തലൈവരോ തലയോ താരം? കോടികളാണ് ലഭിക്കുന്നത്! തമിഴകത്തിന്‍റെ പ്രിയതാരങ്ങളുടെ പ്രതിഫലം എത്രയെന്നറിയുമോ?
Recommended Video

വ്യത്യസ്തമായ സിനിമകളുമായാണ് ഓരോ താരവും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താറുള്ളത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായിരിക്കണം തന്റെ സിനിമകളെന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുള്ളവരാണ് താരങ്ങള്‍. പ്രഖ്യാപനം മുതലേ തന്നെ പല കാര്യങ്ങളും വൈറലായി മാറാറുണ്ട്. ആരാധകരുടെ പിന്തുണയുടെ കാര്യത്തിലും ഒന്നാം സ്ഥാനത്താണ് പല താരങ്ങളും. സിനിമ സ്വീകരിക്കുന്നതിന് മുന്‍പ് പ്രേക്ഷകരെക്കുറിച്ചും അവരുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചുമൊക്കെ ആലോചിക്കാറുമുണ്ട്. നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ പലരും പിന്നോട്ട് പോവുന്നതിന് പിന്നിലെ കാരണവും ഇതാണ്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റം പ്രയത്‌നിക്കാറുണ്ട് പലരും.
ലാളിത്യത്തിന്‍രെ കാര്യത്തിലും സിനിമയ്ക്ക് പുറമെയുള്ള ഇടപെടലുകളിലൂടെയുമൊക്കെയായി എന്നും പ്രേക്ഷകരെ ആകര്‍ഷിക്കാറുണ്ട് പല താരങ്ങളും. താരജാഡകളില്ലാതെ സാധാരണക്കാരെപ്പോലെയാണ് പലരും ഇടപഴകാറുള്ളത്. മലയാളത്തിന്റ് സ്വന്തം താരങ്ങള്‍ മാത്രമല്ല തമിഴകത്തിന്റെ പ്രിയ നടന്‍മാരും ഇതേ ശൈലി പിന്തുടരുന്നവരാണ്. വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടംനേടിയ താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് ആകാംക്ഷയാണ്. തമിഴകത്തെ മുന്‍നിര താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ. പ്രതിഫലത്തിന്റെ കാര്യത്തില്‍ വ്യത്യാസങ്ങള്‍ എപ്പോള്‍ വേണമെങ്കിലും വന്നേക്കാം. സിനിമകളുടെ ജയപരാജയവും താരമൂല്യവുമൊക്കെയാണ് പ്രധാന ഘടകങ്ങള്‍. നിലവില്‍ ടോപ് ടന്‍ സ്ഥാനത്തുള്ളവരെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

