അവർക്കിടയിൽ യഥാർത്ഥത്തിൽ നടന്നത് അന്നേ അറിയാം; പറയേണ്ടെന്ന് കരുതിയതാണ്; തുറന്നടിച്ച് റിഹാന
തമിഴ് ടെലിവിഷൻ രംഗത്ത് ഇപ്പോഴും ചർച്ചയായി തുടരുകയാണ് വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള പ്രശ്നം. രണ്ട് പേരും ഇപ്പോൾ അഭിമുഖങ്ങൾ നൽകുന്നില്ലെങ്കിലും സഹപ്രവർത്തകരുടെ അഭിപ്രായങ്ങൾ തമിഴ് മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. സംയുക്തക്കെതിരെ തുറന്നടിച്ച വ്യക്തിയാണ് നടി റിഹാന. സംയുക്തയ്ക്കും വിഷ്ണുകാന്തിനുമാെപ്പം റിഹാന സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. വിഷ്ണുകാന്തിനെ പിന്തുണച്ച റിഹാന സംയുക്തയുടെ ആരോപണങ്ങളെയും വിമർശിച്ചു.
ഒരു ചെറുപ്പക്കാരനെ സമൂഹത്തിന് മുന്നിൽ നാണം കെടുത്തുകയാണ് സംയുക്ത ചെയ്യുന്നതെന്നാണ് റിഹാനയുടെ വാദം. വിഷ്ണുകാന്ത് സെറ്റിൽ മാന്യമായി പെരുമാറുന്ന നടനാണ്, പ്രശ്നങ്ങൾ പൊതുവിടത്തിൽ സംസാരിക്കുന്നത് കൊണ്ട് എന്താണ് ഗുണമെന്നും റിഹാന ചോദിച്ചു. പിന്നാലെ റിഹാനയ്ക്കെതിരെ സംയുക്ത രംഗത്ത് വന്നു. റിഹാന പ്രശസ്തിക്ക് വേണ്ടിയാണ് അഭിമുഖങ്ങൾ നൽകുന്നതെന്നും റിഹാനയുടെ കഴിഞ്ഞ കാലം കേട്ടാൽ നിങ്ങൾ ചിരിക്കുമെന്നും സംയുക്ത സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.

ഇപ്പോഴിതാ സംയുക്തയുടെ പരിഹാസത്തിന് മറുപടി നൽകുകയാണ് റിഹാന. സംയുക്തയെ പോലെ മുൻ ഭർത്താവിന്റെ ആരോപണങ്ങൾ തനിക്ക് കേൾക്കേണ്ടി വന്നിട്ടില്ലെന്ന് റിഹാന തുറന്നടിച്ചു. തുടക്കം മുതൽ ഈ പ്രശ്നത്തെക്കുറിച്ച് തനിക്കറിയാം. എന്തുകൊണ്ടാണ് ഇവർക്കിടയിൽ പ്രശ്നങ്ങൾ വന്നതെന്ന് ഊഹിക്കാൻ പറ്റുന്ന തരത്തിൽ ചില കാര്യങ്ങൾ എനിക്കറിയാമായിരുന്നു. എന്നാൽ ഞാനത് പുറത്ത് പറയില്ല എന്നായിരുന്നു തീരുമാനം.
പക്ഷെ വിഷ്ണുകാന്തിനൊപ്പവും സംയുക്തയ്ക്കൊപ്പവും രവിക്കൊപ്പവും അഭിനയിച്ചതിന്റെ അനുഭവങ്ങൾ എനിക്ക് പങ്കുവെക്കാം. മൂന്ന് പേരുടെയും സ്വഭാവം വർക്ക് ചെയ്യുമ്പോൾ ഞാൻ കണ്ടതാണ്. അത് പറയുന്നതിൽ എന്താണ്. സംയുക്തയുടെ ആരാധകർ എനിക്കെതിരെ സോഷ്യൽ മീഡിയയിൽ മെസേജുകൾ അയക്കുന്നു. ഒരു താരത്തെ ഇഷ്ടപ്പെട്ടാലും അവർക്ക് അടിമപ്പെടരുത്. അവരുടെ യഥാർത്ഥ സ്വഭാവം എന്തെന്ന് നമുക്ക് അറിയില്ലെന്നും റിഹാന പറയുന്നു.

