ചില ബന്ധങ്ങള്‍ ജീവിതത്തിലെ കാഴ്ചപാടുകള്‍ മാറ്റും! മനസ് തുറന്ന് നടി ഭാവന, 99 വേണ്ടി കാത്തിരിപ്പാണ്
മലയാളത്തിന്റെ പ്രിയ നായികയായിരുന്ന ഭാവന കന്നഡ സിനിമയുടെ മരുമകളായി പോയതോടെ മലയാളത്തിലേക്ക് അഭിനയിക്കാന്‍ എത്തിയിരുന്നില്ല. നിര്‍മാതാവ് നവീനുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ കന്നഡ സിനിമയിലാണ് ഭാവന സജീവമായിരിക്കുന്നത്. വിവാഹ ജീവിതത്തെ കുറിച്ചും സിനിമാ അഭിനയത്തെ കുറിച്ചുമെല്ലാം പല അഭിമുഖങ്ങളിലും മനസ് തുറക്കാറുള്ള നടി ഇപ്പോള്‍ സൗഹൃദത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ്.

ഒരു പ്രായമെത്തി കഴിഞ്ഞാല്‍ ചില ബന്ധങ്ങള്‍ നമുക്ക് ജീവിതത്തോടുള്ള കാഴ്ചപാടുകള്‍ തന്നെ മാറ്റി മറിക്കും. ആ ബന്ധങ്ങളില്‍ പലതരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് സാധാരണമാണ്. എല്ലാവരും ഇത് അംഗീകരിച്ചിരിക്കുന്ന കാര്യവുമാണ്. അതേ സമയം ഒരു ബന്ധം പരാജയമാവുന്നതും മനോഹരമായ അനുഭവമായിരിക്കുമെന്നും നടി പറയുന്നു. ഒരു അഭിമുഖത്തിനിടെയായിരുന്നു ഭാവന ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഭാവന ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന 99 എന്ന ചിത്രത്തിന് വേണ്ട മലയാളമടക്കം കാത്തിരിക്കുകയാണ്. തമിഴ് ചിത്രമായ 96 ന്റെ കന്നഡ റീമേക്കാണ് 99 എന്ന പേരില്‍ എത്തുന്നത്. തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രത്തെയാണ് കന്നഡയില്‍ ഭാവന അവതരിപ്പിക്കുന്നത്. പ്രീതം ഗബ്ബിയാണ് സംവിധാനം ചെയ്യുന്നത്. ഭാവന നായികയാവുമ്പോള്‍ കന്നഡ നടന്‍ ഗണേശ് ആണ് നായകന്‍. സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലര്‍ വലിയ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. മലയാളത്തിലേക്ക് നല്ല അവസരങ്ങള്‍ വന്നാല്‍ അഭിനയിക്കാന്‍ വരുമെന്ന് ഭാവന നേരത്തെ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications