twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദശരഥത്തിൽ അഭിനയിച്ചത് വളരെ വലിയ അനുഗ്രഹമായി കാണുന്നു, ഓർമ പങ്കുവെച്ച് രേഖ

    |

    മലയളത്തിലും തമിഴിലും ഒരുപോലെ ആരാധകരുള്ള താരമാണ് രേഖ. 1986-ൽ പുറത്തിറങ്ങിയ പുന്നഗൈ മന്നൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തുന്നത്. 1989 ൽ ആയിരുന്നു നടിയുടെ മോളിവുഡ് അരങ്ങേറ്റം. . സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിൽ പിറന്ന റാംജി റാവ് സ്പീക്കിംഗ് ആയിരുന്നു ആദ്യ ചിത്രം. സിനിമ വലിയ വിജയം നേടിയതിന് പിന്നാലെ രേഖയും മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു നിരവധി മികച്ച ചിത്രങ്ങൾ രേഖയെ തേടി എത്തുകയായിരുന്നു. ദശരഥം, രണ്ടാം വരവ്, ഇൻ ഹരിഹർനഗർ, ഏയ് ഓട്ടോ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നു.

    rekha

    രേഖ, മോഹൻലാൽ, മുരളി, സുകുമാരി,നെടുമുടി വേണു, സുകുമാരൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ദശരഥം. എകെ ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ചിത്രത്തിൽ ആനി രാജീവ് മേനോൻ എന്ന കഥപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്, ആനി എന്ന കഥാപാത്രമായിട്ടാണ് രേഖ എത്തിയത്. ഇപ്പോഴിത ദശരഥത്തിലെ ഓർമ പങ്കുവെക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് നടി ചിത്രത്തിനെ കുറിച്ച് വാചാലയാകുന്നത്. ചിത്രത്തിൽ അഭിനയിച്ചത് വലിയ അനുഗ്രഹമാണെന്നാണ് നടി പറയുന്നത്.

    ലോഹിതദാസ് തിരക്കഥ എഴുതി സിബി മലയിൽ സംവിധാനം ചെയ്ത് വേണു സാർ ഛായാഗ്രാഹണം ചെയ്ത ദശരഥം എന്ന് സിനിമയിലെ തന്റെ കഥാപാത്രമായ ആനിക്ക് ആ വർഷത്തെ ഫിലിം ക്രിട്ടിക്സ് പുരസ്കാരം നേടാൻ സാധിച്ചത് വളരെ വലിയ അനുഗ്രഹമായി കാണുന്നു. കാലത്തിന് മുമ്പെ സഞ്ചരിച്ച ചിത്രമായിരുന്നു അത്. മലയാള സിനിമയിലെ ഇതിഹാസതാരങ്ങൾക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്നു രേഖ പറഞ്ഞു.

    Recommended Video

    ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam

    രാജീവ് മേനോൻ എന്ന ധനികനായ നായക കഥാപാത്രമായിരുന്നു മോഹൻലാൽ അവതരിപ്പിച്ചത്. വാടക ഗർഭപാത്രം നൽകാൻ തയാറായി മുന്നോട്ടു വന്ന ആനി എന്ന യുവതിയായി വേഷമിട്ടത് രേഖയും. ഭർത്താവിന്റെ ചികിത്സയ്ക്ക് അത്യാവശ്യമായി വലിയൊരു തുക വേണമെന്ന ആവശ്യമാണ് അവരെ ഇതിനായി പ്രേരിപ്പിക്കുന്നതും.

    Read more about: mohanlal
    English summary
    Rekha Harris Opens Up Mohanlal And Herself Starrer Dasharatham Was Ahead Of Its Time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X