»   » ശാപമോക്ഷം മുതല്‍ കോളിളക്കം വരെ, ഇത് ജയന്റെ ജീവിതമാണ്, ഇന്നും പ്രേക്ഷകന്റെ കണ്ണു നിറയാനുള്ള കാരണം?

ശാപമോക്ഷം മുതല്‍ കോളിളക്കം വരെ, ഇത് ജയന്റെ ജീവിതമാണ്, ഇന്നും പ്രേക്ഷകന്റെ കണ്ണു നിറയാനുള്ള കാരണം?

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മലയാളം എക്കാലവും നെഞ്ചേറ്റിയ നടനാണ് ജയന്‍. യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിയിരുന്നു ജയന്‍ വിടപറഞ്ഞിട്ട് 35 വര്‍ഷമായി. ആദ്യ ആക്ഷന്‍ ചിത്രത്തിന്റെ നായകന്‍ എന്നു വേണമെങ്കില്‍  ജയനെ പറയാനാവും.

  കോളിളക്കം എന്ന ഷൂട്ടിംഗിനിടെ ഹെലികോപ്ടര്‍ അപകടത്തിലാണ് ജയന്‍ മരിച്ചത്. മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലയാളികളുടെ മനസ്സില്‍ ജയന്‍ ഇന്നു മരിക്കാത്ത ആക്ഷന്‍ താമാണ്. മറ്റ് നടന്‍മാരില്‍ നിന്നും  വ്യത്യസ്തമായി തന്റെതായ ശൈലിക്കൊണ്ടും വേഷവിധാനക്കൊണ്ടും പ്രേക്ഷകരുടെ കൃഷ്ണമണിയായി മാറുകയായിരുന്നു ജയന്‍ എന്ന കൃഷ്ണന്‍ നായര്‍.

  മരണത്തിനുപ്പുറം ജയന്‍, ശാപമോക്ഷം മുതല്‍ കോളിളക്കം വരെ

  ജുലൈ 25, 1939 ലാണ് ഈ അപൂര്‍വ്വ പ്രതിഭയുടെ ജനനം. യഥാര്‍ഥ പേര്‍ കൃഷ്ണന്‍ നായര്‍ എന്നാണ്. സിനിമയില്‍ എത്തിയതോടെ ജയനായി മാറുകയായിരുന്നു. മാധവന്‍ പിള്ളയുടെയും ഭാരതീയമ്മയുടെ മകനായി കൊല്ലം ജില്ലയില്‍ ഓലയില്‍ ജനിച്ചു

  മരണത്തിനുപ്പുറം ജയന്‍, ശാപമോക്ഷം മുതല്‍ കോളിളക്കം വരെ

  15 വര്‍ഷത്തെ നേവി ജീവിതം അവസാനിപ്പിച്ചാണ് ജയന്‍ സിനിമയിലേക്ക് വന്നത്. വില്ലന്‍ വേഷങ്ങളിലൂടെയായിരുന്നു തുടക്കം. ഇന്ത്യന്‍ നേവിയില്‍ ന്ിന്ന് രാജി വയ്ക്കുമ്പോള്‍ ചീഫ് പെറ്റ് ഓഫീസര്‍ പദവിയിലായിരുന്നു.

  മരണത്തിനുപ്പുറം ജയന്‍, ശാപമോക്ഷം മുതല്‍ കോളിളക്കം വരെ

  മലയാള സിനിമയില്‍ തിളങ്ങി നിന്ന ഈ താരം സിനിമയിലേക്ക് കാലെടുത്ത് വച്ചത് 1974 ലാണ്് ശാപമോക്ഷം എന്ന സിനിമയിലൂടെ മലയാളത്തിന്റെ കണ്ണിലെ കൃഷ്ണ മണിയായി മാറുകയായിരുന്നു

