മരിച്ച് പോയാല്‍ മറക്കാമോ? മലയാള സിനിമയുടെ ചിരിവസന്തം കല്‍പ്പന മരിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം!!

ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുവില്‍ തീരദു:ഖമായി മണ്‍മറിഞ്ഞ് പോയ നടിയായിരുന്നു കല്‍പ്പന. 2016 ജനുവരി 25 നായിരുന്നു പെട്ടൊന്നൊരു മരണത്തിലൂടെ നടി മലയാള സിനിമയെ ഞെട്ടിപ്പിച്ചത്. ഇന്ന് കല്‍പ്പന മരിച്ചിട്ട് രണ്ട് വര്‍ഷം കഴിയുകയാണ്. 1977 ല്‍ സിനിമയിലെത്തി നടി മരണം വരെയും സിനിമയില്‍ അഭിനയിച്ചിരുന്നു.

കാര്യമായി ഒരു അസുഖവും ഇല്ലാതിരുന്ന നടി സന്തോഷത്തോടെ കിടന്ന് ഉറങ്ങിയെങ്കിലും നേരം വെളുത്തപ്പോള്‍ ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് പോവുകയായിരുന്നു. നടി മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴെക്കും താരങ്ങളെല്ലാം കല്‍പ്പനയെ മറന്നിരിക്കുകയാണ്. ആരും ഓര്‍മ്മ ഉണര്‍ത്തുന്ന പോസ്റ്റുകളുമായി ഇനിയും വന്നിട്ടില്ല.

കല്‍പ്പന മരണം

കല്‍പ്പന മരണം

നടി കല്‍പ്പന മരിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷമായിരിക്കുകയാണ്. 2016 ജനുവരി 25 നായിരുന്നു ഉറങ്ങാന്‍ കിടന്ന കല്‍പ്പനയെ മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. ഹൃദാഘാതമായിരുന്നു കല്‍പ്പനയുടെ മരണ കാരണം.

തീരാനഷ്ടം

തീരാനഷ്ടം

മലയാള സിനിമയുടെ തീരാനഷ്ടമായിരുന്നു കല്‍പ്പന. 1977 ല്‍ സിനിമയിലെത്തിയത് മുതല്‍ മരണം വരെയും നടിയായി കല്‍പ്പന സിനിമയിലുണ്ടായിരുന്നു. ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദില്‍ പോയപ്പോഴായിരുന്നു മരണത്തിന് കീഴടങ്ങേണ്ടി വന്നത്.

കല്‍പ്പന മരിച്ചിട്ട് രണ്ട് വര്‍ഷം..

കല്‍പ്പന മരിച്ചിട്ട് രണ്ട് വര്‍ഷം..

2016 ജനുവരി 25 ന് രാവിലെയായിരുന്നു കല്‍പ്പന മരിച്ചെന്ന വാര്‍ത്ത കാട്ടുതീ പോലെ പരന്നത്. കേട്ടവര്‍ക്കൊന്നും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു അസുഖവുമില്ലാതിരുന്ന നടി എങ്ങനെ മരിച്ചു എന്നായിരുന്നു എല്ലാവരെയും ഞെട്ടിച്ച കാര്യം.

 എല്ലാവരും മറന്നു

എല്ലാവരും മറന്നു

എത്രയോ കാലം മലയാള സിനിമാ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിനിമയ്ക്ക് വേണ്ടി ജീവിച്ച നടിയായിരുന്നിട്ടും കല്‍പ്പനയുടെ ഓര്‍മ്മകളുമായി ഇന്ന് ആരെയും കണ്ടില്ല. എത്ര വലിയവരാണെങ്കിലും മരണത്തോടെ ഈ ലോകം അവരെ മറന്ന് കളയുമെന്നാണോ?

താരങ്ങളില്ല..

താരങ്ങളില്ല..

മലയാളത്തിലെ ഇന്നത്തെ എല്ലാ പ്രമുഖ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച നടിയാണ് കല്‍പ്പന. മണ്‍മറഞ്ഞ താരങ്ങളുടെ ഓര്‍മ്മ പുതുക്കാനായി ഫേസ്ബുക്കിലോ മറ്റ് സോഷ്യല്‍ മീഡിയകളിലൂടെയോ താരങ്ങള്‍ എത്താറുണ്ട്. എന്നാല്‍ ആരും ഇന്ന് കല്‍പ്പനയെ ഓര്‍ക്കുന്നില്ല.

