മമ്മൂട്ടിക്കൊപ്പം സിബിഐ 5 ൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ, വെളിപ്പെടുത്തി എസ്എൻ സ്വാമി

പ്രേക്ഷകർ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബി ഐ അഞ്ചാം ഭാഗം. പ്രഖ്യാപനം മുതൽ മമ്മൂട്ടി ആരാധകർ ചിത്രത്തിന്റെ വരവ് ആഘോഷമാക്കുകയാണ്. മമ്മൂട്ടിയുടെ മികച്ച കഥാപാത്രത്തിലൊന്നാണ് സേതുരാമനയ്യർ എന്ന സിബിഐ ഓഫീസർ. അഞ്ചാം ഭാഗത്തിലും മമ്മൂട്ടി തന്നെയാണ് ഈ കഥാപാത്രത്തിലെത്തുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് കൂടുതൽ വിവരം വെളിപ്പെടുത്തി തിരക്കഥകൃത്ത് എസ്എൻ സ്വാമി. ചിത്രത്തിലെ മറ്റുള്ള കഥാപാത്രങ്ങളെ കുറിച്ചാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

sn swami

ആദ്യ ഭാഗത്തിലുള്ള താരങ്ങൾ അഞ്ചാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് ഇദ്ദേഹം പറയുന്നത്. ചാക്കോ ആയി മുകേഷും സത്യദാസായ സായ് കുമാറും സിബിഐ അഞ്ചാം ഭാഗത്തിലും ഉണ്ടാകും. ഇവരെ കൂടാതെ നടൻ രഞ്ജി പണിക്കരും അഞ്ചാം ഭാഗത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നും എസ് എൻ സ്വാമി പറയുന്നു. എന്നാൽ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല തുടക്കം മുതൽ തന്നെ സിബി ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മുകേഷും ഉണ്ടായിരുന്നു. മൂന്നാം ഭാഗത്തിലാണ് സായ് കുമാർ ചിത്രത്തിലെത്തുന്നത്.

Recommended Video

CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

സേതുരാമയ്യർ സിനിമാ പരമ്പരയിലെ അഞ്ചാം ഭാഗം കൊവിഡിനു ശേഷം മാത്രമേ ചിത്രീകരണം ആരംഭിക്കുകയുള്ളൂ. മൂന്നുവർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഈ ചിത്രം .സേതുരാമയ്യർ ഒരു ലെജൻഡാണ്. ആ ഐക്കണിൽ നിന്ന് മമ്മൂട്ടിയെ മാറ്റാൻ കഴിയില്ല. മാറ്റിയാലും പ്രേക്ഷകർ അംഗീകരിക്കില്ല. മറ്റുള്ള സിനിമകളിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്. എഴുതിപ്പോകുമ്പോൾ ഒരുപാട് മാറ്റങ്ങൾ കിട്ടി. അതൊക്കെ ഇതിനു മുൻപ് വരാത്തതും പ്രതീക്ഷിക്കാത്തതുമായിരുന്നു. അതൊക്കെ കോർത്തെടുക്കാൻ സമയമെടുത്തു.
തീർച്ചയായും ഇതൊരു വേറിട്ട അനുഭവം തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കും എസ് എൻ സ്വാമി പറഞ്ഞിരുന്നു.ബാസ്കറ്റ് കില്ലിംഗ് എന്ന ഏറെ സുപരിചിതമല്ലാത്ത കൊലപാതക രീതിയാണ് സിബിഐ അഞ്ചാം ഭാഗം പറയുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുക ജേക്‌സ് ബിജോയ് ആണ്.

1988ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബി സീരീസ് ആരംഭിച്ചത്. ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ സിനിമകൾ വൻ വിജയമായിരുന്നു. മലയാളത്തിൽ ആദ്യകാല മുൻനിര താരങ്ങളെല്ലാം സിബിഐ സീരീസിൽ അഭിനയിച്ചിട്ടുണ്ട്. നടൻ സുകുമാരൻ ചെയ്ത കഥാപാത്രം ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. കൂടാതെ അഞ്ചാം ഭാഗത്തോടെ സേതുരാമയ്യർ സിബിഐ പരമ്പര അവസാനിക്കുമെന്നും സൂചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X