twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിലകന്‍ മലയാള സിനിമയ്ക്ക് ആരായിരുന്നു?

    |

    മലയാള സിനിമയിലെ മഹാപ്രതിഭയായിരുന്ന തിലകന്‍ ഇന്ന് ഓര്‍മ്മകളില്‍. 2012 സെപ്തംബര്‍ 24 നാണ് തിലകന്‍ എന്ന മഹാപ്രതിഭയെ മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത്. മലയാള സിനിമയ്ക്ക് ഒരു തീരാ നഷ്ടം തന്നെയായിരുന്നു തിലകന്റെ വിയോഗം.

    സൂപ്പര്‍ സ്റ്റാറുകള്‍ മലയാള സിനിമയില്‍ വിലസുമ്പോഴും ഒരു നടനെന്ന നിലയില്‍ തിലകന്റെ അഭിനയവും വ്യക്തിത്വവും ഒന്നു വേറെ തന്നെയായിരുന്നു. നാടകരംഗത്തെ കുലപതിയായ തിലകന്‍ മലയാള സിനിമയ്ക്ക് സ്വന്തമാകുന്നത് 1979ല്‍ പുറത്തിറങ്ങിയ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാണ്. അതും തിലകനെന്ന മഹാപ്രതിഭയെ നാടകരംഗത്ത് നിന്നും മലയാള സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് വായിക്കുക

    അഭിനയരംഗത്തെ ശ്രദ്ധേയമായ സാന്നിദ്ധ്യം

    തിലകന്‍ മലയാള സിനിമയ്ക്ക് ആരായിരുന്നു?

    തിലകന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് നാടകങ്ങളിലൂടെയാണ്. പിന്നീട് 1956 ല്‍ പഠന ഉപേക്ഷിച്ച് പൂര്‍ണ്ണമായും നാടകത്തില്‍ തന്നെ ശ്രദ്ധി കേന്ദ്രീകരിക്കുകെയും ചെയ്തു. പിന്നീട് 1979 ല്‍ പുറത്തിറങ്ങിയ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ തിലകന്‍ മലയാള സിനിമയുടെ ശ്രദ്ധേമായ സാന്നിദ്ധ്യമായി മാറുകയായിരുന്നു.

    തിലകനെന്ന അഭിനേതാവ്

    തിലകന്‍ മലയാള സിനിമയ്ക്ക് ആരായിരുന്നു?


    മലയാളികള്‍ക്ക് മറക്കാനാവത്ത നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച തിലകന്‍ അഭിനയിച്ചിരുന്ന ഓരോ കഥാപാത്രത്തെയും തന്നിലെ അഭിനയ മികവുക്കൊണ്ട് ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു ചെയ്തിരുന്നത്.

    ജനനം

    തിലകന്‍ മലയാള സിനിമയ്ക്ക് ആരായിരുന്നു?

    പി എസ് കേശവന്റെയും പി എസ് ദേവയാനിയുടെയും 1935ല്‍ പത്തനംത്തിട്ട ജില്ലയിലെ അരിയൂരിലാണ് ജനനം. മുണ്ടക്കയം സിഎംഎസ് സക്ൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യസവും, കൊല്ലം ശ്രീനാരയണ കോളേജില്‍ നിന്ന് ബിരുദവും നേടുകയായിരുന്നു.

    അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ സിനിമകള്‍

    തിലകന്‍ മലയാള സിനിമയ്ക്ക് ആരായിരുന്നു?


    1981 ല്‍ പുറത്തിറങ്ങിയ കോലങ്ങള്‍ എന്ന ചിത്രത്തിലെ കള്ള് വര്‍ക്കി എന്ന മുഴുക്കുടിയനായ കഥാപാത്രത്തെ അവതരിപ്പിച്ചുക്കൊണ്ടാണ് തിലകന്‍ പ്രധാന വേഷങ്ങളിലേക്ക് കടക്കുന്നത്. യവനിക,കിരീടം,മൂന്നാംപക്കം,സ്ഫടികം,കാട്ടു കുതിര,ഗമനം,ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങളാണ് തിലകന്റെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

    തിലകന് വിലക്ക് കല്പിച്ചപ്പോള്‍

    തിലകന്‍ മലയാള സിനിമയ്ക്ക് ആരായിരുന്നു?

    മലയാള സിനിമാ താര സംഘടനയായ 'അമ്മ' യുമായി തിലകന് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അതേതുടര്‍ന്ന് സംഘടനയില്‍ നിന്ന് അദ്ദേഹം പുറത്താകുകെയും, സിനിമയില്‍ നിന്ന് ചെറിയ ഇടവേളയും ഉണ്ടായിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചപ്പോള്‍ വീണ്ടും തിരിച്ചു വന്ന് സിനിമയില്‍ പഴയ പ്രധാപത്തോടെ തിളങ്ങുകെയും ചെയ്തിരുന്നു.

    തേടിയെത്തിയ പുരാസ്‌കാരങ്ങള്‍

    തിലകന്‍ മലയാള സിനിമയ്ക്ക് ആരായിരുന്നു?


    ഏകാന്തം എന്ന ചിത്രത്തിലെ അഭിനയത്തിന് 2006ലെ ദേശിയ ചലച്ചിത്ര അവാര്‍ഡില്‍ തിലകന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു. കൂടാതെ 2009ല പത്മശ്രീ അവാര്‍ഡും തിലകന് ലഭിച്ചിട്ടുണ്ട്.

    മരണം

    തിലകന്‍ മലയാള സിനിമയ്ക്ക് ആരായിരുന്നു?

    2012ല്‍ സെപ്തംബര്‍ 24ന് ഹൃദായാഘാതത്തെ തുടര്‍ന്ന് മരിച്ചു.

    English summary
    Today it's been three years since the ace actor Thilakan had left us.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X