  മരണത്തിനുപ്പുറം ജയന്‍, ശാപമോക്ഷം മുതല്‍ കോളിളക്കം വരെ

  മലയാള സിനിമയുടെ പാട്ടും ഡാന്‍സും ആക്ഷനുമൊക്കെയായി 120 തോളം ചിത്രങ്ങളില്‍ ജയന്‍ മാറ്റുരച്ചിട്ടുണ്ട്. പിന്നിട് ഒരു സംവിധായകരും പ്രേക്കര്‍ക്കും ഒഴിച്ചു കൂടാന്‍ പറ്റാതാവുകയായിരുന്നു. അങ്ങാടി, മീന്‍, കാന്തവലയം,കരിമ്പന,കഴുകന്‍ തുടങ്ങിയവ മികച്ച ചിത്രങ്ങളാണ്.

  മരണത്തിനുപ്പുറം ജയന്‍, ശാപമോക്ഷം മുതല്‍ കോളിളക്കം വരെ

  ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരമായിരുന്നു നായക പദവി നല്‍കിയ ജയന്റെ ആദ്യ ചിത്രം. പിന്നിടങ്ങോട്ട് പ്രേക്ഷകര്‍ നെഞ്ചേറ്റിയ നടനായിരുന്നു ജയന്‍

  മരണത്തിനുപ്പുറം ജയന്‍, ശാപമോക്ഷം മുതല്‍ കോളിളക്കം വരെ

  അങ്ങാടിയായിരുന്നു ജയനെ നടനാക്കി മാറ്റിയ ചിത്രം. ഐ വി ശശി സംവിധാനം ചെയ്ത് ഈ ചിത്രം മുന്‍കാല റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു. അങ്ങാടിയില്‍ ചുമട്ടു തൊഴിലാളിയുടെ വേഷമാണ് അതിമനോഹരമായി ജയന്‍ അവതരിപ്പിച്ചത്. പ്രേക്ഷകര്‍ക്ക് മറക്കാനാവത്ത ചിത്രങ്ങളിലൊന്നാണിത്.

  മരണത്തിനുപ്പുറം ജയന്‍, ശാപമോക്ഷം മുതല്‍ കോളിളക്കം വരെ

  മലയാളികള്‍ കണ്ടുമടുത്ത രസചരടുകള്‍ പൊട്ടിച്ചാണ് ജയന്‍ എന്ന നടന്റെ വരവ്. സത്യനും പ്രേംനസീറിനുമൊക്കെയിടയില്‍ ആണത്തത്തിന്റെ ജ്വലിക്കുന്ന നേര്‍ക്കാഴ്ചയായായിരുന്നു ജയന്‍ വന്നുദിച്ചത്. ശരീരശാരിര ഭാവങ്ങളെ ആഘോഷമാക്കി മാറ്റുകയായി രുന്നു ആരാധകര്‍.

  മരണത്തിനുപ്പുറം ജയന്‍, ശാപമോക്ഷം മുതല്‍ കോളിളക്കം വരെ

  മലയാളികള്‍ എന്നും കണ്ട് മടുത്ത നായക സങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെ അവതിരിപ്പിക്കാന്‍ ജയനു കഴിഞ്ഞു. അങ്ങാടി,കഴുകന്‍,കരിമ്പന, മീന്‍, കാന്തവലയം, നായാട്ട് എന്നി ചിത്രങ്ങളിലൂടെ നായക സങ്കല്‍പങ്ങളെ പൊളിച്ചെഴുതുകയായിരുന്നു.

  മരണത്തിനുപ്പുറം ജയന്‍, ശാപമോക്ഷം മുതല്‍ കോളിളക്കം വരെ

  വില്ലന്‍ വേഷമായിരുന്നു ജയന്റെ തുടക്കം. ചെറിയ വില്ലന്‍ വേഷത്തില്‍ നിന്നും പ്രധാന വില്ലന്‍ വേഷത്തിലേക്കും ഉപനായകനില്‍ നിന്ന് പ്രധാന നടനിലേക്കുമുള്ള വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റാവുകയായിരുന്നു.

