അവിടെ കണ്ട കാഴ്ചകൾ അസത്യം ആയിരുന്നോ, 10 വർഷം ആലുവയിൽ താമസിച്ചയാളാണ് ഞാൻ: രഞ്ജു രഞ്ജിമാർ

നടി ആക്രമിക്കപ്പെ‌ട്ട കേസിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചോ എന്ന ചോദ്യം ശക്തമായി ഉയരുകയാണ്. എട്ടാം പ്രതി ദിലീപിനെ കോടതി കുറ്റക്കാരനല്ലെന്നാണ് വിധിച്ചത്. ദിലീപിനെതിരെയുള്ള ​ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. കേസിൽ അതിജീവിതയ്ക്ക് വേണ്ടി സാക്ഷി പറഞ്ഞവരിൽ ഒരാളാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. കോടതി വിധിയിലെ നിരാശ പ്രകടിപ്പിച്ച് കൊണ്ട് രഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണിപ്പോൾ ശ്ര​ദ്ധ നേടുന്നത്.

"3215 ദിവസങ്ങൾ. നീതിന്യായ പീഠമേ. നിന്നെ കേരള ജനത നമിക്കുന്നു. പണത്തിനുമീതെ ഒരു കോടതിയും ശബ്ദം ഉയർത്തില്ല എന്നതിന്റെ ഉത്തമ ഉദാഹരണത്തിന് ഇന്ന് ഈ ലോകം സാക്ഷ്യം വഹിച്ചു,, ഒരു കാര്യത്തിൽ സന്തോഷം ഉണ്ട്,, വിധി എങ്ങനെ വന്നാലും സത്യം സത്യമായി തുറന്നു പറയാൻ കഴിഞ്ഞു എന്ന ഉറച്ച വിശ്വാസത്തിൽ ഉറങ്ങാൻ കഴിയും എന്നാൽ ഇന്ന് നീതി പീഠം ഉറങ്ങില്ല,, 100%,,, ഇതോ? സത്യമേവ ജയതേ!"

Renju Renjimar

"മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥ ഇന്ന് കോടതിയിൽ വായിച്ചു കേൾപ്പിച്ചു അത്ര തന്നെ. പണവും പതവിയും ആൾബലവും എവിടെ. അവിടെ നീതി കണ്ണടക്കും. ഇതാണ് ഇനി നാം കാണാൻ പോകുന്നതും ചിലപ്പോൾ നാളെയുടെ തുടക്കം പലതും സംഭവിച്ചേക്കാം. ജനനത്തേക്കാൾ സത്യമാണ് മരണം. 10 വർഷം ആലുവയിൽ താമസിച്ച ഞാൻ അവിടെ കണ്ട കാഴ്ചകൾ അസത്യം ആയിരുന്നോ. എന്റെ കണ്ണുകൾ കള്ളം പറഞ്ഞതോ. സത്യം വിളിച്ചു പറഞ്ഞപ്പോൾ ചുറ്റിനും ഞാൻ അന്ന് കണ്ടു പരിഹാസം നിറഞ്ഞ ചിരികൾ. ഇന്നും ഞാൻ കാണുന്നു എന്റെ നേരെ നീളുന്ന ചില പരിഹാസങ്ങൾ," രഞ്ജു രഞ്ജിമാർ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.

കേസിൽ തനിക്കറിയാവുന്ന സംഭവങ്ങളെക്കുറിച്ച് രഞ്ജു രഞ്ജിമാർ സംസാരിച്ചിരുന്നു. 2013 ൽ നട‌ന്ന അമ്മ ഷോയിൽ ഞാനുണ്ട്. അതിജീവിതയായ നടിക്ക് മേക്കപ്പ് ചെയ്തത് ഞാനാണ്. മൂന്നോ നാലോ നടിമാർക്ക് അന്ന് ഞാനാണ് മേക്കപ്പ് ചെയ്യുന്നത്. എന്നെ സംബന്ധിച്ച് ഞാൻ കുറച്ച് ഓവർ എക്സെെറ്റ്മെന്റുള്ള ആളാണ്. ഞാൻ മേക്കപ്പ് ചെയ്യുന്ന നടിമാർ മറ്റ് നടിമാരേക്കാൾ മികച്ച് നിൽക്കണമെന്നുണ്ട്. അതിന് വേണ്ടി ഞാനെന്തും പോയി മേടിക്കും.

Actress Attack Case Verdict

അങ്ങനെ ഞാൻ കുറേ സാധനങ്ങൾ ബ്രോഡ് വേയിൽ നിന്ന് കലക്ട് ചെയ്ത് അബാദ് പ്ലാസയിൽ വരുമ്പോൾ അവിടെ റിഹേഴ്സൽ നടക്കുകയാണ്. ഞാൻ ഈ നടി എവിടെയെന്ന് ചോദിച്ചപ്പോൾ റൂമിലുണ്ടെന്ന് പറഞ്ഞു. ഞാൻ ചെന്ന് നോക്കുമ്പോൾ ഈ കുട്ടി കരയുകയാണ്. കരഞ്ഞതിന്റെ കാരണം ചോദിച്ചപ്പോൾ മറ്റുള്ള നടിമാരാണ് എന്നോട് ഈ കാരണങ്ങൾ പറഞ്ഞത്. ഇത് മാത്രമേ എനിക്കറിയുള്ളൂ എന്നും രഞ്ജു രഞ്ജിമാർ പറഞ്ഞത്. അന്ന് ദിലീപ് അതിജീവിതയോട് വഴക്കിട്ടിരുന്നെന്ന് നേരത്തെ അന്വേഷണ സംഘം പറഞ്ഞിരുന്നത്.

Read more about: actress abduction case
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X