എത്ര നാളായി തുടങ്ങിയിട്ട്? ആ ആർട്ടിസ്റ്റിനോട് ഞാൻ സംസാരിച്ചപ്പോൾ; കുഞ്ഞുമായി അവരുടെ വീടിന് മുമ്പിൽ പോകില്ലല്ലോ

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായി ശ്രദ്ധ നേടാൻ കഴിഞ്ഞ രഞ്ജു രഞ്ജിമാർക്ക് തന്റേതായ സ്ഥാനം സിനിമാ ലോകത്തുണ്ട്. അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത രഞ്ജു പലപ്പോഴും വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതക്കൊപ്പം നിന്ന രഞ്ജുവിന് കരിയറിൽ അവസരങ്ങൾ പോലും നഷ്ടപ്പെട്ടു. എന്നാൽ തന്റെ നിലപാടിൽ നിന്ന് ഇവർ പിന്നോട്ട് പോയില്ല. ഇപ്പോഴിതാ തന്നെക്കുറിച്ച് വരുന്ന അനാവശ്യ സംസാരങ്ങളെക്കുറിച്ച് രഞ്ജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സ്മാർട്ട് പിക്സ് മീഡിയയോടാണ് പ്രതികരണം.

ലുലു മാരിയറ്റിൽ എനിക്ക് മെമ്പർഷിപ്പുണ്ട്. ടോക്കൺ നഷ്ടപ്പെടാതിരിക്കാൻ നമ്മൾ അവിടെ പോയി കോഫി കുടിക്കുകയോ ഡിന്നറിന് പോവുകയോ ചെയ്യും. ചിലപ്പോൾ അവിടെ വെച്ച് ഏതെങ്കിലും ആർട്ടിസ്റ്റിനെ കാണും. നമ്മൾ അവിടെ നിന്ന് വിശേഷങ്ങൾ പറയും. ഇത് കാണുന്ന ആൾക്കാരുടെ വിചാരം ഞങ്ങൾ രണ്ട് പേരും കൂടിയാണ് അവിടെ പോയതെന്നാണ്. രഞ്ജു രഞ്ജിമാർ അവിടെ ഉണ്ടായിരുന്നു, ഇന്നലെ അവിടെ ആയിരുന്നെന്ന് തോന്നുന്നു എന്ന് പറയും. ​ഹയാത്തിന്റെ മാനേജർ നിർബന്ധിച്ച് എന്നെ മെമ്പർഷിപ്പ് എടുപ്പിച്ചതാണ്.

Renju Renjimar

ഒരു വർഷത്തെ എന്റെ മെമ്പർഷിപ്പ് നഷ്ടപ്പെട്ടു. ഞാൻ പോകാറെ ഇല്ലായിരുന്നു. മെമ്പർഷിപ്പ് പുതുക്കിയപ്പോൾ ഫ്രീയായിട്ട് കിട്ടുന്ന കൂപ്പണുകളെങ്കിലും ഉപയോ​ഗിക്കൂ എന്ന് പറഞ്ഞു. അങ്ങനെ ഞാൻ പോയി. ഒറ്റയ്ക്കാണ് പോയത്. അവിടെ ഒരു ആർട്ടിസ്റ്റ് അവിടെയുണ്ട്. ​ഗ്യാങ്ങായി വന്നതാണ്. ഞാൻ ഫുഡ് കഴിച്ച് പുറത്ത് ഇരിക്കുന്ന സമയത്ത് പുള്ളി വന്ന് ഹലോ എന്താ ഇവിടെയെന്ന് ചോദിച്ചു. കുറേ നേരം വർത്തമാനം പറഞ്ഞു.

രണ്ട് ദിവസം കഴിഞ്ഞ് ലുലുവിൽ പോയപ്പോൾ ഞാൻ അവിടെ വെച്ച് കണ്ടിരുന്നു, നിങ്ങൾ കുറേ നാളായോ തുടങ്ങിയിട്ട് എന്നൊരാൾ ചോദിച്ചു. താനിത്തരം സംസാരങ്ങളൊന്നും കാര്യമാക്കാറില്ലെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസ് എടുത്താൽ എനിക്ക് വ്യക്തമായി കാതിൽ കേട്ടതും കണ്ണിൽ കണ്ടതുമായ കാര്യങ്ങളേ ഞാൻ പറഞ്ഞിട്ടുള്ളൂ. അധികമായി ഞാൻ ഒന്നും ചേർത്തിട്ടില്ല. ചേർക്കേണ്ട ആവശ്യം ഇല്ല.

Renju Renjimar

പതിനൊന്ന് വർഷത്തോളം ഞാൻ താമസിച്ച സ്ഥലമാണ് ആലുവ. ഒരു വീട്ടിൽ. എനിക്കറിയാവുന്ന കാര്യങ്ങളെ ഞാൻ പറഞ്ഞിട്ടുള്ളൂ. എനിക്കൊരിക്കലും ആരെയും ഫേവർ ചെയ്യേണ്ട കാര്യം ഇല്ല. അതുകൊണ്ട് എനിക്ക് നഷ്ടങ്ങളേ ഉണ്ടായിട്ടുള്ളൂ. ഒരുപാട് വർക്കുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഭീഷണി വന്നിട്ടുണ്ട്.

അത് കേസുമായി ബന്ധപ്പെട്ടാണോ അതോ ഇതുമായി കണക്ട് ചെയ്യാൻ പുറത്തിരിക്കുന്ന ആരെങ്കിലും ചെയ്തതാണോ എന്നൊന്നും അറിയില്ലെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി. അവന്റെ കൂടെ ആ ​ഹോട്ടലിലായിരുന്നു, ഇവന്റെ കൂടെ ഈ ഹോട്ടലിലായിരുന്നു എന്ന് അനാവശ്യം പറയുമെങ്കിലും അബോർഷൻ ചെയ്തതിന്റെ റെക്കോഡുകൾ കൊണ്ട് വരില്ലല്ലോ. നാളെ ഒരു കുഞ്ഞിനെയും കൊണ്ട് ആരുടെ വീടിന് മുമ്പിലും പോയി നിൽക്കില്ല. അത്തരം സാധ്യതകളില്ലെന്ന് തെളിഞ്ഞെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി.

Read more about: Renju Renjimar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X