  മരണത്തിനുപ്പുറം ജയന്‍, ശാപമോക്ഷം മുതല്‍ കോളിളക്കം വരെ

  കോളിളക്കം എന്ന സിനിമയുടെ സാഹസിക രംഗത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഹെലികോപ്ടര്‍ അപകടത്തിലാണ് ജയന്‍ എന്ന പ്രതിഭയുടെ മരണം തട്ടിയെടുത്തത്. ഈ സിനിമയുടെ ആദ്യ ഷൂട്ടില്‍ സംവിധായകന്‍ സംതൃപ്തനായിരുന്നു.എന്നാല്‍ തന്റെ പ്രകടനത്തില്‍ അസംതൃപ്തനായിരുന്ന നടന്‍ മറ്റൊരു ഷോട്ട് കുടി എടുക്കാന്‍ സംവിധായകനോട് പറഞ്ഞതായി നിര്‍മ്മാതാവ് പറയുന്നു. 1980 നവംബര്‍ 16 ആയിരുന്നു മരണം. 41 ാം വയസ്സിലാണ് മരിച്ചത്.

  മരണത്തിനുപ്പുറം ജയന്‍, ശാപമോക്ഷം മുതല്‍ കോളിളക്കം വരെ

  ജയന്റെ മരണം സിനിമാ ലോകത്തെ മാത്രമല്ല മലയാളത്തില്‍ തന്നെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു. സാഹസികതയില്‍ നിന്ന് അതിസാഹസികതയിലേക്ക് പോയതായിരുന്നു നടന്റെ മരണവും മാടി വിളിച്ചത്.

  മരണത്തിനുപ്പുറം ജയന്‍, ശാപമോക്ഷം മുതല്‍ കോളിളക്കം വരെ

  ജയന്റെ മരണ സാഹചര്യങ്ങള്‍ ഗൂഢാലോചനയാണെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിനും കാരണങ്ങളുണ്ട്. ജയന്റെ കൂടെ ഹെലികോപ്ടറിലുണ്ടായ ബാലന്‍ കെ നായര്‍ക്കും പൈലറ്റിനും സാരമായ പരിക്കുകളൊന്നും ഏല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നതാണ്.

  മരണത്തിനുപ്പുറം ജയന്‍, ശാപമോക്ഷം മുതല്‍ കോളിളക്കം വരെ

  അപകടത്തില്‍ ജയന്‍ മരിച്ചെങ്കിലും മലയാള പ്രേക്ഷക മനസ്സില്‍ ഇന്നും ജയന്‍ ജീവിച്ചിരിപ്പുണ്ട്. ഇദ്ദേഹത്തിന്റെ മരണ ശേഷം ജന്മസ്ഥലമായ ഓലയില്‍ എ്ന്ന സ്ഥലത്തിന് ജയന്‍ നഗര്‍ എന്ന് പേര് മാറ്റി.

  മരണത്തിനുപ്പുറം ജയന്‍, ശാപമോക്ഷം മുതല്‍ കോളിളക്കം വരെ

  ജയന്റെ മരണ ശേഷം ക്ലബ് രൂ പികരിക്കുകയുണ്ടായി. എല്ലാവ ര്‍ഷവും ജയന്റെ ജന്മദിനത്തില്‍ സമൂഹ സദ്യയും അഭിനയിച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടാവാറുണ്ട്. ഈ ക്ലബിപ്പോള്‍ നാശമായവസ്ഥയിലാണ്.

  മരണത്തിനുപ്പുറം ജയന്‍, ശാപമോക്ഷം മുതല്‍ കോളിളക്കം വരെ

  2013 ഓഗസ്റ്റ് മാസത്തില്‍ ജയന്റ പ്രതിമ സിനിമാ താരവും കൊല്ലം സ്വദേശിയുമായ മുകേഷ് അനാച്ഛാദനം ചെയ്തു. കൊല്ലം ഓലയില്‍ നാണി മെമ്മോറിയല്‍ ആശു പത്രിക്ക് സമീപമാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

  English summary
  Remembering superstar Jayan on his 35th death anniversary

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more