twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയുമായി സിനിമ ചെയ്യില്ലെന്ന് അന്ന് തീരുമാനം എടുത്തു, അനുഭവ കഥ പറഞ്ഞ് രണ്‍ജി പണിക്കര്‍

    By Midhun Raj
    |

    സുരേഷ് ഗോപി-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ഏകലവ്യന്‍. 1993ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ചിത്രം രണ്‍ജി പണിക്കരുടെ തിരക്കഥയിലാണ് ഒരുങ്ങിയത്. ഇന്നും സുരേഷ് ഗോപി ആരാധകരുടെ ഇഷ്ട സിനിമകളിലൊന്നാണ് ഏകലവ്യന്‍. സുരേഷ് ഗോപിക്കൊപ്പം സിദ്ധിഖ്, നരേന്ദ്രപ്രസാദ്, വിജയരാഘവന്‍, ഗണേഷ് കുമാര്‍, ജനാര്‍ദ്ധനന്‍ ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു.

    സ്വിം സ്യൂട്ടില്‍ തിളങ്ങി നടി ചേതന, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

    ഏകലവ്യന്റെ കഥ ആദ്യം മമ്മൂക്കയോടാണ് പറഞ്ഞതെന്ന് കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ വെളിപ്പെടുത്തിയിരുന്നു. പത്രപ്രവര്‍ത്തകനായിരുന്ന കാലത്താണ് മമ്മൂക്കയെ പരിചയപ്പെടുന്നത് രണ്‍ജി പണിക്കര്‍ പറയുന്നു. പരിചയപ്പെട്ട കാലം മുതല്‍ മിക്കവാറും എല്ലാ സെറ്റുകളില്‍ വെച്ചും ഞങ്ങള്‍ ഇണങ്ങുകയും പിണങ്ങുകയുമൊക്കെ ചെയ്തിട്ടുണ്ട്.

    ഇണങ്ങാന്‍ അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടുമില്ല

    ഇണങ്ങാന്‍ അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടുമില്ല. പിണങ്ങാനും ഇല്ല. അദ്ദേഹം കലഹിച്ചുകൊണ്ടേയിരിക്കും. അന്ന് സിനിമയുമായി ബന്ധപ്പെട്ട് ഒരു പ്രസിദ്ധീകരണത്തിന്‌റെ റിപ്പോര്‍ട്ടറായിരുന്നു ഞാന്‍. അപ്പോ അതില് വരുന്ന എല്ലാ ഗോസിപ്പുകളുടെയും വിചാരണകളുടെയുമൊക്കെ ഭാരം എന്‌റെ തലയില്‍, കാണുമ്പോള്‍ അദ്ദേഹം വെക്കും. അപ്പോ പത്രപ്രവര്‍ത്തനം എന്റെ ജോലിയാണ്. അതുകൊണ്ട് ഞാന്‍ ഇത്തരത്തില്‍ മറ്റൊരാളുടെ അവഹേളനത്തിന് പാത്രമാവേണ്ടതില്ല അല്ലെങ്കില്‍ വിചാരണകള്‍ക്ക് പാത്രമാവേണ്ടതില്ല എന്ന എന്റെ ഒരു ഡിറ്റര്‍മിനേഷന്‍ കൊണ്ട് ഞാന്‍ തിരിച്ചും പ്രതികരിക്കും.

    സിനിമയില്‍ വരുന്നതിന് മുന്‍പ്

    സിനിമയില്‍ വരുന്നതിന് മുന്‍പ് എനിക്ക് അദ്ദേഹവുമായി വ്യക്തിബന്ധമുണ്ട്. അക്കാലത്ത് ഞാന്‍ അദ്ദേഹത്തിന്‌റെ വീട്ടില്‍ അതിഥിയായി താമസിച്ചിട്ടുണ്ട്. മമ്മൂക്ക ഒരിക്കല്‍ തുടങ്ങിയ വീഡിയോ മാഗസിന്റെ എഡിറ്ററായിരുന്നു ഞാന്‍. ആ സമയത്ത് എന്നോട് കഥ കൈയ്യിലുണ്ടോ എന്നൊക്കെ അദ്ദേഹം ചോദിക്കുമായിരുന്നു എന്നാല്‍ അപ്പോഴൊക്കെ ഞാന്‍ ഒഴിഞ്ഞുമാറി. പക്ഷേ പിന്നീട് പശുപതി എഴുതാന്‍ പോകുന്ന സമയത്ത് ഞാന്‍ അദ്ദേഹത്തിന്‌റെ കാല്‍തൊട്ട് അനുഗ്രഹം മേടിച്ചാണ് പോയത്.