രജനീകാന്തിന് ലഭിക്കുന്നത്
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളിലൊരാളാണ് രജനീകാന്ത്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ കെല്‍പ്പുണ്ടെന്ന് തെളിയിച്ചാണ് അദ്ദേഹം മുന്നേറുന്നത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളുമായാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താറുള്ളത്. മാസ്സും ക്ലാസും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ചാണ് അദ്ദേഹം മുന്നേറുന്നത്. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. തലൈവരെന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 60 കോടിയാണ് അദ്ദേഹത്തിന് പ്രതിഫലമായി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രണ്ടാം സ്ഥാനത്ത് വിജയ്
പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട് വിജയ് യുടെ ചിത്രങ്ങള്‍. തമിഴകത്തിന്റെ സ്വന്തം ഇളയദളപതിയാണ് അദ്ദേഹം. താരത്തിന്റെ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ തമിഴ്‌നാട്ടില്‍ ഉത്സവ പ്രതീതിയാണ്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് അദ്ദേഹം. മാസ്സ് മസ്സാല സിനിമകളുമായാണ് താരം മിക്കപ്പോഴും എത്താറുള്ളത്. 50 കോടിയാണ് അദ്ദേഹത്തിന് പ്രതിഫലമായി ലഭിക്കുന്നതെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അജിത്തിന്‍രെ സ്ഥാനം
തമിഴ്‌നാടിനെ അക്ഷരാര്‍ത്ഥത്തില്‍ തലനാടാക്കിയ താരമാണ് അജിത്ത്. തലയെന്ന ഓമനപ്പേരിലാണ് അദ്ദേഹത്തെ ആരാധകര്‍ വിളിക്കുന്നത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് അദ്ദേഹം മുന്നേറുന്നത്. എന്ന് മാത്രമല്ല ലാളിത്യമാര്‍ന്ന പെരുമാറ്റമാണ് അദ്ദേഹത്തിന്റേതെന്ന് സാക്ഷ്യപ്പെടുത്തി ആരാധകരും എത്തിയിരുന്നു. കരിയറിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രമായി മാറിയിരിക്കുകയാണ് വിശ്വാസം. 35 കോടിയാണ് അജിത്ത് വാങ്ങുന്ന പ്രതിഫലമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കമല്‍ഹസന് ലഭിക്കുന്നത്
ഓടിനടന്ന് അഭിനയിച്ച കാലത്തില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് അടുത്തിടെ കമല്‍ഹാസന്‍ പ്രഖ്യാപിച്ചിരുന്നു. ഞെട്ടലോടെയാണ് ആരാധകര്‍ ഈ പ്രഖ്യാപനത്തെ വിലയിരുത്തിയത്. രാഷ്ടീയത്തില്‍ സജീവമാവുന്നതിന്റെ ഭാഗമായാണോ സിനിമയില്‍ നിന്നുള്ള പിന്‍മാറ്റമെന്നും ആരാധകര്‍ ചോദിച്ചിരുന്നു. ഇന്ത്യന്‍ 2വിന് ശേഷം സിനിമയില്‍ നിന്നും ബൈ പറയുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 25-30 കോടിയാണ് അദ്ദേഹത്തിന് പ്രതിഫലമായി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സൂര്യയ്ക്ക് ലഭിക്കുന്നത്
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ സൂര്യയോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. നടിപ്പിന്‍ നായകനെന്നാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. റൊമാന്‍സായാലും ആക്ഷനായാലും സൂര്യ പുലിയാണെന്നാണ് ആരാധകരുടെ സാക്ഷ്യപ്പെടുത്തല്‍. കേരളത്തിലും താരത്തിന് ആരാധകരേറെയാണ്. 20-22 കോടിയാണേ്രത സൂര്യ പ്രതിഫലമായി വാങ്ങിക്കുന്നത്.

വിക്രമിന്റെ പ്രതിഫലം
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരമായ വിക്രമിന് ശക്തമായ സ്വീകാര്യതയും മികച്ച പിന്തുണയുമാണ് ആരാധകര്‍ നല്‍കുന്നത്. ചിയാന്‍ വിക്രമെന്ന്ാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. ഇടയ്ക്ക് നിരാശപ്പെടുത്തിയിരുന്നുവെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ സിനിമയിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. 20 കോടിയാണ് വിക്രമിന്റെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കാര്‍ത്തിയും ധനുഷും
ഗായകനായും നിര്‍മ്മാതാവായും അഭിനേതാവായുമൊക്കെ എത്തിയ താരമാണ് ധനുഷ്. സ്വീകാര്യതയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്. സൂര്യയ്ക്ക് പിന്നാലെ സിനിമയിലേക്കെത്തിയ കാര്‍ത്തിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 15-20 ലെവവിലാണ് ഇവരുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വിജയ് സേതുപതിക്ക് ലഭിക്കുന്നത്
ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലേക്കെത്തിയ നായകനായി മാറിയ താരമാണ് വിജയ് സേതുപതി. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് അദ്ദേഹം. വില്ലനായും നായകനായും നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. അദ്ദേഹത്തിന്‍രെ സമീപകാല സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 8 കോടിയാണ് താരത്തിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ചിമ്പുവിന്റെ പ്രതിഫലം
തമിഴകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് ചിമ്പു. ഒരുകാലത്ത് ഹിറ്റ് ചിത്രങ്ങളുമായി തിളങ്ങിയ താരത്തെ സംബന്ധിച്ച് അത്ര നല്ല അനുഭവമല്ല അടുത്തിടെയായി ലഭിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ 10 കോടിയായിരുന്നു താരത്തിന്റെ പ്രതിഫലമെന്നും അടിക്കടിയുള്ള പരാജയത്തെത്തുടര്‍ന്ന് 7-8 ലെവലിലേക്ക് മാറിയെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.


Click it and Unblock the Notifications











