യുവയേയും മൃദുലയേയും ഒന്നിപ്പിച്ച സീരിയലമ്മ, രണ്ടാളേയും നന്നായി അറിയാമെന്ന് രേഖ രതീഷ്

കോമണ്‍ ഫ്രണ്ടാണ് തങ്ങളെ ഒന്നിപ്പിക്കാന്‍ കാരണമായതെന്ന് യുവകൃഷ്ണയും മൃദുല വിജയും പറഞ്ഞിരുന്നു. ഇവരുടെ അമ്മയായി അഭിനയിച്ചിരുന്ന രേഖ രതീഷായിരുന്നു ഇതിന് പിന്നില്‍. വിവാഹത്തിന് പിന്നിലെ സീരിയലമ്മയെക്കുറിച്ചുള്ള കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്. മഴവില്‍ മനോരമ ഫേസ്ബുക്ക് പേജിലെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

വിവാഹത്തിന് പിന്നിലെ സീരിയലമ്മ, കഴിഞ്ഞ ദിവസം മിനിസ്ക്രീൻ രംഗത്തെ ഒരു വാർത്ത തരംഗമായി. അറിഞ്ഞ പലരും ഫെയ്ക്ക് ന്യൂസാണോയെന്ന സംശയം പ്രകടിപ്പിച്ചു. മിനിസ്‌ക്രീനിലെ താരങ്ങളായ യുവകൃഷ്ണയുടേയും മൃദുല വിജയുടേയും വിവാഹവാർത്തയായിരുന്നു അത്. സംഗതി ഫെയ്ക്ക് ന്യൂസൊന്നുമല്ല. ഇരുവരുടേയും വിവാഹനിശ്ചയം അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഡിസംബർ 23 ബുധനാഴ്ച തിരുവനന്തപുരത്ത് നടന്നു.

 രേഖ രതീഷ്

രേഖ രതീഷ്

വിവാഹ വാർത്ത സത്യമാണെന്ന് ഉറപ്പിച്ച പലരുടേയും സംശയം സംഗതി പ്രണയവിവാഹമാണോയെന്നാണ്. എന്നാൽ പക്ക അറേഞ്ച്ഡ് മാരേജാണ് ഇരുവരുടേതും. അപ്പോൾ അടുത്ത സംശയം വരവായി, ഇതെങ്ങനെ ഇവർ തമ്മിൽ അറേഞ്ചിഡ് മാരേജ് ? ആരുവഴി വന്ന ആലോചന ? രണ്ടാൾക്കും ഇടയിൽ പ്രവർത്തിച്ച വ്യക്തിയേയും നമ്മളറിയും - രേഖ രതീഷ്. 'മഞ്ഞിൽ വിരിഞ്ഞ പൂവി'ലെ യുവ കൃഷ്ണയുടെ മനു പ്രതാപ് എന്ന കഥാപാത്രത്തിന്റെ അമ്മ മല്ലിക പ്രതാപ്.

രണ്ടാളേയും അറിയാം

രണ്ടാളേയും അറിയാം

'യുവ എനിക്ക് എന്റെ അയനെപ്പോലെയാണ്. അവൻ സീരിയലിന് പുറത്തും എന്നെ അമ്മയെന്നു തന്നെയാണ് വിളിക്കുന്നത് ' യുവയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് രേഖ പറയുന്നു. 'രണ്ട് കുട്ടികളേയും എനിക്ക് ഒരു വർഷത്തിലേറെയായി അറിയാം. രണ്ടാളും രണ്ട് സീരിയലിൽ എന്റെ മക്കളാണ്. രണ്ടാളുടേയും ക്യാരക്ടറും ടെയ്സ്റ്റും അത്യാവശ്യം അറിയാം. ചേർന്നു പോകാൻ പറ്റിയ കുട്ടികളാണെന്ന് തോന്നി. അവരുടെ ഫാമിലിയുമായി സംസാരിച്ചു. രണ്ട് ഫാമിലിക്കും ഇഷ്ടായി. അങ്ങനെയാണ് അത് വിവാഹത്തിലേയ്ക്ക് എത്തുന്നത്.

ജീവിതത്തിലും

ജീവിതത്തിലും

സത്യത്തിൽ സീരിയലിലെ അമ്മ രണ്ടാളുടേയും ജീവിതത്തിൽ സ്നേഹത്താൽ ഇടപെടുകയാണ്. രണ്ട് സീരിയലിൽ തന്റെ മക്കളായിരുന്നവർ ഒരുമിച്ചൊരു ജീവിതം ആരംഭിക്കുന്നു. യുവയും മൃദുലയും അഭിനയത്തിന് പുറത്തും പല കഴിവുകളുള്ള വ്യക്തികളാണ്. മാജിക്കിലും മെന്റലിസത്തിലും ഡ്രംസിലും തബലയിലും യുവയ്ക്ക് താൽപ്പര്യവും കഴിവുമുണ്ട്. നൃത്തത്തോടാണ് മൃദുലയ്ക്ക് താൽപ്പര്യം. യുവയുടെ അമ്മ കൃഷ്ണവേണി സംഗീത-നൃത്താധ്യാപികയാണ്. മൃദുലയുടെ അനിയത്തി പാർവ്വതിയ്ക്ക് പാട്ടിലാണ് കമ്പം.

വിവാഹം 2021ല്‍

വിവാഹം 2021ല്‍

അഭിനയരംഗത്ത് നല്ലൊരു കരിയറുമായി മുന്നോട്ട് പോവുക എന്നതു തന്നെയാണ് യുവയുടേയും മൃദുലയുടേയും താൽപ്പര്യം. ഒരേ മേഖലയിലായതിനാൽ അതിന്റെ പ്ലസും മൈനസും രണ്ടാൾക്കും പരസ്പരം ബോധ്യപ്പെടുത്തേണ്ടതില്ലെന്നതാണ് രണ്ടാളുടേയും ആശ്വാസം. യുവയും മൃദുലയും 2021 ൽ വിവാഹിതരാവും. വിവാഹ തീയതി നിശ്ചയിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X