മലയാള സിനിമയിൽ അവസരം ലഭിക്കുന്നില്ല!! മുഖം നോക്കാതെ തുറന്നടിച്ച് രമ്യ
നോ പറഞ്ഞതു കൊണ്ടാണ് തനിയ്ക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതെന്ന് രമ്യ പറഞ്ഞു.
മലായാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് രമ്യ നമ്പീശൻ. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി രമ്യയെ മലയാളത്തിൽ കാണാൻ കിട്ടുന്നില്ല. അന്യഭാഷകളിൽ സജീവമാണെങ്കിൽ മലയാളത്തിൽ താരത്തിന്റെ ഒരു ചിത്രം പോലും പുറത്തിറങ്ങുന്നില്ല. അതിന്റെ കാരണം മലയാളി പ്രേക്ഷകർ ആരാഞ്ഞിരുന്നു. ഇപ്പോഴിത രമ്യ തന്നെ ആതു തുറന്നു പറയുകയാണ്.

തനിയ്ക്ക് മലയാള സിനിമയിൽ ചാൻസ് കിട്ടുന്നില്ലെന്ന് താരം തുറന്നു പറഞ്ഞു. അതിന്റെ കാരണം താൻ ആർഹിക്കുന്ന പ്രതഫലവും തിരക്കഥയും ചോദിക്കുന്നതു കൊണ്ടാണ്. തിരിക്കഥ ചോദിക്കുമ്പോൾ ഒഴിവാക്കുകയാണെന്നും താരം പറഞ്ഞു. നമ്മുടെ കഴിവോ മറ്റുമല്ല മാനദണ്ഡം. നമ്മുടെ പ്രതിഷേധങ്ങളൊക്കെ അടക്കിപ്പിടിച്ചു നിന്നാൽ വളരെ നല്ല കുട്ടിയാണ്. എന്നാൽ അനീതി കണ്ടാൽ പ്രതികരിച്ചാൽ നമ്മളെ മോശക്കാരിയായി ചിത്രീകരിക്കും. നോ പറയേണ്ടിടത്ത് നോ പറഞ്ഞതു കൊണ്ടാണ് തനിയ്ക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതെന്ന് രമ്യ പറഞ്ഞു. നായികന്മാർ ചോദിക്കുന്നതിനേക്കാലും കുറഞ്ഞ പ്രതിഫലമാണ് നമ്മൾ ചോദിക്കുന്നത്. എന്നാൽ ഞാൻ തിരക്കഥ ചോദിച്ചതുകൊണ്ട് എന്നെ ഒഴിവാക്കിയെന്നത് മറ്റൊരിടത്ത് നിന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും രമ്യ പറഞ്ഞു.
അതേസമയം എന്തു വന്നാലും താൻ മലയാള സിനിമയിൽ തുടരുക തന്നെ ചെയ്യും. ആരോടും ശത്രുത മനോഭാവമില്ല. പക്ഷെ എനിയ്ക്ക് സിനിമകൾ നിഷേധിക്കപ്പെടാം. എന്നുവെച്ച് ഞാൻ തോറ്റുകൊടുക്കാൻ ഒരുക്കമല്ലെന്നും രമ്യ പറഞ്ഞു. സിനിമ മേഖലയിൽ അഡ്‍ജസ്റ്റ്മെന്റ്, കോംപ്രമൈസ് എന്നീ വാക്കുകള്‍ക്കൊന്നും ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. പല കുട്ടികളും പറയുന്നത് കേട്ട് ഞെട്ടിയിട്ടുണ്ട്. എന്നാൽ അങ്ങനെ അനുഭവമുണ്ടായവരുടെ സമ്മതമില്ലാതെ വെളിപ്പെടുത്താൻ പറ്റില്ലെന്നും രമ്യ തുറന്നുപറഞ്ഞു.


Click it and Unblock the Notifications











