ഇത് രമ്യ നമ്പീശന്റെ ഭാഗ്യ നാളുകള്‍! സുരേഷ് ഗോപിയുടെ അടക്കം തമിഴിലൊരുങ്ങുന്നത് അഡാറ് സിനിമകള്‍

മോളിവുഡിന്റെ പ്രിയനടിയായിരുന്ന രമ്യ നമ്പീശന്‍ ഏറെ കാലമായി മലയാളത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. തമിഴില്‍ സജീവമായിരിക്കുന്ന നടി ഏറെ കാലത്തിന് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെ വീണ്ടും കേരളത്തില്‍ എത്തിയിരുന്നു. ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ വൈറസില്‍ ശ്രദ്ധേയമായ വേഷമായിരുന്നു രമ്യ അവതരിപ്പിച്ചിരുന്നത്.

മലയാള സിനിമയില്‍ അത്ര സജീവമല്ലാതിരുന്നതോടെ രമ്യ നമ്പീശന്‍ ഫീല്‍ഡ് ഔട്ട് ആയി എന്ന തരത്തില്‍ കുപ്രചരണങ്ങള്‍ പലപ്പോഴും വന്നിരുന്നു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുന്ന നിരവധി സിനിമകളുമായി തിരക്കോട് തിരക്കിലാണ് രമ്യയിപ്പോള്‍. എന്നാലിത് തമിഴിലാണെന്ന് മാത്രം. ഈ വര്‍ഷം ഇതിനകം മൂന്ന് സിനിമകളാണ് രമ്യയുടേതായി എത്തിയിട്ടുള്ളത്. ഇനി വരാനിരിക്കുന്ന സിനിമകളെ കുറിച്ചുള്ള വിശേഷങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്.

രമ്യയുടെ പുതിയ സിനിമകള്‍

രമ്യയുടെ പുതിയ സിനിമകള്‍

ജോണ്‍ പോള്‍ രാജ് സംവിധാനം ചെയ്ത അഗ്നി ദേവി എന്ന ചിത്രമാണ് ഈ വര്‍ഷം ആദ്യം റിലീസിനെത്തിയ രമ്യയുടെ സിനിമ. നട്പുനാ എന്നാനു തെരിയുമാ എന്ന ചിത്രമാണ് രണ്ടാമതായി എത്തിയത്. ശേഷം മലയാളത്തിലായിരുന്നു. വൈറസിലൂടെ വീണ്ടും കേരളത്തിലെത്തി. 2015 ല്‍ റിലീസിനെത്തിയ ജിലേബി ആയിരുന്നു രമ്യ മലയാളത്തില്‍ അഭിനയിച്ച അവസാന ചിത്രം. ജയസൂര്യ നായകനായിട്ടെത്തിയ സിനിമയിലെ നടിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം ഹണി ബീ ടൂ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ശക്തമായ തിരിച്ച് വരവാണ് വൈറസിലൂടെ സംഭവിച്ചിരിക്കുന്നത്.

തമിഴരശന്‍ വരുന്നു

തമിഴരശന്‍ വരുന്നു

തമിഴരശന്‍ ആണ് ഉടന്‍ റിലീസിനൊരുങ്ങുന്ന രമ്യയുടെ സിനിമ. ബാബു യോഗ്വേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ആന്റണി ആണ് നായകന്‍. ഒപ്പം സുരേഷ് ഗോപിയും സിനിമയിലുണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. അഞ്ച് വര്‍ഷത്തിന് ശേഷം സിനിമയിലഭിയിക്കാന്‍ എത്തുന്ന സുരേഷ് ഗോപി പ്രതിനായകനായി ഒരു ഡോക്ടര്‍ വേഷത്തിലാണ് അഭിനയിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ വിജയ് ആന്റണി പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിട്ടെത്തുന്നു. ജൂലൈയില്‍ റിലീസിനെത്തുകയാണ്.

മറ്റ് സിനിമകള്‍

മറ്റ് സിനിമകള്‍

തമിഴരസന്‍ ഈ വര്‍ഷമെത്തുമ്പോള്‍ ചിത്രീകരണം നടക്കുന്ന രണ്ട് സിനിമകള്‍ കൂടി രമ്യയുടേതായി വരാനുണ്ട്. 'ശിവ, കെട്ട പയ്യന്‍ സാര്‍ ഇവന്‍' എന്നിങ്ങനെ തമിഴില്‍ തന്നെയാണ് രണ്ട് സിനിമകളും. ഈ വര്‍ഷമെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കന്നഡ ചിത്രം കുരുക്ഷേത്ര വൈകിയെ എത്തുകയുള്ളു. അത് പോലെ തന്നെ മലയാളത്തില്‍ നേരത്തെ പ്രഖ്യാപിച്ച ആലത്തൂരിലെ ഇത്തിരി വെട്ടം എന്ന സിനിമയും വൈകുമെന്നാണ് റിപ്പോര്‍ട്ട്. വൈറസിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മലയാളത്തില്‍ വീണ്ടും സജീവമാവുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

 രമ്യ നമ്പീശന്റെ അരങ്ങേറ്റം

രമ്യ നമ്പീശന്റെ അരങ്ങേറ്റം

ചെറുപ്പത്തിലെ നൃത്തവും സംഗീതവും കൈകാര്യം ചെയ്തിരുന്ന രമ്യ ഒരുപാട് ഭക്തി ഗാനങ്ങളില്‍ പാടിയിട്ടുണ്ട്. ടെലിവിഷന്‍ പരിപാടിയുടെ അവതാരകയായിട്ടായിരുന്നു കരിയര്‍ തുടങ്ങുന്നത്. ശേഷം ശരത്ത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെയായിരുന്നു രമ്യ നമ്പീശന്‍ വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ സഹനടിയായി പ്രത്യക്ഷപ്പെട്ട രമ്യ നമ്പീശന്‍ ആനച്ചന്തം എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം നടത്തുന്നത്. ജയറാം നായകനായിട്ടെത്തിയ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X