For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മക്കൾ ഒരു പാരയായി വരുമെന്ന് ചിന്തിച്ചില്ല, മക്കൾക്ക് നൽകിയ ഉപദേശത്തെ കുറിച്ച് രഞ്ജി പണിക്കർ

  |

  അഭിനേതാവ്, സംവിധായകൻ, തിരക്കഥകൃത്ത് എന്നിങ്ങനെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് രഞ്ജി പണിക്കര്‍. 1990 കളിൽ തിരക്കഥാകൃത്തായിട്ടാണ് രഞ്ജി പണിക്കര്‍ സിനിമാ ജീവിതം ആരംഭിക്കുന്നത്. സൂപ്പർ താരങ്ങൾ അണിനിരന്ന തലസ്ഥാനം, ലേലം, കിംഗ്, പത്രം, മാഫിയ, പ്രജ എന്നിങ്ങനെയുള്ള മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. തിരക്കഥ മാത്രമല്ല മികച്ച ഒരു പിടി കഥാപാത്രങ്ങളാണ് രഞ്ജി പണിക്കര്‍ നൽകിയിട്ടുള്ളത്. മലയാളി പ്രേക്ഷകരുടെ ന്യൂജെൻ അച്ഛനാണ് രഞ്ജി പണിക്കര്‍.

  ബിഗ് ബോസ് താരവും നടിയും മോഡലുമായ സൂര്യ മേനോൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം

  ഭാര്യ സുചിത്രയോടൊപ്പമുള്ള യാത്രകളിൽ അദ്ദേഹം ഇങ്ങനെയാണ്, മോഹൻലിനെ കുറിച്ച് ലിസി ലക്ഷ്മി

  അഭിനയത്തിലും എഴുത്തിലും ഒരുപോലെ സജീവമാണ് രഞ്ജി പണിക്കര്‍. സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന കാവൽ ആണ് നടന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. അച്ഛന് പിന്നാലെ മക്കളും സിനിമയിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മക്കളടെ സിനിമാ പ്രവേശനത്ത കുറിച്ചുള്ള താരത്തിന്റ വാക്കുകളാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സിനിമയിൽ നമുക്ക് ഒരു പാരയായി വരുമെന്ന് ചിന്തിച്ചില്ലെന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ...

  വാണി വിശ്വനാഥിന്റെ ഫിറ്റ്നസ്സിനെ കുറിച്ച് ബാബുരാജ്, എന്നും ഭാര്യയാണ് തന്റെ സൂപ്പര്‍സ്റ്റാര്‍

  '' മക്കൾ സിനിമയിലേക്ക് വരികയാണെന്ന് പറഞ്ഞപ്പോള്‍ ആദ്യം പറഞ്ഞത് സിനിമ മേഖലയുടെ അപടകടത്തെക്കുറിച്ചാണെന്നും, വളരെ ഇന്‍സെക്വര്‍ ആയ ഇടമാണെന്നാണ് ആദ്യം പറഞ്ഞത്. നിതിന്‍ പ്ലസ് ടു കഴിഞ്ഞപ്പോള്‍ തന്നെ എന്റെ സഹസംവിധായകനായി നില്‍ക്കണം എന്ന് ആഗ്രഹം പറഞ്ഞിരുന്നു. അവന്റെ അമ്മയുടെ തന്നെ ശുപാര്‍ശ വഴിയാണ് നിതിന്‍ എന്റെ സിനിമയിലേക്ക് അസിസ്റ്റന്റ് ഡയറക്ടര്‍ ആയി വന്നത്.

  മക്കള്‍ രണ്ടു പേരും ഡിഗ്രി കഴിഞ്ഞിട്ട് വിദേശത്ത് പോയാണ് പഠിച്ചത്. അപ്പോള്‍ ഞാന്‍ സത്യത്തില്‍ വിചാരിച്ചു ഇവന്മാര്‍ അവിടെ എങ്ങാനും പോയി വല്ല വിദേശ സുന്ദരികളെയും കെട്ടി സുഖമായി ജീവിക്കുമെന്ന്. എന്നാൽ നമുക്ക് ഒരു പാരയായി വരുമെന്ന് ചിന്തിച്ചില്ല. ഇവര്‍ കുട്ടിക്കാലം മുതല്‍ കണ്ടിരിക്കുന്നത് സിനിമയാണ്. സിനിമയുമായി ബന്ധപ്പെട്ട ആളുകളെയാണ് ഇവര്‍ കൂടുതല്‍ കണ്ടിരിക്കുന്നത്. എന്നെ സംബന്ധിച്ച് അവര്‍ വളര്‍ന്ന ലോകം സിനിമയുടേത് തന്നെയാണ്. സിനിമയിലേക്ക് അവര്‍ വന്നപ്പോള്‍ അതിന്റെ അപകടങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞിരിന്നു കാരണം ഇതൊരു സേഫ് ആയ ഇടമല്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

  2016ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ കസബയിലൂയൊണ് മകൻ നിതിൻ രഞ്ജി പണിക്കര്‍ സിനിമയിൽ എത്തിയത്. സിനിമയുടെ തിരക്കഥ ഒരുക്കിയതും നിതിൻ തന്നെയായിരുന്നു. താരപുത്രന്റെ ആദ്യ ചിത്രം തന്നെ വൻ വിജയമായിരുന്നു. മെഗാസ്റ്റാറിന്റെ മാസ് ക്ലാസ് ചിത്രമായിരുന്നു കസബ. സുരേഷ് ഗോപി ചിത്രമായ കാവൽ ആണ് പുതിയ ചിത്രം. നിതിൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മാസ് ലുക്കിലാണ് സുരേഷ ഗോപി ചിത്രത്തിലെത്തുന്നത്. രഞ്ജി പണിക്കരും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ തന്നെ സൂപ്പർ ഹിറ്റ് ചിത്രമായ ലേലത്തിന്റെ രണ്ടാം ഭാഗമാണ് നിതിൻ ഒരുക്കുന്ന മറ്റെരു ചിത്രം.

  സുരേഷ് ഗോപിയുടെ കാവല്‍ ഒരൊന്നൊന്നര സിനിമ | FilmiBeat Malayalam

  നിഖിൽ രഞ്ജി പണിക്കരും സിനിമയിൽ എത്തിയിട്ടുണ്ട്. അഭിനയത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. കലാമണ്ഡലം ഹൈദരാലിയുടെ ജീവിതത്തെ ആസ്പദമാക്കി കിരണ്‍ ജി നാഥ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഹൈദരാലിയുടെ ചെറുപ്പകാലമാണ് നിഖിൽ അവതരിപ്പിച്ചത്. പിതാവ് രഞ്ജി പണിക്കരാണ് ഹൈദരാലിയായി വേഷമിട്ടത്. 19 മുതൽ 30 വയസ്സുവരെയുള്ള കാലഘട്ടത്തെയാണ് നിഖിൽ അവതരിപ്പിച്ചത്. കാവൽ കൂടാതെ നാരദനാണ് അണിയറയിൽ ഒരുങ്ങുന്ന രഞ്ജി പണിക്കരുടെ മറ്റൊരു ചിത്രം

  Read more about: renji panicker
  English summary
  Renji Panicker Reveals The advice he given to his childrens before entering cinema,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X