twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരേഷ് ​ഗോപിയുടെ ആ ഫോണ്‍വിളിയാണ് ഭരത് ചന്ദ്രന് തുടക്കമായത്, ആ സംഭവത്തെ കുറിച്ച് രഞ്ജി പണിക്കർ

    |

    മലയാള സിനിമയ്ക്ക് ഒരുപിടി കരുതുറ്റ കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ് സുരേഷ് ഗോപി. പകരക്കാരനില്ലാത്ത നടനാണ് അദ്ദേഹം. ഭരത് ചന്ദ്രൻ ഐപിഎസും, അനക്കാട്ടിൽ ചാക്കോച്ചിയുമെല്ലാം ഇന്നും പ്രേക്ഷകരുട ഇടയിൽ ചർച്ച വിഷയമാണ്. സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത് മാറി നിന്നിട്ട് പോലും സുരേഷ് ഗോപി തന്റെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസുകളിൽ സജീവമായിരുന്നു. തലമുറ വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ നെഞ്ചിലേറ്റുന്ന സിനിമകളാണ് സുരേഷ് ഗോപിയുടേത്.

    സുരേഷ് ഗോപി ചിത്രങ്ങളുടെ മറ്റൊരു ഹൈലൈറ്റ് ഡയലോഗുകളാണ്. നടനെ താരപദവിയിലേക്ക് എത്തിച്ച ചിത്രങ്ങളാണ് തലസ്ഥാനവും ഏകലവ്യനും കമ്മീഷണറുമൊക്കെ. ഈ ചിത്രങ്ങളുടെ ഡയലോഗുകൾ പലതും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. തിയേറ്ററുകളിൽ തരംഗമുണ്ടാക്കി ഈ ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ചിരിക്കുന്നത് നടനും സംവിധായകഗനും തിരക്കഥകത്തുമായ രഞ്ജി പണിക്കറാണ്. ഒരുപിടി മികച്ച ചിത്രങ്ങളാണ് സുരേഷ് ഗോപി-രഞ്ജി പണിക്കർ കൂട്ട്കെട്ടിൽ പിറന്നത്. കഥാപാത്രത്തെ അതിന്റെ കരുത്തിൽ, വെളളിത്തിരയിൽ അവതരിപ്പിക്കുന്നതിൽവിസ്മയിപ്പിക്കുന്ന പവർ സുരേഷ് ഗോപിക്കുണ്ടെന്നാണ് രഞ്ജി പണിക്കർ പറയുന്നത്. മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൂപ്പർ ഹിറ്റ് ചത്രമയ കമ്മീഷണറിന്റെ രണ്ടാം ഭാഗത്തിലേയ്ക്ക് നയിച്ച സുരേഷ് ഗോപിയുടെ ഫോൺ കോളിനെ കുറിച്ചും രൻജി പണിക്കർ പറയുന്നുണ്ട്.

      പ്രചോദനം സുരേഷ് ഗോപി

    കമ്മീഷണറും ലേലവും പത്രവും കഴിഞ്ഞ് നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭരത് ചന്ദ്രൻ ഐപിഎസുമായി ഞങ്ങൾ ഒന്നിച്ചത്. അതിൽ തിരക്കഥാകൃത്ത് എന്നതിന് അപ്പുറം സംവിധായകൻ, നിർമ്മാതാവ് എന്നി മേലങ്കികൾ കൂടി എനിക്ക് എടുത്തണിയേണ്ടി വന്നു. ആ സിനിമയുടെ പ്രചോദനം സുരേഷ് ​ഗോപി തന്നെയായിരുന്നു. എല്ലാ സിനിമകളെയും പോലെ ആ സിനിമയുടെയും തുടക്കത്തിന് ചില ആകസ്മികതകൾ ഉണ്ടായിട്ടുണ്ട്.

