For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനരികിലാവണം! മനസ്സിലെ വലിയ മോഹം പങ്കുവെച്ച് രേഖ! മകളുടെ സ്‌നേഹം കണ്ണുനനയിപ്പിക്കും!

  |

  ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്ന താരങ്ങളിലൊരാളായിരുന്നു രേഖ. തമിഴിലും മലയാളത്തിലുമൊക്കെയായി നിറഞ്ഞുനിന്ന താരം കൂടിയായിരുന്നു രേഖ. റാംജി റാവു സ്പീക്കിംഗ്, ഏയ് ഓട്ടോ, പുന്നഗൈ മന്നന്‍, എന്‍ ബൊമ്മക്കുട്ടി അമ്മാവുക്ക്, കടലോര കവിതകള്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീനിലും ഈ താരം നിറഞ്ഞുനിന്നിരുന്നു. കടലോര കവിതകളിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങിയ ഈ നായികയ്ക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  സിനിമയില്‍ തിളങ്ങി നില്‍ക്കവെയായിരുന്നു രേക വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വിവാഹത്തിന് ശേഷവും താരം സിനിമയില്‍ സജീവമായിരുന്നു. കുടുംബത്തെക്കുറിച്ചുള്ള വിവരമൊന്നും അധികം പുറത്തുവിട്ടിരുന്നില്ല. ഇടയ്ക്ക് മകള്‍ സിനിമയില്‍ അരങ്ങേറുന്നുവെന്ന വാര്‍ത്ത വന്നിരുന്നുവെങ്കിലും അത് നിഷേധിച്ച് താരമെത്തിയിരുന്നു. താനാണ് സെലിബ്രിറ്റിയെന്നും പിന്നെന്തിനാണ് ഭര്‍ത്താവിന്റേയും മകളുടേയും വിവരങ്ങളെക്കുറിച്ച് ചോദിക്കുന്നതെന്നുമായിരുന്നു ഒരു ചാനല്‍ പരിപാടിക്കിടെ താരം ചോദിച്ചത്. തന്റെ മനസ്സിലെ വലിയൊരാഗ്രഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

  അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ താരങ്ങളിലൊരാളാണ് രേഖ. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തെ തേടിയെത്തിയിരുന്നു. എല്ലാ തരത്തിലുമുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാനായി തനിക്ക് കഴിയുമെന്നും താരം തെളിയിച്ചിരുന്നു. ഒരുകാലത്ത് നായികയായി നിറഞ്ഞുനിന്ന താരം ഇപ്പോള്‍ അമ്മവേഷങ്ങളുമായി സജീവമാണ്. പഴയത് പോലെ തന്നെയുള്ള പിന്തുണയാണ് ഇത്തവണയും താരത്തിന് ലഭിക്കുന്നതെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

  അച്ഛനുമായി ഏറെ അടുപ്പമാണ് തനിക്കെന്ന് താരം വ്യക്തമാക്കിയിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിലും താരം ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു. അഭിനയിക്കുന്നതിനോടും സിനിമയുമായി മുന്നേറുന്നതിനോടൊന്നും അച്ഛന് താല്‍പര്യമുണ്ടായിരുന്നില്ലെന്നും താരം ഓര്‍ത്തെടുത്തിരുന്നു. ഈ പ്രൊഫഷനായിരുന്നില്ല അദ്ദേഹം മകള്‍ക്കായി തീരുമാനിച്ചത്. അഭിനയജീവിതവുമായി മകള്‍ മുന്നേറിയപ്പോള്‍ അദ്ദേഹം തീരുമാനം മാറ്റിയിരുന്നില്ല. മകളുടെ ഒരു സിനിമ പോലും അദ്ദേഹം കണ്ടിരുന്നില്ല.

  അടുത്തിടെയായിരുന്നു രേഖയുടെ അച്ഛന്‍ അന്തരിച്ചത്. ചെന്നൈയ്ക്കടുത്തുള്ള കില്‍പൗക്കിനടുത്തായാണ് അച്ഛന് അന്ത്യവിശ്രമം ഒരുക്കിയത്. അതിനടുത്തായാണ് തനിക്കും കല്ലറ ഒരുക്കേണ്ടതെന്നാണ് താരം പറയുന്നത്. അച്ഛനരികിലായിരിക്കണം തന്റേയും അന്ത്യവിശ്രമമെന്നാണ് താരം പറയുന്നത്. അച്ഛനോടുള്ള താരത്തിന്റെ സ്‌നേഹത്തെക്കുറിച്ച് മനസ്സിലാക്കിയിരിക്കുകയാണ് എല്ലാവരും. ജീവിതത്തില്‍ മാത്രമല്ല മരണത്തിന് ശേഷവും അദ്ദേഹത്തിനരികിലായിരിക്കണം എന്ന മകളുടെ ആഗ്രഹം കൂടിയാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്.

  ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് രേഖ. രേഖയ്ക്ക് പിന്നാലെയായി മകളും സിനിമയിലേക്ക് എത്തുന്നുവെന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു അടുത്തിടെ പ്രചരിച്ചത്. താരങ്ങള്‍ക്ക് പിന്നാലെയായാി അരങ്ങേറുന്ന അടുത്ത തലമുറയ്ക്ക് ശക്തമായ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മകളുടെ സിനിമാപ്രവേശത്തെക്കുറിച്ചുള്ള വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കിയാണ് താരം എത്തിയത്.

  ധര്‍മജന്‍ പറഞ്ഞതില്‍ എന്തെങ്കിലുമൊരു കാര്യമുണ്ടാവും! പൊങ്കാല ക്ഷണിച്ചുവരുത്തി ജോജു ജോര്‍ജ്!

  മലയാളികളുടെ സ്വന്തം മീനുക്കുട്ടി കൂടിയാണ് രേഖ. ജോസഫിന്‍ എന്നായിരുന്നു താരത്തിന്റെ യഥാര്‍ത്ഥ പേര്. സിനിമയിലെത്തിയപ്പോള്‍ അത് രേഖയാക്കി മാറ്റുകയായിരുന്നു. വഴിയോരക്കാഴ്ചകളിലൂടെയായിരുന്നു താരം മലയാളത്തില്‍ അരങ്ങേറിയത്. ഏയ് ഓട്ടോയിലെ മീനുക്കുട്ടിയായാണ് ഇന്നും താരത്തെ ആരാധകര്‍ കാണുന്നത്. ദശരഥത്തിലേയും റാംജി രാവു സ്പീക്കിംഗിലേയുമൊക്കെ കഥാപാത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.

  Read more about: rekha രേഖ
  English summary
  Rekha Talking About Her Father.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X