'ചില അവാർഡ് ഷോകൾ ഓർമയിൽ വരുന്നു; പരിഭ്രാന്തനായി വിളറി ഇരിക്കുന്ന ആ വ്യക്തി; പ്രസ്താവന ഉൾകൊള്ളാൻ കഴിയുന്നില്ല'

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ ലോകത്തേക്കാണ് ഏവരുടെയും ശ്രദ്ധ. നിരവധി തുറന്ന് പറച്ചിലുകളാണ് റിപ്പോർട്ടിന് പിന്നാലെ വരുന്നത്. നടൻ സിദ്ദിഖിനെതിരെ നടി രേവതി സമ്പത്ത് ഉന്നയിച്ച ആരോപണത്തിന് പിന്നാലെ ഇദ്ദേഹത്തിന് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വെക്കേണ്ടി വന്നു. അമ്മ സംഘടനയ്ക്ക് മേൽ ഈ റിപ്പോർട്ടും ന‌ടിമാരുടെ തുറന്ന് പറച്ചിലും ഉണ്ടാക്കിയിരിക്കുന്ന സമ്മർദ്ദം ചെറുതല്ല.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന സമയത്ത് വ്യക്തമായ പ്രതികരണം സംഘടനയുടെ ഭാ​ഗത്ത് നിന്നുണ്ടായില്ല. ഭാരവാഹികൾ ഔദ്യോ​ഗിക പ്രതികരണംം ന‌ടത്താൻ വൈകി. എന്നാൽ അപ്പോൾ പോലും കൃത്യമായ പ്രതികരണം ഇവരുടെ ഭാ​ഗത്ത് നിന്നുണ്ടായില്ല. ഒഴുക്കൻ മട്ടിലുള്ള പ്രതികരണമല്ല ഈ വിഷയത്തിൽ വേണ്ടതെന്ന് അമ്മയിലെ അം​ഗമായ ഉർവശി പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു.

Renju Renjimar

അമ്മയു‌ടെ പത്ര സമ്മേളനത്തിൽ നടി ജോമോൾ നടത്തിയ പരാമർശം ചർച്ചയായി. ഇത്രയും വർഷത്തെ സിനിമാ ജീവിതത്തിൽ തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ലെന്നും കതകിൽ തട്ടിയിട്ടില്ലെന്നും ജോമോൾ പറഞ്ഞു. പിന്നാലെ ജോമോൾക്ക് നേരെ വ്യാപക വിമർശനം വന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. ജോമോൾക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് രഞ്ജു വിമർശനം ഉന്നയിച്ചത്.

ഈ ഫോട്ടോ ഇങ്ങനെ ഒരു പോസ്റ്റിനു വേണ്ടി ആയിരുന്നില്ല ഞാൻ എടുത്തത്, ഒത്തിരി ഇഷ്ടത്തോടെ ഞാൻ പോസ്റ്റ്‌ ചെയ്യാൻ എടുത്ത ഈ ഫോട്ടോ ഇങ്ങനെ ഒരു പോസ്റ്റിനു വേണ്ടി ആയതിൽ സങ്കടം ഉണ്ട്. കാരണം അവളെ അത്രയും ഞാൻ ഇഷ്ടപ്പെടുന്നു. എന്തോ എനിക്ക് ഈ നടിയോടു വലിയ ഇഷ്ടം ആയിരുന്നു. ജാനകി കുട്ടി, മയിൽ‌പീലി കാവ്, ആ നിഷ്കളങ്കയായ പെൺകുട്ടി. കഴിഞ്ഞ ദിവസം കണ്ടപ്പോഴും ഒത്തിരി സ്നേഹത്തോടെ ഓടി വന്നു സംസാരിച്ചു.

Renju Renjimar

അതേ സ്നേഹം നിലനിർത്തി പറയട്ടെ ജോമോൾ, നിലപാടുകൾ ശക്തമായിരിക്കണം, ആർക്കും വേണ്ടി തല താഴ്ത്തരുത്, ആരെ ഭയക്കുന്നത്,, കഴിഞ്ഞ ദിവസം അമ്മ പ്രതിനിധി ആയി വന്നിട്ട് പറഞ്ഞ ആ പ്രസ്താവന അങ്ങ് ഉൾകൊള്ളാൻ കഴിയുന്നില്ല. പ്രത്യേകിച്ച് കൂടെ ഇരുന്നു പത്രകാരുടെ ചോദ്യങ്ങളുടെ മുന്നിൽ പരിഭ്രാന്തനായി വിളറി ഇരിക്കുന്ന ആ വ്യക്തി. ചില അവാർഡ് ഷോകൾ ഓർമയിൽ വരുന്നു തത്കാലം ഒന്നും പറയുന്നില്ല, രഞ്ജു രഞ്ജിമാർ കുറിച്ചതിങ്ങനെ.

മലയാള സിനിമാ രം​ഗത്തെ വിവാദങ്ങളിൽ പലപ്പോഴും രഞ്ജു രഞ്ജിമാർ പ്രതികരിച്ചിട്ടുണ്ട്. തനിക്ക് അവസരങ്ങൾ കുറഞ്ഞതിന് കാരണം നടിയെ ആക്രമിച്ച വിഷയത്തിൽ പ്രതികരിച്ചതാണെന്ന് രഞ്ജു രഞ്ജിമാർ അടുത്തിടെ തുറന്ന് പറയുകയുണ്ടായി. അതിജീവിതയെ സപ്പോർട്ട് ചെയ്ത നടിമാർ പോലും പിന്നീട് തന്നെ പിന്തുണച്ചില്ലെന്നും രഞ്ജു രഞ്ജിമാർ തുറന്നടിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X