സാമന്തയല്ല മോഹന്‍ലാലിന്റെ നായിക, ബിഗ് ബ്രദറില്‍ റെജീന കസന്‍ഡ്രയാണ് നായികയായി എത്തുന്നു!
Recommended Video
മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു വിയറ്റ്‌നാം കോളനി. മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നിത്. കൂട്ടുകെട്ടിലെ ആദ്യ സിനിമ തന്നെ ഹിറ്റാക്കിയ താരജോഡി ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന സിനിമയിലൂടെ വീണ്ടും ഒന്നിച്ചിരുന്നു. ഇപ്പോഴിതാ ഇതേ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ കൂടി വരികയാണ്. ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ബിഗ് ബ്രദര്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ സിനിമകളിലൊന്ന്.
ആക്ഷനും കോമഡിയ്ക്കും പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ആസിഫ് അലിയാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ സഹോദര വേഷത്തിലായിരിക്കും ആസിഫ് അഭിനയിക്കുന്നതെന്നാണ് സൂചന. നേരത്തെ റെഡ് വൈന്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ആസിഫ് അലി മാത്രമല്ല തെന്നിന്ത്യന്‍ സൂപ്പര്‍ നായിക ചിത്രത്തിലുണ്ടാവുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.

ആദ്യം സാമന്തയുടെ പേരാണ് പറഞ്ഞിരുന്നതെങ്കിലും നടി റെജീന കസന്‍ഡ്രയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന ഈ ചിത്രം വൈശാഖ് സിനിമാസ്, എസ് ടാക്കീസ്, നിക്ക് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
അടുത്തിടെയാണ് ബിഗ് ബ്രദറിന്റെ പൂജ ചടങ്ങുകള്‍ നടന്നത്. ജൂണ്‍ പകുതിയോടെ ബിഗ് ബ്രദറിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചി പനമ്പള്ളി നഗറിലെ മൈ സ്റ്റുഡിയോയില്‍ നിന്നുമായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ഇതിനൊപ്പം സോംഗ് റെക്കോര്‍ഡിംഗ് ഫംഗ്ഷനും നടന്നു. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ നേരത്തെ പുറത്ത് വന്നിരുന്നു. ബംഗ്ലൂരു, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുമായി തൊണ്ണൂറ് ദിവസത്തെ ഷൂട്ടിംഗാണ് ബിഗ് ബ്രദറിന് വേണ്ടി തീരുമാനിച്ചിരിക്കുന്നത്.


Click it and Unblock the Notifications