    ഭരത് ചന്ദ്രൻ ഐപിഎസ് പിറന്നത്

    ഇനി ഏതുതരം സിനിമകൾ ചെയ്യണമെന്ന് ആലോചിച്ചിരുന്ന കാലം. എവിടെയോ പ്രോ​ഗ്രാം കഴിഞ്ഞ് കമ്മീഷണറിലെ സംഭാഷണങ്ങൾ അവതരിപ്പിച്ച് കയ്യടി വാങ്ങി തിരിച്ചുവരുമ്പോൾ സുരേഷ് ​ഗോപി എന്നെ വിളിച്ചു. വൈറ്റില ജംക്ഷനിൽ ഭരത് ചന്ദ്രന്റെ ഒരു ഫ്ളെക്സ് ഉയർന്ന് നിൽക്കുന്നത് ഞാൻ മനസിൽ കാണുന്നു. നമുക്ക് അങ്ങനെയൊന്ന് ആലോചിച്ചാലോ എന്നവൻ പറഞ്ഞു. ആ സംഭാഷണത്തെ പിന്തുടർന്നാണ് ഭരത് ചന്ദ്രൻ ഐപിഎസ് എന്ന ചിത്രം പിറവിയെടുക്കുന്നത്.

    സിനിമ  ഇരക്കി വിജയം  കാണിച്ച് കൊടുത്തു


    ആ സിനിമയ്ക്ക് തുടക്കമിട്ടെങ്കിലും അതിന്റെ നിർമ്മാണത്തിനോ, വിതരണം ഏറ്റെടുക്കാനോ ആരും മുന്നോട്ട് വന്നില്ല. അങ്ങനെ നിർമ്മാണം ഞാൻ ഏറ്റെടുത്തു. ചിത്രം പൂർത്തിയായതിന് ശേഷം മാത്രമെ വിതരണക്കാരനും എത്തിയുളളൂ. ചിത്രം റിലീസ് ചെയ്യുന്നത് വരെ അതിന്റെ സാറ്റലൈറ്റ് റൈറ്റ് വാങ്ങാൻ ആരും മുന്നോട്ട് വന്നില്ല. ഒടുവിൽ സിനിമ റിലീസായ ശേഷം മലയാള സിനിമയ്ക്ക് അന്ന് വരെ കിട്ടിയിട്ടില്ലാത്ത റേറ്റിൽ അത് വിറ്റുപോയി. സിനിമ ഇറക്കി വിജയം കാണിച്ചുകൊടുക്കേണ്ടി വന്നു.

    സുരേഷ്  ഗോപി പവർ

    കഥാപാത്രത്തെ അതിന്റെ കരുത്തിൽ, വെളളിത്തിരയിൽ അവതരിപ്പിക്കുന്നതിൽ എല്ലാവരേയും അതിശയിപ്പിക്കാനുളള കഴിവ് സുരേഷ് ഗോപിക്കുണ്ട്.സംഭാഷണങ്ങളുടെ താളവും ശബ്ദവും കഥാപാത്രത്തിന്റെ വൈകാരികതയുമെല്ലാം ചേർത്ത് സുരേഷ് ​ഗോപി ഇതിനെ പൊലിപ്പിക്കും. എഴുതിയതിന്റെ പത്ത് മടങ്ങ് ആകും അദ്ദേഹം പുറത്തു വിടുക. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി-രഞ്ജിപണിക്കർ ചിത്രമാണ് ലേലം 2. രഞ്ജിപണിക്കരുടെ സ്ക്രിപ്റ്റിൽ മകൻ നിഥിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകരെ ഇളക്കി മറിച്ച സുരേഷേ ഗോപി ചിത്രമായിരുന്നു ലേലം. 1997 ൽ ജോഷി സംവിധനം ചെയ്ത് ചിത്ര ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ആനക്കാട്ടിൽ ചാക്കോച്ചിയെ പ്രേക്ഷകർ ഇനിയും മറന്നിട്ടില്ല.

    Read more about: suresh gopi
    English summary
    Renji Panicker About Suresh Gopi Movie Bharathchandran IPs
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X