ദുല്‍ഖറിന്റെ പോസ്റ്റ്

ദുല്‍ഖറിന്റെ പോസ്റ്റ്

കഴിഞ്ഞ വര്‍ഷം നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കല്‍പ്പന ചേച്ചി മരിച്ചിട്ട് ഒരു വര്‍ഷമായി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് പോസ്റ്റിട്ടിരുന്നു. ചാര്‍ലി എന്ന സിനിമയിലെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് താരം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇത്തവണ അതും കണ്ടില്ല.

 ബാലതാരമായി സിനിമയിലേക്ക്

ബാലതാരമായി സിനിമയിലേക്ക്

1970 കളില്‍ ബാലതാരമായിട്ടായിരുന്നു കല്‍പ്പന സിനിമയിലെത്തിയത്. വിടരുന്ന മൊട്ടുകള്‍ എന്ന സിനിമയിലായിരുന്നു കല്‍പ്പന ആദ്യം അഭിനയിച്ചത്. ശേഷം മരിക്കുന്നതിന് മുമ്പ് വരെ 300 സിനിമകളില്‍ നടി അഭിനയിച്ചിരുന്നു.

 മഞ്ഞിലൂടെ...

മഞ്ഞിലൂടെ...

വിടരുന്ന മൊട്ടുകള്‍ക്ക് ശേഷം വേറെയും സിനിമയിലഭിനയിച്ചിരുന്നെങ്കിലും എംടി വാസുദേവന്‍ നായരുടെ മഞ്ഞ് എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്ന വേഷത്തിലേക്ക് കല്‍പ്പന എത്തിയത്. 1983 ലായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്.

 ദേശീയ പുരസ്‌കാരവും

ദേശീയ പുരസ്‌കാരവും

ഇക്കാലയളവിനുള്ളില്‍ ദേശീയ പുരസ്‌കാരം നേടാനും കല്‍പ്പനയ്ക്ക് കഴിഞ്ഞിരുന്നു. അറുപതാമത് ദേശീയ പുരസാകരത്തില്‍ തനിച്ചല്ല എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം കല്‍പ്പനയെ തേടി എത്തിയിരുന്നു.

ഹാസ്യ നടി

ഹാസ്യ നടി

ജഗതി ശ്രീകുമാറിനൊപ്പം ചേര്‍ന്ന് മലയാള സിനിമയിലെ ഹാസ്യങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ നടിയായിരുന്നു കല്‍പ്പന. ഹാസ്യ നടി എന്ന ലേബലില്‍ തന്നെയായിരുന്നു നടി അറിയപ്പെട്ടിരുന്നത്.

സിനിമാ കുടുംബം

സിനിമാ കുടുംബം

  1. മൂന്ന് സഹോദരിമാരുള്ള കല്‍പ്പനയുടെ കുടുംബവും ഒരു സിനിമാ കുടുംബമായിരുന്നു. നടിമാരായ കലാരഞ്ജിനിയുടെയും ഉര്‍വ്വശിയുടെയും നടുവിലുള്ള സഹോദരിയായിരുന്നു കല്‍പ്പന.

 വിവാഹം

വിവാഹം

1998 ല്‍ സംവിധായകന്‍ അനില്‍ കുമാറുമായി കല്‍പ്പന വിവാഹ ജീവിതം ആരംഭിച്ചിരുന്നു. ദാമ്പത്യ ജീവിതം അത്ര ശുഭകരമല്ലാതെ വന്നതോടെ 2012 ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തിരുന്നു.

കല്‍പനയുടെ മകള്‍

കല്‍പനയുടെ മകള്‍

കല്‍പനയുടെ ഏക മകളാണ് ശ്രീമയിയും അമ്മയുടെ പാതയിലൂടെ മകളും സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങാന്‍ പോവുകയാണ്. തന്റെ സിനിമ വിശേഷങ്ങള്‍ ശ്രീമയി തുറന്ന് പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X