»   » പ്രേമം തെലുങ്ക് നശിപ്പിക്കുമോ, റീമേക്ക് ചെയ്ത് നശിപ്പിച്ച മലയാള സിനിമകള്‍

പ്രേമം തെലുങ്ക് നശിപ്പിക്കുമോ, റീമേക്ക് ചെയ്ത് നശിപ്പിച്ച മലയാള സിനിമകള്‍

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതിനെ തമിഴര്‍ ശക്തമായി എതിര്‍ത്തു. തെലുങ്കിലേക്ക് ചിത്രം റീമേക്ക് ചെയ്യുന്നു എന്ന് പറഞ്ഞ് കേട്ടത് മുതല്‍ വിമര്‍ശനങ്ങളുയര്‍ന്നു. ഇപ്പോള്‍ എവരേ എന്ന പാട്ടിന്റെ വീഡിയോ റിലീസ് ചെയ്തതോടെ തെലുങ്ക് റീമേക്ക് പ്രേമം എന്ന ചിത്രത്തെ നശിപ്പിച്ചു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

റീമേക്കിങ് പ്രേമം എന്ന ചിത്രത്തെ നശിപ്പിക്കുമോ ഇല്ലയോ എന്നത് ചിത്രം റിലീസ് ചെയ്തു കഴിഞ്ഞിട്ട് പറയാം. അതിനുമുമ്പ്, മലയാളത്തില്‍ നിന്ന് റീമേക്ക് ചെയ്ത് അന്യഭാഷയിലെത്തി, നിരാശപ്പെടുത്തിയ ചില സിനിമകളെ കുറിച്ച് പറയാം. നോക്കൂ...


ഹിറ്റ്‌ലറിനെ നശിപ്പിച്ച ക്രോധ

മമ്മൂട്ടിയും അഞ്ച് പെങ്ങമ്മാരും ചേര്‍ന്ന് മികച്ച വിജയമാക്കി തീര്‍ത്ത ചിത്രമാണ് സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹിറ്റലര്‍. ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടി എന്ന മമ്മൂട്ടി കഥാപാത്രത്തിന് ഇന്നും ആരാധകരുണ്ട്. എന്നാല്‍ ചിത്രം ക്രോധ എന്ന പേരില്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്ത് നശിപ്പിച്ചു. സുനില്‍ ഷെട്ടിയാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രമായി എത്തിയത്. പാത്രസൃഷ്ടിയിലെ അപാകതയാണ് ചിത്രത്തിന് പാരയായത്.


ഇന്‍ ഹരിഹര്‍ നഗര്‍ ഹിന്ദിയില്‍ എത്തിയപ്പോള്‍

സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രം 2007 ലാണ് പ്രിയദര്‍ശന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. ദോല്‍ എന്നാണ് ചിത്രത്തിന് പേരിട്ടത്. എന്നാല്‍ മലയാളത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ദോല്‍ വലിയൊരു പരാജയമാണ്.


ബാംഗ്ലൂര്‍ ഡെയ്‌സ് ബാംഗ്ലൂര്‍ നാട്കള്‍ ആയപ്പോള്‍

മലയാളത്തിന് പുറമെ മറ്റ് ഭാഷക്കാര്‍ക്കിടയിലും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ്. ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലും നിവിന്‍ പോളിയും നസ്‌റിയ നസീമുമൊക്കെ ആടിത്തകര്‍ത്ത സിനിമ ബാംഗ്ലൂര്‍ നാട്കള്‍ എന്ന പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്തു. സിനിമ ബോക്‌സോഫീസില്‍ പൊട്ടി


സിഐഡി മൂസ തമിഴിലെത്തിയപ്പോള്‍

മലയാളത്തില്‍ എക്കാലത്തെയും മികച്ച എന്റര്‍ടൈന്‍മെന്റ് ചിത്രമാണ് സിഐഡി മൂസ. സീന താന 001 എന്ന പേരില്‍ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തു. പ്രസന്ന, വടിവേലു, ഷീല തുടങ്ങിയരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്


താളവട്ടം പ്രിയദര്‍ശന്‍ തന്നെ നശിപ്പിച്ചു

മോഹന്‍ലാല്‍, കാര്‍ത്തിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് താളവട്ടം. മലയാളത്തില്‍ മികച്ച വിജയം നേടിയ ചിത്രം പ്രിയന്‍ തന്നെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. സല്‍മാന്‍ ഖാനും കരീന കപൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ പേര് ക്യോന്‍ കി എന്നാണ്. ഏറ്റവും മോശം റീമേക്ക് ചിത്രം എന്ന പേര് ഇപ്പോഴും ക്യോന്‍ കി യ്ക്ക് തന്നെ


ഹിന്ദിയില്‍ പരാജയപ്പെട്ട മറ്റൊരു ചിത്രം

മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടിനെ ഒന്നിപ്പിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് സന്‍മനസുള്ളവര്‍ക്ക് സമാധാനം. ചിത്രം യേ തേരാ ഗര്‍ യേ മേരാ ഗര്‍ എന്ന പേരില്‍ പ്രിയദര്‍ശന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. എന്നാല്‍ സുനില്‍ ഷെട്ടിയും മഹിമ ചൗധരിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.


ഹിന്ദിയില്‍ പരാജയപ്പെട്ട ദൃശ്യം

മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയമാണ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ചിത്രം തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം റീമേക്ക് ചെയ്തു. എന്നാല്‍ ഹിന്ദിയില്‍ മാത്രം പ്രതീക്ഷിക്കാത്ത പരാജയം നേരിട്ടു.


മലയാളികളെ വെറുപ്പിച്ച സ്പടികം റീമേക്ക്

വീരപ്പ് എന്ന പേരിലാണ് സ്പടികം എന്ന മോഹന്‍ലാല്‍ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തത്. ലാല്‍ അവതരിപ്പിച്ച കഥാപാത്രമായി സുന്ദര്‍ സിയും തിലകന്‍ അവതരിപ്പിച്ച കഥാപാത്രമായി പ്രകാശ് രാജും എത്തി. സിനിമ ബോക്‌സോഫീസില്‍ പരാജയമായിരുന്നില്ലെങ്കിലും മലയാളി പ്രേക്ഷകരെ നിരാശപ്പെടുത്തി.


ന്യൂ ഡല്‍ഹി ഹിന്ദിയില്‍ എത്തിപ്പോള്‍

ന്യൂ ഡല്‍ഹി എന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത കാര്യം അധികമാര്‍ക്കും അറിയില്ലായിരിക്കും. ജോഷി തന്നെയാണ് ഇതേ പേരില്‍ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. മലയാളത്തില്‍ മമ്മൂട്ടിയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം ഹിന്ദിയില്‍ എത്തിയപ്പോള്‍ പൊട്ടിപ്പൊളിഞ്ഞു.


English summary
Remaking a hit film is not an easy task, especially when the original film is from Malayalam, as it is very difficult to find the apt replacement for the actors. But, many Malayalam films have been remade to different languages, while some tasted success, some other films went on to become epic failures.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam