For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്ത്രീകളുമായി അകലം ഉണ്ടായിരുന്നു, നടിമാർ കെട്ടിപ്പിടിക്കാൻ വന്നാലും ഒഴിഞ്ഞു മാറും; രഞ്ജു രഞ്ജിമാർ

  |

  ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്നുള്ള മുഖ്യധാര സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിയായാണ് രഞ്ജു രഞ്ജിമാർ. മേക്കപ്പ് ലോകത്ത് ഇന്ന് പകരം വെക്കാനില്ലാത്ത സാന്നിധ്യമായി മാറിയ രഞ്ജു രഞ്ജിമാർ സിനിമാ ലോകത്ത് പ്രശസ്ത ആണ്. മഞ്ജു വാര്യർ, പ്രിയാമണി, ഭാവന. മംമ്ത മോഹൻദാസ് തുടങ്ങിയ സെലിബ്രറ്റികളുമായെല്ലാം അടുത്ത സൗഹൃദമാണ് രജ്ഞുവിനുള്ളത്. ഇവരോടൊപ്പമുള്ള സൗഹൃദത്തെക്കുറിച്ച് പലപ്പോഴും രഞ്ജു സംസാരിച്ചിട്ടുമുണ്ട്. സിനിമാ ലോകത്ത് നിന്ന് വലിയ പിന്തുണ രഞ്ജുവിന് ലഭിക്കാറുമുണ്ട്.

  Also Read: ഗോഡ്‌ഫാദറിൽ നിന്ന് സൂപ്പർതാരം പിന്മാറിയപ്പോൾ വന്നതാണ് കനക; ആളെ കണ്ടപ്പോൾ ടെൻഷനായി, കാരണം!: സിദ്ദിഖ് പറയുന്നു

  ആൺ ശരീരത്തിലും നിന്നും സ്ത്രീയായി മാറിയ രഞ്ജു താൻ കടന്ന് വന്ന വഴികളെക്കുറിച്ച് തുറന്ന് സംസാരിക്കാറുണ്ട്. ലിം​ഗ മാറ്റ ശസ്ത്രക്രിയക്ക് ശേഷം തനിക്ക് തന്റെ സുഹൃത്തുക്കളായ നടിമാരോട് സ്ത്രീയെന്ന നിലയിൽ കൂടുതൽ സ്നേഹം പ്രകടിപ്പിക്കാൻ കഴിഞ്ഞെന്ന് രഞ്ജു രഞ്ജിമാർ പറയുന്നു.

  ബിഹൈന്റ് വുഡ്സുമായുള്ള അഭിമുഖത്തിലാണ് രഞ്ജു രഞ്ജിമാർ ഇതേപറ്റി സംസാരിച്ചത്. ലിം​ഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം സിനിമാ ലോകത്ത് നിന്ന് വന്ന പ്രതികരണത്തെക്കുറിച്ചും ഇവർ സംസാരിച്ചു.

  Also Read: 'പ്രസവിക്കാനും അമ്മയാകാനും ആർക്കും കഴിയും, പക്ഷെ നാല് പെണ്മക്കളേയും നക്ഷത്രങ്ങളാക്കാൻ എല്ലാവർക്കും കഴിയില്ല'

  സിനിമാ ലോകം ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. നമ്മൾ നമ്മളായി ജീവിക്കുക, ഒരു ദിവസം എങ്കിൽ ഒരു ദിവസം. നമ്മൾ എന്തായി മാറാൻ ആ​ഗ്രഹിച്ചോ അതായി മാറുക. ഞാൻ ഫീമെയ്ൽ ആർട്ടിസ്റ്റുകളുടെ കൂടെ ആയിരുന്നു വർക്ക് ചെയ്തിരുന്നത്. സ്ത്രീകളുമായി എപ്പോഴും ഞാൻ തന്നെ ഒരു അകലും സൂക്ഷിച്ചിരുന്നു. കാരണം എന്നിലല്ലാത്തത് എന്തോ ഉണ്ട്.

  അത് എനിക്ക് വലിയ അസ്വസ്ഥതയായി. സർജറി കഴിഞ്ഞ് എനിക്ക് ബോധം വീഴുമ്പോൾ 24 മണിക്കൂറിനുള്ളിൽ ഞാനെന്റെ ഫോണെടുത്ത് എന്റെ എല്ലാ സെലിബ്രറ്റികൾക്കും വീഡിയോ കോൾ ചെയ്തു. അതെ ഞാൻ സ്ത്രീയായി മാറുകയാണെന്ന് അവരോട് പറഞ്ഞു. നിന്നിൽ അഭിമാനിക്കുന്നു എന്ന് അവർ പറഞ്ഞു.

  'അതിന് ശേഷം ഞാനവരെ കാണുമ്പോൾ കെട്ടിപ്പിടിക്കുമ്പോൾ, ഇറുക്കി പിടിക്കും. കാരണം ഞാനിത്രയും നാൾ കൊടുക്കാതിരുന്ന സ്നേഹം എനിക്ക് കൊടുക്കാൻ കഴിയുന്നുണ്ട്. മുമ്പ് അത് വേണ്ട എന്ന രീതിയിൽ ഒഴിഞ്ഞ് മാറും. പക്ഷെ ഇപ്പോൾ കെട്ടിപ്പിടിക്കുമ്പോൾ പൂർണ മനസോടെ, പൂർണ സ്നേഹത്തോടെ ആണ് കെട്ടിപ്പിടിക്കുന്നത്,' രഞ്ജു രഞ്ജിമാർ പറഞ്ഞു.

  അഞ്ച് വയസ്സിൽ തന്റെ സത്വം വെളിപ്പെടുത്തിയതിനെക്കുറിച്ചും രഞ്ജു സംസാരിച്ചു. 'അഞ്ച് വയസ്സിൽ പറയുമ്പോൾ ആരും അത് സീരിയസ് ആയി എടുക്കില്ല. ഇന്നത്തെ സാഹചര്യത്തിൽ ആണെങ്കിൽ വീട്ടുകാർ മനസ്സിലാക്കാൻ തുടങ്ങും. ജെൻഡറെന്താണെന്നോ സെക്സോ എന്താണെന്നോ അറിയാത്ത കാലഘട്ടത്തിലാണ് അമ്മേ ഞാൻ പെണ്ണാണെന്ന് പറയുന്നത്. അമ്മ പറഞ്ഞു, അതെ പെണ്ണാണ്, ഉടുപ്പ് മേടിച്ച് തരാം എന്ന്'

  ഇന്നൊരു പക്ഷെ മാതാപിതാക്കൾ അത് തിരിച്ചറിഞ്ഞേക്കും. ഒരുപാട് മാതാപിതാക്കൾ പറയുന്നുണ്ട് എനിക്ക് ജനിച്ചത് പെൺകുട്ടി ആണ് ഞാൻ കണ്ടല്ലോ എന്ന്. അവർ കണ്ടത് സെക്സ് മാത്രമാണ് ജെൻഡർ അല്ല. അത്രത്തോളം പുരോ​ഗമിക്കുന്നില്ല കേരളം. ചെറുപ്പക്കാർ രണ്ട് കൈയും നീട്ടി ട്രാൻസ് കമ്മ്യൂണിറ്റിയെ സ്വീകരിക്കുന്നുണ്ട്. അതേസമയം പ്രസവിച്ച മാതാപിതാക്കൾക്ക് ഇത് അം​ഗീകരിക്കാൻ പറ്റുന്നില്ല.

  Read more about: Renju Renjimar
  English summary
  Renju Renjimar About Her Bond With Celebrities; Reveals She Became More Close To Them After Surgery
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X