വാക്കുകൾ കൊണ്ട് മാത്രമല്ല പ്രവൃത്തി കൊണ്ടും അപമാനിച്ചു; ബോളിവുഡിൽ ഞാൻ നേരിട്ടത്: രജിന കസാൻഡ്ര ‌

പല ഭാഷകളിൽ സാന്നിധ്യം അറിയിച്ച നടിയാണ് രജിന കസാൻഡ്ര. 2025 ൽ വലിയ സിനിമകളുടെ ഭാ​ഗമാകാൻ രജിനയ്ക്ക് കഴിഞ്ഞു. തമിഴിൽ അജിത്ത് നായകനായ വിടാമുയർച്ചിയിൽ രജിന പ്രധാന വേഷങ്ങളിലൊന്ന് ചെയ്തു. ബോളിവുഡിലും രജിന സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പത്ത് വർഷത്തിലേറെ നീണ്ട കാലയളവിലെ തമിഴ്, തെലുങ്ക് സിനിമാ രം​ഗത്തെ അനുഭവ സമ്പത്തുമായാണ് രജിന ബോളിവുഡിലേക്ക് കടന്നത്. 2019 ൽ ഏക് ലഡ്കി കോ ദേഖ തോ ഐസ ​ല​ഗ എന്ന സിനിമയിലൂടെയായിരുന്നു ബോളിവുഡ് അരങ്ങേറ്റം. രജിന ചെയ്ത കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതാണ്.

തുടർന്നും ബോളിവുഡിൽ രജിന അഭിനയിച്ചു. ഫർസി, റോക്കറ്റ് ബോയ്സ്, ജാൻബാസ് എന്നീ സീരീസുകളിൽ രജിന അഭിനയിച്ചു. ഇപ്പോഴിതാ ബോളിവുഡ് ഇൻഡസ്ട്രിയിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്ന് പറയുകയാണ് രജിന. തെന്നിന്ത്യൻ സിനിമാ രം​ഗത്ത് നിന്നും വരുന്ന അഭിനേതാക്കളോട് ബോളിവുഡിൽ വേർതിരിവുണ്ടെന്ന് രജിന പറയുന്നു. താൻ തെന്നിന്ത്യയിൽ നിന്നായത് കൊണ്ട് പലപ്പോഴും താഴ്ത്തിക്കെട്ടുകയും അപമാനിക്കുകയും ചെയ്തിട്ടുണ്ട്.

Regina Cassandra

ഹിന്ദി ഭാഷയിൽ എനിക്ക് പ്രാവീണ്യമുണ്ട്. റോക്കറ്റ് ബോയ്സിലും ഫർസിയിലും ഞാൻ തന്നെയാണ് ഡബ് ചെയ്തത്. എന്നാൽ തന്റെ കഴിവുകൾ ബോളിവുഡിലെ ആളുകൾ അവ​ഗണിച്ചെന്ന് രജിന പറയുന്നു. ഒരുപാട് പേർ എന്നോട് അപമാനക‍രമായ രീതിയിൽ പെരുമാറി. വാക്കുകൾ കൊണ്ട് മാത്രമല്ല, പ്രവൃത്തി കൊണ്ടും. എന്നാൽ എപ്പോഴും അതായിരുന്നില്ല സാ​ഹചര്യമെന്നും രജിന കസാൻഡ്ര പറഞ്ഞു. ഹിന്ദുസ്ഥാൻ ടെെംസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

കണ്ട നാൾ മുതൽ എന്ന സിനിമയിലൂടെ 2005 ലാണ് രജിന അഭിനയ രം​ഗത്ത് തുടക്കം കുറിക്കുന്നത്. സഹനായികാ വേഷമാണ് ഈ ചിത്രത്തിൽ ചെയ്തത്. ശിവ മനസുലൊ ശ്രുതി എന്ന തെലുങ്ക് സിനിമ കരിയറിൽ വഴിത്തിരിവായി. തെലുങ്കിലെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം രജിനയ്ക്ക് ലഭിച്ചു. തെലുങ്ക് സിനിമാ രം​ഗത്താണ് രജിന കൂടുകൽ ശ്രദ്ധിക്കപ്പെട്ടത്. റൂട്ടിൻ ലൗ സ്റ്റോറി, കേഡി ബില്ല കില്ലാടി രം​ഗ, പവർ, പില്ല നുവു ലെനി ജീവിതം തുടങ്ങിയ സിനിമകൾ മികച്ച വിജയം നേടി. കരിയറിൽ വ്യത്യസ്തമായ റോളുകൾ ചെയ്യാൻ രജിന ശ്രദ്ധിച്ചു. തുടരെ സിനിമകൾ സൗത്തിൽ രജി ചെയ്തു. 2021 ൽ അഞ്ച് റിലീസുകൾ നടിക്കുണ്ടായിരുന്നു.

More from Filmibeat

Read more about: regina cassandra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X