സംയുക്തയെക്കുറിച്ച് മോശമായി ഞാൻ സംസാരിച്ചിട്ടില്ല. സംയുക്ത കുറച്ച് ആറ്റിറ്റ്യൂഡ് ഉള്ള നടിയാണ്. ഹീറോയിനാണെന്ന ഭാവം ഉണ്ട്. ലീഡ് ആർട്ടിസ്റ്റുകളോട് മാത്രമേ സൗഹൃദം വെക്കൂ. പക്ഷെ സംയുക്ത എന്നോട് സംസാരിക്കാത്തതിന്റെ പേരിലല്ല ഇപ്പോഴത്തെ പ്രശ്നത്തിൽ ഇടപെടുന്നതെന്നും റിഹാന വ്യക്തമാക്കി. നേരത്തെ അർണവ്-ദിവ്യ ശ്രീധർ പ്രശ്നത്തിലും റിഹാന പ്രതികരിച്ചിരുന്നു. അന്ന് അർണവിനെതിരെയാണ് റിഹാന രംഗത്ത് വന്നത്. അന്ന് ദിവ്യയുടെ ഭാഗത്തായിരുന്നു ന്യായമെന്നും എന്നാൽ സംയുക്തയെ അത്തരത്തിൽ പിന്തുണയ്ക്കാൻ തോന്നുന്നില്ലെന്നും റിഹാന വ്യക്തമാക്കി.
15 ദിവസം മാത്രമാണ് വിഷ്ണുകാന്ത്, സംയുക്ത വിവാഹബന്ധം നിലനിന്നത്. വേർപിരിയലിന് ശേഷം രണ്ട് പേരും ആരോപണങ്ങളുമായി രംഗത്ത് വന്നു. സംയുക്തയ്ക്ക് രവി എന്ന നടനുമായി പ്രണയമുണ്ടായിരുന്നെന്നും വിവാഹത്തിന് ശേഷമാണ് ഇതറിഞ്ഞതെന്നും വിഷ്ണുകാന്ത് ആരോപിച്ചു. എന്നാൽ വിഷ്ണുകാന്തിന്റെ ലൈംഗിക പീഡനങ്ങളാണ് വിവാഹബന്ധം ഉപേക്ഷിക്കാൻ കാരണമെന്നാണ് സംയുക്ത ആരോപിച്ചത്.
എപ്പോഴും സെക്സിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന വിഷ്ണുകാന്തിന്റെ ഉപദ്രവങ്ങൾ കടുത്തു, ഇത് മൂലമൂലം ആരോഗ്യം മോശമായി, പോൺ വീഡിയോകൾ കാണാൻ നിർബന്ധിച്ചു, ബെഡ് റൂമിൽ ക്യാമറവെക്കാമെന്ന് വരെ വിഷ്ണുകാന്ത് പറഞ്ഞെന്നും സംയുക്ത ആരോപിച്ചു.
എന്നാൽ ഈ വാദങ്ങൾ വിഷ്ണുകാന്ത് നിഷേധിച്ചു. സംയുക്തയുടെ ചില ഫോൺ കോൾ വിവരങ്ങളും മറ്റും വിഷ്ണുകാന്ത് പുറത്ത് വിടുകയും ചെയ്തു. മുത്തുക്കൾ സിപ്പി എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിക്കവെയാണ് സംയുക്തയും വിഷ്ണുകാന്തും അടുത്തത്. വിവാഹ ശേഷമാണ് രവി എന്ന നടനുമായി സംയുക്തയ്ക്കുണ്ടായിരുന്ന ബന്ധം അറിഞ്ഞതെന്ന് വിഷ്ണുകാന്ത് പറയുന്നു.


Click it and Unblock the Notifications











