സ്വന്തം കുഞ്ഞ്, പരമാവധി ഞാൻ ശ്രമിച്ചു; ഡോക്ടർമാർ പറഞ്ഞത്; ആഗ്രഹം വേണ്ടെന്ന് വെച്ചെന്ന് രഞ്ജു രഞ്ജിമാർ
മേക്കപ്പ് രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ രഞ്ജു രഞ്ജിമാർക്ക് കഴിഞ്ഞിട്ടുണ്ട്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു പല നടിമാർക്ക് കൊടുത്ത മേക്കോവർ ശ്രദ്ധ നേടി. സിനിമാ ലോകത്ത് നിരവധി സൗഹൃദങ്ങൾ രഞ്ജുവിനുണ്ട്. ട്രാൻസ് വ്യക്തിയായ രഞ്ജു തന്റെ കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രവർത്തിക്കാറുണ്ട്. പുരുഷ ശരീരത്തിൽ നിന്നും സ്ത്രീയായുള്ള മാറ്റം രഞ്ജു രഞ്ജിമാർക്ക് എളുപ്പമല്ലായിരുന്നു. ജീവിതത്തിൽ കടന്ന് വന്ന പാതകളെക്കുറിച്ച് രഞ്ജു നേരത്തെ സംസാരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സ്ത്രീയായുള്ള തന്റെ മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജു രഞ്ജിമാർ. സ്മാർട്ട് പിക്സ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. സിസ്ജെൻഡറിൽ പെട്ട ഒരു സ്ത്രീക്ക് അവളുടെ പിരീഡ്സ് സമയം വേറൊരാളായി മാറുകയാണ്. മൂഡ് സ്വിംഗും ഇറിറ്റേഷനുമുണ്ടാകും. ഈ സമയങ്ങളിൽ പെൺകുട്ടികൾ അനുഭവിക്കുന്ന മാനസിക വിഷമം ഞാൻ കണ്ടിട്ടുണ്ട്. സർജറിക്ക് ശേഷം ഞാൻ ഒരുപാട് ഹോർമോണുകളെടുത്തു.

ഹോർമോൺ തെറാപ്പി ചെയ്ത് വരുമ്പോൾ എന്റെ ഉള്ളിലെ സ്ത്രീ ഉണരുകയാണ്. ചായാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കും. പക്ഷെ എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്. അവരെല്ലാം ഒരു ഗ്രൂപ്പ് ഓഫ് ടീമാണ്. നമ്മുടേതായിട്ടുള്ള ശക്തമായ സുഹൃത്തുണ്ടാവുമല്ലോ. എല്ലാ കാര്യങ്ങളും തുറന്ന് പറയാൻ പറ്റുന്ന ഒരാൾ. അത് ഒരു വ്യക്തിയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. അങ്ങനെ നോക്കിയാൽ ആ കാര്യത്തിൽ ഞാൻ പരാജയമാണ്. പക്ഷെ എനിക്ക് നല്ല സൗഹൃദം ഉണ്ടായിരുന്നു.
നല്ല സുഹൃത്തുക്കളാണ്, അതിനപ്പുറത്തേക്ക് അതിർ വരമ്പുകൾ വിഛേദിക്കപ്പെടാത്ത സൗഹൃദമായിരിക്കും നമ്മുടേതെന്ന് തുടക്കം മുതലേ ഞാൻ പറഞ്ഞിരുന്നു. പക്ഷെ എവിടെയോ വെച്ച് ഞങ്ങളുടെ കെമിസ്ട്രി വർക്കൗട്ടായില്ല. എന്റെ മനസിൽ ആ വ്യക്തിക്കുള്ള സ്ഥാനവും മാനവും അങ്ങനെ തന്നെയുണ്ട്. അത് കൂടാതിരിക്കാൻ ശ്രമിക്കുന്നുണ്ട്. ഞാൻ കൊടുത്ത സ്നേഹം എത്രത്തോളമാണെന്ന് എനിക്ക് മാത്രമേ അറിയൂ. നമ്മൾ ആരെയാണ് സ്നേഹിക്കുന്നതെന്ന് നമുക്ക് അറിയാം.

പക്ഷെ നമ്മളെ ആരാണ് കൂടുതൽ സ്നേഹിക്കുന്നതെന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് വിഡ്ഡി വേഷമാണോ അതോ അറിഞ്ഞ് കൊണ്ട് നിൽക്കുന്നതാണോ എന്നൊക്കെയുള്ള സാഹചര്യമാണ് തന്റെ ജീവിതത്തിലുണ്ടായതെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി. സ്വന്തമായി ഒരു കുഞ്ഞ് വേണമെന്ന് താൻ ആഗ്രഹിച്ചിരുന്നെന്നും രഞ്ജു രഞ്ജിമാർ പറയുന്നു. എവിടെ ചെന്നാലും ഒരു കുഞ്ഞിനെ കണ്ടാൽ രണ്ട് മൂന്ന് മിനുട്ട് കൊണ്ട് ആ കുഞ്ഞുങ്ങളുമായി അടുക്കും.
പക്ഷെ സ്വന്തം കുഞ്ഞെന്ന സ്വപ്നം ഇനി നടക്കില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇനി അതൊരു റിസ്കി ഫാക്ടറാണ്. ആ റിസ്ക് എടുക്കേണ്ടെന്നാണ് ഡോക്ടർമാർ എന്നോട് പറഞ്ഞത്. ഞാൻ അതേക്കുറിച്ച് കൂടുതൽ കൺസൽട്ടിംഗ് നടത്തിയ ആളാണ്. എവിടെയെങ്കിലും ഒരു ചാൻസുണ്ടെങ്കിൽ ചെയ്യാമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. പരമാവധി ഞാൻ ശ്രമിച്ചു. ഡോക്ടർമാർ പറഞ്ഞത് വളരെ റിസ്കാണ്, ഒന്നുകിൽ അങ്ങോട്ട് അല്ലെങ്കിൽ ഇങ്ങോട്ട്, ഒന്നും നമുക്ക് പറയാൻ പറ്റില്ലെന്ന് പറഞ്ഞു. അതോടെ താൻ ഇക്കാര്യം വിട്ടെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി.


Click it and Unblock the Notifications