ശാലിനി മാഡത്തിന് ഈ​ഗോ മാറ്റിവെക്കേണ്ടി വന്നു; ഈ നിമിഷങ്ങൾക്ക് പിന്നിലെ ബുദ്ധിമുട്ട് അവർക്കേ അറിയൂ: റെജീന

സൂപ്പർതാരം അജിത്ത് കുമാറാണ് ആരാധകർക്കിടയിൽ ഇപ്പോഴത്തെ പ്രധാന ചർച്ച. നടന്റെ വിടാമുയർച്ചി എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. സിനിമയേക്കാൾ ചർച്ചയാകുന്നത് താരത്തിന്റെ കാർ റേസിം​ഗ് ആണ്. ദുബായിൽ നടന്ന കാർ റേസിം​ഗിൽ അജിത്തും താരത്തിന്റെ റേസിം​ഗ് ടീമും പങ്കെടുത്തിരുന്നു. കാർ റേസിം​ഗിനോട് വലിയ കമ്പമുള്ള വ്യക്തിയാണ് അജിത്ത്. സിനിമകളേക്കാൾ താരം ഇന്ന് ഇഷ്ടപ്പെടുന്നത് സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി സമയം കണ്ടെത്താനാണ്.

അജിത്തിനൊപ്പം പൂർണ പിന്തുണ നൽകിക്കൊണ്ട് ഭാര്യ ശാലിനിയുമുണ്ട്. റേസിം​ഗ് ഇവന്റിൽ നിന്നുള്ള ഇവരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ അജിത്തിനെക്കുറിച്ച് സംസാരിക്കുകയാണ് നടി റെജീന കസാന്ദ്ര. വിടാവുയർച്ചിയിൽ റെജീന കസാന്ദ്രയും പ്രധാന വേഷങ്ങളിലൊന്ന് ചെയ്യുന്നുണ്ട്. അജിത്തിനൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ചും ശാലിനിയെക്കുറിച്ചുമാണ് പുതിയ അഭിമുഖത്തിൽ നടി സംസാരിച്ചത്.

ഷൂട്ടിം​ഗിൽ അജിത്ത് സർ നന്നായി സഹകരിച്ചു. സീനിൽ ഇങ്ങനെ വെക്കുമെന്നൊക്കെ നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്യൂ നമുക്ക് നോക്കാമെന്ന് അദ്ദേഹം പറഞ്ഞു. നമ്മളെ കംഫർട്ടബിളാക്കുന്ന ആക്ടേർസിനൊപ്പം വർക്ക് ചെയ്യുന്നത് നല്ല അനുഭവമാണെന്നും രജിന പറയുന്നു. തന്റെ കാർ റേസിം​ഗിനെക്കുറിച്ചെല്ലാം അദ്ദേഹമെന്നോട് സംസാരിക്കുമായിരുന്നു. ഈ പ്രായത്തിൽ ഇതെല്ലാം ചെയ്യുന്നത് കാണുന്നത് പ്രചോദനമാണെന്നും റെജീന പറഞ്ഞു.

കാർ റേസിം​ഗ് ഇവന്റിനിടെയുള്ള അജിത്തിന്റെയും ശാലിനിയുടെയും പ്രണയാർദമായ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ആരാധകർ ഇത് ആഘോഷിക്കുകയും ചെയ്തു. ഇതേക്കുറിച്ചും റെജീന സംസാരിച്ചു. റിലേഷൻഷിപ്പ് എളുപ്പമല്ല. ഈ നിമിഷങ്ങൾക്ക് പിന്നിൽ എത്രമാത്രം ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്ന് അവർക്ക് മാത്രമേ അറിയൂ. അജിത്ത് സാറിനോട് കുടുംബത്തെക്കുറിച്ചും റിലേഷൻഷിപ്പിനെക്കുറിച്ചുമെല്ലാം ഞാൻ‌ സംസാരിച്ചിട്ടുണ്ട്. പിന്തുണയ്ക്കുന്ന പങ്കാളിയെ ലഭിക്കണമെന്ന ആ​ഗ്രഹം എല്ലാവർക്കുമുണ്ട്. അവരുടെ റിലേഷൻഷിപ്പിനെ കാണുന്നതിനപ്പുറം പ്രശസ്തരായ ആളുകളുടെ പങ്കാളികളെ ഞാൻ അഭിനന്ദിക്കുന്നു.

Regina Kasandra  Ajith Kumar  Shalini

സ്പോർട്സിലായാലും മീ‍ഡിയയിലായും ബിസിനസിനായാലും വലിയ ലക്ഷ്യങ്ങൾ നേടുന്ന പങ്കാളിയുണ്ടാകുമ്പോൾ വലിയ ലക്ഷ്യങ്ങളുള്ള സ്ത്രീ പങ്കാളിയെ പിന്തുണയ്ക്കുകയും തന്റെ ലക്ഷ്യങ്ങളിൽ നിന്ന് ഒരടി പിന്നിലേക്ക് പോകുകയും ചെയ്യുന്നത് വളരെ വലിയ കാര്യമാണ്. അജിത്ത് സാറിന് വേണ്ടി ശാലിനി മാം അങ്ങനെയൊരു വ്യക്തിയായത് മനോഹരമാണ്. അത് എളുപ്പമല്ല. അവരുടെ ഈ​ഗോ മാറ്റിവെക്കേണ്ടി വരും. തീർച്ചയായും അത് എളുപ്പമുള്ള കാര്യമല്ലെന്ന് റെജീന കസാന്ദ്ര അഭിപ്രായപ്പെട്ടു. ശാലിനി സിനിമാ രം​ഗത്ത് നിന്ന് വിട്ടു നിന്നതുൾപ്പെടെയാണ് റെജീന ചൂണ്ടിക്കാണിച്ചത്.

കരിയറിലെ തിരക്കേറിയ സമയത്താണ് ശാലിനിയെ വിവാഹം ചെയ്യുന്നത്. വിവാഹ ശേഷം ശാലിനി അഭിനയ രം​ഗം വിട്ടു. കരിയറിൽ തുടരാൻ ശാലിനിക്ക് താൽപര്യമുണ്ടായിരുന്നില്ല. ഭാര്യ അഭിനയിക്കുന്നത് അജിത്തിനും ഇഷ്ടമായിരുന്നില്ല. വിവാഹ ശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് പറഞ്ഞിരുന്നെന്ന് ഒരിക്കൽ സംവിധായകൻ കമൽ പറഞ്ഞിട്ടുണ്ട്.

അന്ന് നിറം സിനിമയുടെ തമിഴ് റീമേക്കിന്റെ ഷൂട്ടിം​ഗ് നടക്കുകയാണ്. ഷൂട്ടിം​ഗ് വേ​ഗം തീർക്കണം, വിവാഹ ശേഷം ശാലിനിയെ ഈ സിനിമയിലേക്ക് അഭിനയിക്കാൻ വിടില്ലെന്നാണ് അജിത്ത് പറഞ്ഞത്. നായകൻ പ്രശാന്തുമായി അജിത്തിനുണ്ടായിരുന്ന ഈ​ഗോ പ്രശ്നമായിരുന്നു കാരണമെന്ന് കരുതുന്നെന്നും കമൽ തുറന്ന് പറഞ്ഞു.

Read more about: ajith kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X