ക്ലൈമാക്സില്‍ നിന്നും പിറന്ന അനാര്‍ക്കലിയും കച്ചവട സിനിമകള്‍ കാണാതെ പ്രതിഷേധിച്ചിരുന്ന സച്ചിയും

By Ajmal MK

മനോരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പരിപാടിയില്‍ കച്ചവട സിനിമകളോട് പരമപുച്ഛമായിരുന്ന ഒരു സച്ചിയെ കുറിച്ച് സച്ചി തന്നെ ജോണി ലൂക്കോസിനോട് പറയുന്നുണ്ട്. കച്ചവട സിനിമകള്‍ കാണാതെ അതിനോട് പ്രതിഷേധിച്ചിരുന്ന ഒരു സച്ചി. പക്ഷെ ആ സച്ചി, സേതുവിനൊപ്പം മലയാള സിനിമയിലേക്ക് കടന്ന് വരുന്നത് ചോക്ലേറ്റ് എന്ന പക്കാ കച്ചവട സിനിമയുമായിട്ടാണ്. തുടര്‍ന്ന് വന്ന റോബിന്‍ ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്സ്, റണ്‍ബേബി റണ്‍ മുതല്‍ അയ്യപ്പനും കോശിയിലും വരെ ആ സിനിമ വിറ്റു പോവേണ്ട എല്ലാ ചേരുവകളും സച്ചി ചേര്‍ത്ത് വെച്ചിരുന്നു.

ആത്മരതി

'തനിക്ക് ഇഷ്ടപ്പെട്ട സിനിമ വേറെ ഒരാളുടെ ചിലവില്‍ ചെയ്യുക എന്ന് പറയുന്നത് മറ്റൊരുത്തന്‍റെ ചിലവില്‍ ആത്മരതി നടത്തുക എന്നതിന് തുല്യമാണ്' എന്ന തിരിച്ചറിവായിരുന്നു എല്ലാ കച്ചവടമൂല്യങ്ങളും വന്ന് ചേരുന്ന ഒരു സിനിമകളുടെ സൃഷ്ടാവിലേക്ക് തന്നെ പരിവര്‍ത്തനപ്പെടുത്തിയത് എന്ന് സച്ചി ഈന്‍റര്‍വ്യൂവില്‍ തന്നെ പറയുന്നുമുണ്ട്.

സിനിമ

എന്നാല്‍ താന്‍ ഒരു സിനിമ സംവിധാനം ചെയ്യുമ്പോള്‍ കച്ചവടത്തോടൊപ്പം തന്നെ കലാമൂല്യവും കൃത്യമായ രാഷ്ട്രീയവും പറഞ്ഞുവെക്കുന്ന സൃഷ്ടിയായിരിക്കണം അതെന്ന നിര്‍ബന്ധ ബുദ്ധി അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് അനാര്‍ക്കലിയും അയ്യപ്പനും കോശിയും തെളിയിക്കുന്നുണ്ട്. ജനപ്രിയവും കലാമൂല്യവും ഒത്തുപോവുന്നതല്ലെന്ന ധാരണയെ തിരുത്തുന്ന ചിത്രങ്ങളായിരുന്നു സച്ചി സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും.

റോബിന്‍ ഹുഡ്

റോബിന്‍ ഹുഡ് എന്ന ചിത്രത്തിന്‍റെ സംവിധായകരായി മലയാള സിനിമയിലേക്ക് കടന്നുവരേണ്ടവരായിരുന്നു സച്ചിയും സേതുവും. പൃഥിരാജിനൊപ്പം അതുല്‍കുല്‍ക്കര്‍ണിയേയും പ്രധാന കഥാപാത്രമാക്കി ഇരുവരും സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു റോബിന്‍ ഹുഡ്. ചിത്രത്തിന്‍റെ അനൗണ്‍സ്മെന്‍റും നടന്നിരുന്നു. എന്നാല്‍ ചില പ്രശ്നങ്ങളാല്‍ ആ ശ്രമം ഉപേക്ഷിക്കുകയും ചിത്രം ജോഷി സംവിധാനം ചെയ്യുകയുമായിരുന്നു.

Recommended Video

ചികിത്സാ പിഴവില്ല ; വിശദീകരണവുമായി ഡോക്ടര്‍ | Filmibeat Malayalam
സച്ചി-സേതു

5 ചിത്രങ്ങള്‍ മാത്രമാണ് സച്ചി-സേതു കൂട്ടുകെട്ടില്‍ പിറന്നത്. ഇതില്‍ അവസാനമായി ചെയ്ത ഡബിള്‍സ് ഒഴികെ ബാക്കിയെല്ലാം വിജയ ചിത്രങ്ങളായിരുന്നു. പിന്നീട് മറ്റുള്ളവര്‍ക്ക് വേണ്ടി അഞ്ചും സ്വന്തമായി രണ്ടും ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥയെഴുതി. ചേട്ടായീസും ഷെര്‍ലക് ടോംസും പൂര്‍ണ്ണമായും പരാജയപ്പെട്ട സൃഷ്ടികളായിരുന്നു.

അനാര്‍ക്കലി

ലക്ഷദ്വീപിന്‍റെ ആസ്ഥാനമായ കവരത്തിയില്‍ ആദ്യമായി ചിത്രീകരിച്ച സിനമായായിരുന്നു അനാര്‍ക്കലി. ക്ലൈമാക്സില്‍ നിന്നും പിന്നോട്ട് സൃഷ്ടിക്കപ്പെട്ട ചിത്രമാണ് അനാര്‍ക്കലി എന്ന് ഏതോ ഒരു ഇന്‍ര്‍വ്യൂവില്‍ സച്ചി പറയുന്നുണ്ട്. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ഒരിക്കല്‍ ലക്ഷ്വദീപില്‍ എത്തിയ സച്ചി പ്രതികൂല കാലാവസ്ഥ കാരണം കപ്പല്‍ ഗാതാഗതം ഇല്ലാത്തതിനാല്‍ ഒരാഴ്ചയോളം അവിടെ കുടുങ്ങിപ്പോയിട്ടുണ്ട്.

സച്ചി

സച്ചിയെ നാട്ടിലേക്ക് തിരികെ എത്തിക്കുന്നതിനായി അദ്ദേഹത്തിന്‍റെ ലക്ഷദ്വപീല്‍ ജോലി ചെയ്യുന്ന സുഹൃത്ത് ഈ ദിവസങ്ങളിലെല്ലാം അവിടുത്തെ ആശുപത്രിയുമായി ബന്ധപ്പെടാറുണ്ടായിരുന്നു. ആരോഗ്യ നില ഗുരുതരമായ രോഗികളെ നേവി ഹെലികോപ്ടറില്‍ ലക്ഷ്വദീപില്‍ നിന്നും കൊച്ചിയിലെ ആശുപത്രിയിലെത്തിക്കുന്ന സംവിധാനമുണ്ട്. ഈ ഹെലികോപ്ടറിലെ അധിക സീറ്റില്‍ പണം നല്‍കി മറ്റുള്ള അത്യാവശ്യക്കാര്‍ക്കും യാത്ര ചെയ്യാം കഴിയും. ഈ സാധ്യതയായിരുന്നു സച്ചിക്കായി സുഹൃത്ത് തേടിയത്.

അനാര്‍ക്കലി

അന്ന് ഹെലികോപ്ടറില്‍ കയറി മടങ്ങേണ്ടി വന്നില്ലെങ്കിലും അനാര്‍ക്കലി എന്ന സിനിമയുടെ ക്ലൈമാക്സുമായിട്ടായിരുന്നു അദ്ദേഹം കൊച്ചിയിലെത്തിയത്. ആ ത്രെഡ്ഡില്‍ നിന്നാണ് ശാന്തനുവിന്‍റെയും നാദിറ ഇമാമിന്‍റെയും പ്രണയ വിരഹങ്ങളിലേക്ക് സച്ചിയുടെ രചന കടക്കുന്നത്.

അയ്യപ്പനും കോശിയും

അനാര്‍ക്കലിക്ക് ശേഷവും മറ്റുള്ളവര്‍ക്ക് വേണ്ടി 3 തിരക്കഥകള്‍ ഏഴുതിയ സച്ചി അയ്യപ്പനും കോശിയിലുടെ വീണ്ടും സംവിധായകനായി. ഒരു ആഘോഷമായിരുന്നു അയ്യപ്പനും കോശിയും. അയപ്പന്‍ നായരുടേയും കോശി കൂര്യന്‍റേയും ഈഗോ, കണ്ണമ്മയുടെ കരുത്ത്, അട്ടപ്പാടിയുടെയും ആനക്കട്ടിയുടെയും പശ് ചാത്തലം, ഗാനങ്ങള്‍ അങ്ങനെ കോവിഡ് എന്ന ദുരന്തത്തിന് തൊട്ട് മുമ്പ് മലയാള പ്രേക്ഷകന്‍ ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് വെച്ച കലാമൂല്യവം ജനപ്രിയതയും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം.

ചോക്ലേറ്റില്‍ നിന്ന് അയ്യപ്പനും കോശിയിലേക്കും

ചോക്ലേറ്റില്‍ നിന്ന് അയ്യപ്പനും കോശിയിലേക്കും എത്തുമ്പോള്‍ സച്ചിയില്‍ വലിയൊരു ട്രാന്‍സ്ഫോര്‍മേഷന്‍ സംഭിവിച്ചത് വ്യക്തമാണ്. ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഇനിയും പക്കാ കച്ചവട സിനിമകള്‍ അദ്ദേഹം രചിക്കില്ല എന്നൊന്നും ഉറപ്പിക്കാന്‍ കഴിയില്ല. പക്ഷെ അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകന് പുതിയൊരു അനുഭവം ഉള്‍ക്കാഴ്ചയും പകര്‍ന്ന് നല്‍കുമായിരുന്നു എന്നതില്‍ സംശയമില്ല.

Read more about: sachi സച്ചി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X