»   »  കുറ്റം ചെയ്തിട്ടില്ലെങ്കിൽ ആരോപണ വിധേയനായ വ്യക്തി തെളിയിക്കട്ടെ!! തുറന്നടിച്ച് നടി

കുറ്റം ചെയ്തിട്ടില്ലെങ്കിൽ ആരോപണ വിധേയനായ വ്യക്തി തെളിയിക്കട്ടെ!! തുറന്നടിച്ച് നടി

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാള സിനിമ മേഖലയിൽ സംഭവിക്കുന്ന കാര്യങ്ങൾ ഏറെ അത്ഭുതം ഉളവാക്കുന്നവയാണ്. ഒറ്റക്കെട്ടായി നിന്നിരുന്ന സിനിമ കൂട്ടായ്മ ഇപ്പോൾ ഇരു ചേരികളിലാണ്. ഒരു സിനിമകഥയെ വെല്ലുന്ന തരത്തിലുള്ള സംഭവ വികാസങ്ങൾക്കാണ്  പ്രേക്ഷകർ സാക്ഷിയായി കൊണ്ടിരിക്കുന്നത്.

  കരൻജിത്ത് കൗർ എങ്ങനെ സണ്ണി ലിയോൺ എന്ന പോൺസ്റ്റാറായി!! ഇതൊന്നു കണ്ടു നോക്കൂ

  താരസംഘടനയായ എഎംഎംഎയിലേയ്ക്ക് വീണ്ടും ദിലീപിനെ തിരിച്ചെടുക്കുന്നു എന്നുള്ള തീരുമാനമാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇതിനെ ഒരുകൂട്ടം താരങ്ങൾ അനുകൂലിച്ചിരുന്നു. എന്നാൽ ഈ തീരുമാനത്തെ എതിർത്ത് ഒരു വിഭാഗക്കാർ രംഗത്തെത്തിയപ്പോഴാണ് കഥ മാറിയത്. പിന്നീട് ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളും വിമർശനങ്ങളും എത്തുകയായിരുന്നു. ഇതെല്ലാം മലയാള സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരെയാണ് കഷ്ടത്തിലാക്കിയിരിക്കുന്നത്. ഇപ്പോഴിത അമ്മയെ കുറിച്ചുള്ള രാജിയെ കുറിച്ച് നടി രമ്യ നമ്പീശൻ മനസ് തുറക്കുന്നു. തൃശ്ശൂരിൽ സംഘടിപ്പിച്ച അവൾക്കൊപ്പം പരിപാടിയിലാണ് രമ്യ ഇക്കാര്യം പറഞ്ഞത്.

  ദിലീപിനെ പുറത്താക്കൽ!! AMMAക്കെതിരെ ആഞ്ഞടിച്ച് ഷമ്മി, മമ്മൂട്ടിയ്ക്കെതിരെ നടപടി സ്വീകരിക്കണം

  അമ്മയിൽ നിന്ന് രാജിവെയ്ക്കാൻ കാരണം

  ഒരു കുടുംബത്തിലെ അംഗങ്ങളോട് അമ്മ പലതരത്തിലുള്ള നയങ്ങൾ സ്വീകരിച്ചതു കൊണ്ടാണ് അമ്മയിൽ നിന്ന് താൻ പുറത്തു പോയതെന്ന് രമ്യ പറഞ്ഞു. സംഘടനയിൽ നിന്ന് രാജിവെയ്ക്കുമ്പോൾ ഏറെ സങ്കടം തോന്നിയിരുന്നു. കൂടാതെ പ്രഗൽഭരായ ആളുകൾക്ക് ഞങ്ങളുടെ പ്രവർത്തി അനിവാര്യമായിരുന്നു എന്ന് ഉയർത്തി കാണിക്കുന്നതിൽ സന്തോഷമുണ്ടെന്നും രമ്യ പറഞ്ഞു.

  കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കട്ടെ

  ആരോപണ വിധേയനായ വ്യക്തി കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കട്ടെ എന്നും രമ്യ യോഗത്തിൽ പറഞ്ഞു. ചില അവസരങ്ങളിൽ പ്രതിഷേധം അനിവാര്യമാണ്. ഞങ്ങൾക്ക് പൊതു ജനത്തിന്റെ പിന്തുണ ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും രമ്യ പറ‍ഞ്ഞു.

  മലയാള സിനിമയിൽ ചാൻസ്

  മലയാള സിനിമ മേഖലയിൽ തിളങ്ങി നിന്നിരുന്ന ഒരു താരമയിരുന്നു രമ്യ. എന്നാൽ കഴിഞ്ഞ കുറച്ച് വർഷമായി രമ്യയെ മലയാളത്തിൽ കാണാൻ സാധിക്കുന്നില്ല. അതേസമയം മറ്റ് അന്യഭാഷകളിൽ താരം സജീവ സാന്നിധ്യമായിരുന്നു. മലയാള സിനിമയിൽ തനിയ്ക്ക് വേണ്ടവിധത്തിലുള്ള ചാൻസ് ലഭിക്കുന്നില്ലെന്ന് രമ്യ ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിന്റെ കാരണവും താരം തന്നെ പറഞ്ഞിട്ടുണ്ട്. സിനിമയ്ക്കായി സമീപിക്കുന്നവരോട് പ്രതിഫലവും തിരക്കഥയും ചോദിക്കുന്നതു കൊണ്ടാണ് തനിയ്ക്ക് അവസരം നിഷേധിക്കുന്നതെന്ന് രമ്യ പറഞ്ഞിരുന്നു.

  നോ പറയാനുള്ളിടത്ത് നോ പറയും

  നമ്മുടെ കഴിവോ മറ്റുമല്ല മാനദണ്ഡം. നമ്മുടെ പ്രതിഷേധങ്ങളൊക്കെ അടക്കിപ്പിടിച്ചു നിന്നാൽ വളരെ നല്ല കുട്ടിയാണ്. എന്നാൽ അനീതി കണ്ടാൽ പ്രതികരിച്ചാൽ നമ്മളെ മോശക്കാരിയായി ചിത്രീകരിക്കും. നോ പറയേണ്ടിടത്ത് നോ പറഞ്ഞതു കൊണ്ടാണ് തനിയ്ക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതെന്ന് രമ്യ പറഞ്ഞു. അതേസമയം എന്തു വന്നാലും താൻ മലയാള സിനിമയിൽ തുടരുക തന്നെ ചെയ്യും. ആരോടും ശത്രുത മനോഭാവമില്ല. പക്ഷെ എനിയ്ക്ക് സിനിമകൾ നിഷേധിക്കപ്പെടാം. എന്നുവെച്ച് ഞാൻ തോറ്റുകൊടുക്കാൻ ഒരുക്കമല്ലെന്നും രമ്യ പറഞ്ഞു.

  സിനിമയിലെ ക്രിമിനൽവൽക്കരണം

  സിനിമയിലെ ക്രിമിനൽ വൽക്കരണമാണ് ഉദാഹരണമാണ് നടിയെ അക്രമിക്കപ്പെട്ട സംഭവമെന്ന് സംവിധായകൻ കമൽ പറഞ്ഞു.ഫിലിം സൊസൈറ്റീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഡബ്ലു.സി.സി. പ്രവർത്തകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ചടങ്ങിലായിരുന്നു രമ്യയുടെ ,സംവിധായകൻ കമലും സംസാരിച്ചത്. സിനിമയുടെ അകത്തും പുറത്തും മാതൃത്വം പറയുന്ന അമ്മയിലെ അമ്മമാർ വിഷയത്തിൽ എടുത്ത നിലപാടിനെ കമൽ വിമർശിച്ചു. ദിലീപിനെ തിരിച്ചെടുത്ത യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം താരങ്ങളും സ്ത്രീകളായിരുന്നു എന്നത് ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നെന്നു സംവിധായകൻ പറഞ്ഞു‌

  English summary
  remya revealse why resigning in amma

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more