»   » മോഹൻലാലിന്റെ വിശദീകരണം ചീറ്റിപ്പോയി!! താരത്തിനെ വായടപ്പിച്ച് ആക്രമിക്കപ്പെട്ട നടി, കാണൂ

മോഹൻലാലിന്റെ വിശദീകരണം ചീറ്റിപ്പോയി!! താരത്തിനെ വായടപ്പിച്ച് ആക്രമിക്കപ്പെട്ട നടി, കാണൂ

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദിലീപിനെ താരസംഘടനയായ എഎംഎംഎയിലേയ്ക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ആരംഭിച്ച വിവാദം മറ്റൊരു തലത്തിലേയ്ക്ക് നീങ്ങുന്നു. സംഘടനയുടെ പുതിയ പ്രസിഡന്റ് നടൻ മോഹൻലാൽ കഴിഞ്ഞ ദിവസം നടത്തിയ വാർത്ത സമ്മേളനമാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. നടിയുടെ വിഷത്തിൽ മോഹൻലാൽ നടത്തിയ ആരോപണമാണ് ഇപ്പോൾ വൻവിവാദത്തിലെത്തിയിരിക്കുന്നത്.

  ഹേറ്റ് ക്യാമ്പയിനുകൾ ചീറ്റിപ്പോയി!! 'കൂടെ' യോട് കളി വേണ്ട!! ആ മനോഹരമായ പ്രണയഗാനത്തിന് സംഭവിച്ചത്

  മോഹൻലാലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടി തന്നെ രംഗത്തെത്തിയിട്ടുണ്ട്. താരത്തിന്റെ സുഹൃത്തു നടിയുമായ രമ്യ നമ്പീശനോടാണ് എഎംഎംഎയിലെ നിലപാടിനോടുള്ള അമർഷം രേഖപ്പെടുത്തിയിരിക്കുന്നത്. ആരോപണങ്ങളോട് നടി പ്രതികരിച്ചത് ഇങ്ങനെയാണ്. ദേശീയ മാധ്യമനത്തിനു നൽകിയ അഭിമുഖത്തിലാണ് രമ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.

  പാർവതിയും പൃഥ്വിയും കൂടെയുണ്ട്! ഡബ്ല്യുസിസിയുടെ പെരുമാറ്റം ഞെട്ടിപ്പിച്ചു, സംഘടനയ്ക്കെതിരെ റോഷ്നി

  വാക്കലുള്ള പരാതി

  മോഹാൻലാലിന്റെ വാർത്ത സമ്മേളനത്തിനു ശേഷം അവളുമായി താൻ സംസാരിച്ചതായി രമ്യ പറഞ്ഞു. അവൾ തന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. അമ്മ തന്റെ കുടുംബമാണെങ്കിൽ വാക്കാലുളള പരാതി മതിയാരുന്നില്ലേ? ഒരാളും മറ്റൊരാൾക്കെതിരെ പൊതുസമക്ഷത്തിൽ ആരോപണം ഉന്നയിക്കകയോ എന്തിനെങ്കിലും വേണ്ടി നേരിട്ട് സമീപിക്കുകയോ ചെയ്യാറില്ല. അവർ തന്നോട് പറഞ്ഞത് സംഭവത്തെ കുറിച്ച് അന്വേഷിച്ച് പരിഹാരം കണ്ടെത്താം എന്നായിരുന്നു. ചിലപ്പോൾ അവർ വിഷയത്തെ കുറിച്ച് അന്വേഷിക്കുകയും അപ്പോൾ ആരോപണവിധേയൻ അത് തള്ളിക്കളഞ്ഞു കാണുമെന്നും നടി പറഞ്ഞു.

  പരാതി നൽകിയിട്ടും കാര്യമില്ല

  പരാതി എഴുതി കൊടുത്തിട്ടും കാര്യമില്ലെന്ന് എഎംഎംഎയുടെ പ്രസിഡന്റിന്റെ ന്യായികരണത്തിൽ നിന്ന് മനസിലായെന്നും താരം പറഞ്ഞു.അയാൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്നും മനസിലായെന്നും താരം പറഞ്ഞതായി രമ്യ പറ‍ഞ്ഞു

  ചിലർക്ക് വേണ്ടി പ്രത്യേക നിയമം

  എഴുതി നൽകിയ പരാതി ലഭിച്ചിട്ടില്ല എന്ന് പറഞ്ഞ് ഒരാൾ നേരിടുന്ന പ്രശ്നത്തെ ഇങ്ങനെ എഴുതി തള്ളുന്നത് അനീതിയാണെന്ന് രമ്യ പറഞ്ഞു. സംഘടനയിൽ ചിലർക്ക് വേണ്ടി മാത്രം പ്രത്യേകം നിയമം കൊണ്ടു വരുകയാണെന്നും താരം പറ‍ഞ്ഞു.

  പെട്ടെന്ന് ജനറൽ ബോഡിൽ വന്ന വിഷയം

  അമ്മയുടെ ജനറൽ ബോഡി അജണ്ടയിൽ ഇക്കാര്യം ഉണ്ടായിരുന്നതായി മോഹൻലാൽ പറഞ്ഞിരുന്നു. എന്നാൽ അജണ്ടയുടെ പ്രിന്റ് കോപ്പിയിൽ ആകെ ഏഴ് വിഷയങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ‌ ഇതിൽ നടനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം എഴുതിയിരുന്നില്ല. കൂടാതെ താനും അക്രമിക്കപ്പെട്ട നടിയും, ഗീതുവുമാണ് രാജി സമർപ്പിച്ചത്. റിമ വിദേശത്തായതു കൊണ്ട് രേഖമൂലം രാജി നൽകിയിട്ടില്ലെന്നും രമ്യ പറഞ്ഞു. എന്തുകൊണ്ടാണ് സംഘന വിട്ട് പോകുന്നതെന്ന് വ്യക്തമായി ലോകത്തിനു മുമ്പിൽ വിശദീകരണം നൽകിയിട്ടുണ്ടെന്ന് രമ്യ പറഞ്ഞു.

  നടി രാജിവയ്ക്കാനുള്ള കാരണം

  നടിയുടെ രാജിയിൽ പ്രധാനമായി ഉന്നയിച്ച ഒരു വിവരമാണ് ആരോപണ വിധേയനായ നടൻ തന്റെ അവസരങ്ങൾ നിഷേധിക്കുന്നതിൽ ഇടപെട്ടിരുന്നു എന്ന്. ഈ വിഷയത്തിൽ സംഘടനയിൽ പരാതി നൽകിയിരുന്നു. എന്നാൽ കാര്യമായ നടപടി സ്വീകരിച്ചിരുന്നില്ലെന്നും നടി ആരോപിച്ചിരുന്നു. കൂടാതെ തനിയ്ക്ക് ഒരു ദുരനുഭവം ഉണ്ടായപ്പോൾ താൻ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സഹായിക്കാനാണ് ശ്രമിച്ചതെന്ന് നടി രാജി കത്തിൽ വ്യക്തമാക്കുന്നുണ്ട്

  English summary
  Remya Nambeesan Hits Back At Mohanlal; Claims Survivor Is Disgusted With His Remarks On The AMMA Row

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more