു ക്യൂട്ട് ചിത്രം സോഷ്യൽമീഡിയയിൽ ആകെ വൈറലായിരുന്നു. റെഡ്ഡിന്റെ മകളാണെന്ന് പ്രേക്ഷകരിൽ പലരും വൈകിയാണ് തിരിച്ചറിഞ്ഞത്.


Click it and Unblock the Notifications

