    അത് എന്റെയൊരു മൂത്ത സഹോദരനെ പോലെ

    അത് എന്റെയൊരു മൂത്ത സഹോദരനെ പോലെ തോന്നിയിട്ടുളളതുകൊണ്ടാണ്. അങ്ങനെ എന്നെയും അദ്ദേഹം ഒരു സഹോദര തുല്യനായാണ് കണ്ടിരുന്നത്. ഇപ്പോഴും അങ്ങനെയാണ്. അങ്ങനെ ഒരിക്കല്‍ ഏകലവ്യന്റെ കഥ അദ്ദേഹത്തോടാണ് ഞാന്‍ ആദ്യം പറയുന്നത്. ചില കാരണങ്ങളാല്‍ സിനിമ നടക്കാതെ പോയി. അപ്പോ പിന്നെ മമ്മൂക്കയോട് ഇനി കഥ പറയില്ലെന്ന ഒരു വാശിയില്‍ ഞാന്‍ സ്വയം തീരുമാനമെടുത്തു. പിന്നീട് അക്ബര്‍ എന്ന പ്രൊഡ്യൂസര്‍ ഷാജിയുമായി ഞാനൊരു സിനിമ എഴുതികൊണ്ടിരുന്നപ്പോള്‍ അവിടെ വന്നിരുന്നു.

    ഷാജി ചോദിച്ചു മമ്മൂക്ക വിളിച്ചില്ലെ

    ഷാജി ചോദിച്ചു മമ്മൂക്ക വിളിച്ചില്ലെ സിനിമ ചെയ്യേണ്ടേ എന്ന്. അപ്പോ ഞാന്‍ പറഞ്ഞു ഞാനില്ല. ഞാന്‍ പറഞ്ഞു നീ ചെയ്‌തോ. ഞാനില്ല എനിക്ക് അങ്ങനെയൊരു സിനിമ താല്‍പര്യമില്ല.
    അപ്പോ അന്ന് സത്യത്തില്‍ മമ്മൂക്ക ഒരു വലിയ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‌റെ ഭാഗം കൂടിയായിരുന്നു. അന്ന് അക്ബര്‍ എന്ന നിര്‍മ്മാതാവ് കുറച്ച് ബുദ്ധിമുട്ടിലായിരുന്നു. അദ്ദേഹത്തിന് സിനിമ ചെയ്‌തേ പറ്റൂ. അപ്പോ മമ്മൂക്കയ്ക്ക് ഞങ്ങളില്‍ വിശ്വാസമുളളതുകൊണ്ടാണ് താന്‍ രണ്‍ജിയോട് കഥ ചോദിച്ച് ഷാജിയുടെ സംവിധാനത്തില്‍ ഒരു സിനിമ ചെയ്യാം എന്ന് നിര്‍മ്മാതാവിനോട് പറഞ്ഞത്.

    Recommended Video

    മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam
    അപ്പോ എനിക്ക് ആവശ്യത്തില്‍

    അപ്പോ എനിക്ക് ആവശ്യത്തില്‍ കുറഞ്ഞ ഒരു അഹങ്കാരമുളളത് കൊണ്ട് ഞാന്‍ ആ സിനിമ ചെയ്യില്ലെന്ന് പറഞ്ഞു. മമ്മൂക്ക വിളിച്ചപ്പോഴും ഞാന്‍ പറഞ്ഞു എനിക്ക് ചെയ്യാന്‍ പറ്റില്ല. അക്ബര്‍ എന്റെ അമ്മയോട് പറഞ്ഞു. പിന്നെ അമ്മ എന്നോട് പറഞ്ഞു കുഞ്ഞെ നീ അതിന് കഥയെഴുതണമെന്ന്. ആദ്യം പറ്റില്ലെന്ന് പറഞ്ഞെങ്കിലും നിര്‍മ്മാതാവിന്‌റെ അവസ്ഥ അറിഞ്ഞ് ഞാന്‍ എഴുതി. അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.

    Read more about: mammootty renji panicker
    English summary
    Renji Panicker reveals mammootty's reaction after hearing ekalavyan movie story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X