സെൻസുണ്ടാവണം, സെൻ‌സിബിലിറ്റി... മമ്മൂട്ടിയുടെ ഡയലോഗിന് പിന്നിലെ കഥ വെളിപ്പെടുത്തി രൺജി പണിക്കർ

മലയാള സിനിമ പ്രേക്ഷകർ ഇന്നും നെഞ്ചിലേറ്റുന്ന ഒരു ഡയലോഗാണ് മമ്മൂട്ടി-രൺജി പണിക്കർ കൂട്ട്ക്കെട്ടിൽ ഒരുങ്ങിയ ദി കിംഗ് എന്ന ചിത്രത്തിലെ സെൻസ് വേണം സെൻസിബിളിറ്റി വേണം സെൻസിറ്റീവിറ്റി വേണം എന്ന ഡയലോഗ്. ഇന്നും കേരളക്കര ഈ ഡയലോഗ് നെഞ്ചിലേറ്റുന്നുണ്ട്. ഇപ്പോഴിത ആ ഹിറ്റ് ഡയലോഗ് പിറന്ന കഥ വെളിപ്പെടുത്തുകയാണ് നടനും തിരക്കഥകൃത്തും സംവിധായകനുമായ രൺജി പണിക്കർ. ടോക്ക് ടോക്കിൽ രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് വർഷങ്ങൾക്ക് മുൻപുള്ള ആ കഥ വെളിപ്പെടുത്തിയത്.

Renji Panicker -mammootty

കോഴിക്കോട് മഹാറാണിയിലായിരുന്നു അന്ന് ഷൂട്ട്. സെറ്റ് എല്ലാ രാവിലെ തന്നെ റെഡിയായിക്കൊണ്ടിരിക്കുകയാണ്. അപ്പോ ഞാന്‍ എഴുതാനായി റൂമില്‍ കയറി വാതില്‍ അടച്ചു. . പിന്നെ പുറത്തിറങ്ങുന്നത് വൈകുന്നേരം അഞ്ച് മണിക്കാണ്. അഞ്ച് മണിവരെ ആ സെറ്റ് മുഴുവന്‍ കാത്തിരിക്കുകയായിരുന്നു. ഒരു പരാതിയും പറയതെ നടൻ മമ്മൂട്ടിയും സംവിധായകൻ ഷാജി കൈലാസും ആ സെറ്റ് മുഴുവനും എന്നെ കാത്തിരുന്നു. അഞ്ച് മണിയായപ്പോൾ മുറയിൽ നിന്ന് എഴുതിയ സാധനവുമായി പുറത്തിറങ്ങി.

ആദ്യം ഡയലോഗ് നടൻ മുരളിയെ കൊണ്ട് വായിപ്പിച്ചു.എനിക്ക് ഒരു കോണ്‍ഫിഡന്‍സിന് വേണ്ടിയായിരുന്നു അങ്ങനെ ചെയ്യിപ്പിച്ചത്. മുരളി ഭയങ്കരമായി എക്സൈറ്റഡ് ആയതോടെ ഞാന്‍ സംവിധായകനെ വിളിച്ച് കേള്‍പ്പിക്കുയായിരുന്നു. അങ്ങനെയാണ് ദി കിംഗിലെ ആ ഹിറ്റ് ഡയലോഗ് പിറന്നത്.- രൺജി പണിക്കർ പറഞ്ഞു.

1995 ൽ രൺജിപണിക്കറുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ദി കിംഗ്. ചിത്രത്തിൽ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് എന്ന ഐഎസ് ഉദ്യോഗസ്ഥനായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. അന്നത്തെ വൻ താരനിര അണിനിരന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ചിത്രത്തിലെ വെടിക്കെട്ട് ഡയലോഗുകൾ വർഷങ്ങൾ കഴിഞ്ഞുട്ടും പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്.

കൊവിഡ്-19 ക്വിസ് : ഇക്കഥയ്ക്കുത്തരം തേടുവാന്‍ കൂടാമോ... കൂട്ടുകാരെ ചലഞ്ച് ചെയ്യൂ

ദിവസങ്ങൾക്ക് മുൻപ് എറണകുളം ജില്ലകളക്ടർ സുഹാസിനെ പ്രകീർത്തിച്ച് ഇതേ ഡയലോഗുമായി താരം രംഗത്തെത്തിയിരുന്നു.'' രാജ്യം യുദ്ധം ചെയ്യാൻ ഇറങ്ങുമ്പോൾ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കലക്ടർ ശ്രീ സുഹാസ് ഐ. എ.എസ്. ഓററപ്പെട്ട തുരുത്തി ലേയ്ക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യാൻ കലക്ടറുടെ തോണി യാത്ര. .ഒറ്റയ്ക്ക്. ഇതാവണമെടാ കലക്ടർ..sense ..sensibility..sensitivity..Suhas.. എന്നായിരുന്നു താരത്തിന്റെ വാക്കുകൾ‌. ഈ പോസ്റ്റ് പിന്നീട് നടൻ മമ്മൂട്ടി ഫേസ് ബുക്കിൽ ഷെയര്‌ ചെയ്യുകയും ചെയ്തിരുന്നു.നിമയിലെ പോലെ ഒരു തീപ്പൊരി ഭരണാധികാരിയെ കണ്ടതിന്റെ ആവേശത്തിലാകണം അദ്ദേഹം ഈ വാക്കുകൾ കുറിച്ചെന്നായിരുന്നു പ്രേക്ഷകരുടെ ഭാഷ്യം.

More from Filmibeat

Read more about: mammootty ranji panicker
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X