അവസരങ്ങള്‍ നഷ്ടപ്പെട്ടതിന് കാരണമിതാണ്! ഇനിയും നിലപാടുകളില്‍ മാറ്റമില്ലെന്ന് നടി രമ്യ നമ്പീശന്‍

മലയാളത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയതെങ്കിലും തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുകയാണ് രമ്യ നമ്പീശന്‍. ശക്തമായ നിലപാടുകളുടെ പേരില്‍ പലപ്പോഴും രമ്യ വാര്‍ത്തകളില്‍ നിറയാറുണ്ട്. അഭിനയത്തിന് പുറമേ നൃത്തവും പാട്ടുകളുമൊക്കെ നടിയുടെ കൈയിലുണ്ട്. ഒത്തിരി സിനിമകളില്‍ പിന്നണി ഗായികയായി പാടിയിട്ടുള്ള രമ്യ നമ്പീശന്റെ ഏറ്റവും പുതിയ പാട്ട് പുറത്ത് വന്നിരിക്കുകയാണ്.

രമ്യയുടെ കീഴില്‍ പുതിയതായി ആരംഭിച്ച യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് പുറത്ത് വന്നത്. ഇത് കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ സമൂഹ മാധ്യമത്തിലൂടെ വൈറലായി. ഇപ്പോഴിതാ മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് രമ്യ നമ്പീശന്‍.

രമ്യയുടെ വാക്കുകളിലേക്ക്

ചില നിലപാടുകള്‍ എടുക്കുമ്പോള്‍ പലതും നഷ്ടപ്പെടുത്തേണ്ടതായി വരും. മാറ്റങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അത് സംഭവിക്കട്ടെ എന്ന് കരുതിയാണ് ഇത്തരം നിലപാടുകള്‍ എടുക്കുന്നത്. അതിന് ശേഷം സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളുടെ സിനിമകളില്‍ മാത്രമാണ് പിന്നീട് അവസരം ലഭിച്ചത്. സുഹൃത്തുക്കള്‍ വലിയ പിന്തുണ നല്‍കിയിരുന്നു. വ്യക്തിപരമായ വിദ്വേഷം ആരോടുമില്ല. പറയാനുള്ള കാര്യങ്ങള്‍ പറയുകയാണ് ചെയ്തത്. അത് ഇനിയും തുടരുമെന്നും രമ്യ നമ്പീശന്‍ പറയുന്നു.

രമ്യയുടെ വാക്കുകളിലേക്ക്

താരസംഘടനയില്‍ ചില മാറ്റങ്ങള്‍ വന്ന് തുടങ്ങിയതായി എനിക്ക് തോന്നുന്നു. സംഘടനയില്‍ കുറച്ച് കൂടെ ജാഗ്രതയില്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. താനിപ്പോള്‍ സംഘടനയില്‍ അംഗമല്ല. എന്നാല്‍ പുറത്ത് നിന്ന് നോക്കുമ്പോള്‍ ചില മാറ്റങ്ങള്‍ സംഭവിച്ചതായി തോന്നുന്നുണ്ട്. തങ്ങള്‍ സുരക്ഷിതരാണ് എന്ന് പുതിയ അഭിനേതാക്കാള്‍ പറയുന്നതായി കേള്‍ക്കുന്നു എന്നും രമ്യ പറയുന്നു.

 രമ്യയുടെ വാക്കുകളിലേക്ക്

കഴിഞ്ഞ ദിവസമാണ് രമ്യയുടെ യൂട്യൂബ് ചാനല്‍ ലോഞ്ച് ചെയ്തത്. രമ്യ നമ്പീശന്‍ എന്‍കോര്‍ ടീമിന്റെ ആദ്യ വീഡിയോ ഗാനമായ കു ഹു കു പുറത്തിറക്കിയിരുന്നു. രമ്യയുടെ ശബ്ദത്തിലാണ് പുതിയ പാട്ട് പുറത്ത് വന്നത്. വയനാട്ടിലെ നാട്ടിന്‍പുറങ്ങളില്‍ കേട്ട കമ്പളപ്പാട്ട് എന്ന ഗാനരൂപമാണ് റിക്രീയേറ്റ് ചെയ്ത് രമ്യയും കൂട്ടരും പുറത്ത് എത്തിച്ചത്. ലവ് ഫോര്‍ വയനാട് എന്ന ടാഗ് ലൈനോട് കൂടിയായിരുന്നു പാട്ട് അവതരിപ്പിച്ചത്. പാട്ട് വീഡിയോയ്ക്ക് വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിച്ചത്.

 രമ്യയുടെ വാക്കുകളിലേക്ക്

നടി രമ്യ നമ്പീശന്‍ എവിടെ പോയി എന്ന് ചോദിക്കുന്നവര്‍ക്ക് മുന്നിലേക്കാണ് പുതിയ സംരംഭവുമായി രമ്യ എത്തിയത്. രമ്യ അടക്കമുള്ളവര്‍ മുന്നോട്ട് വെച്ച നിലപാടുകളുടെ പേരില്‍ മലയാളത്തില്‍ നിന്നും അവസരങ്ങള്‍ കുറഞ്ഞിരുന്നു. നിലവില്‍ തമിഴ് സിനിമയിലാണ് രമ്യ സജീവമായി പ്രവര്‍ത്തിക്കുന്നത്. നാലോളം സിനിമകളാണ് തമിഴില്‍ നിന്നും നടിയുടേതായി വരാനിരിക്കുന്നത്. ഈ സിനിമകളുടെ തിരക്കിനിടയിലാണ് സ്വന്തമായി യൂട്യൂബ് ചാനല്‍ ഒരുക്കി പാട്ടുമായി എത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X