ഒട്ടും പറ്റാത്ത സാഹചര്യമായിരുന്നു; ആശുപത്രിയിൽ പോകാൻ ആരെ വിളിച്ചിട്ടും വന്നില്ല; അതിന് ശേഷം വന്ന മാറ്റം

മേക്കപ്പ് രം​ഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ വ്യക്തിയാണ് രഞ്ജു രഞ്ജിമാർ. കേരളത്തിൽ മേക്കപ്പ് രം​ഗത്ത് തരം​ഗം സൃഷ്ടിക്കാൻ രഞ്ജു രഞ്ജുമാർക്ക് സാധിച്ചു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായി പേരെ‌‌ടുത്ത രഞ്ജു കേരളത്തിലെ പല പ്രമുഖ താരങ്ങൾക്കും മേക്കപ്പ് ചെയ്തിട്ടുണ്ട്. മംമ്ത മോഹൻദാസ്, പ്രിയാമണി, ഭാവന തു‌ടങ്ങിയ താരങ്ങളെല്ലാം രഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളാണ്. ‌‌ട്രാൻസ് വിഭാ​ഗത്തിൽ നിന്നും കേരളത്തിന്റെ മുഖ്യധാരയിലേക്ക് ഉയരാൻ കഴിഞ്ഞ ചുരുക്കം വ്യക്തികളിലാെരാളാണ് രഞ്ജു രഞ്ജിമാർ.

ഇപ്പോഴിതാ താൻ ഡ്രെെവി​ഗ് പഠിച്ചതിനെക്കുറിച്ച് സംസാരുക്കുകയാണ് രഞ്ജു രഞ്ജിമാർ. നിവൃത്തി കേട് കൊണ്ട് ഡ്രെെവിം​ഗ് പഠിച്ചതാണ്. ഡ്രെെവിം​ഗ് സീറ്റിൽ ഇരിക്കണമെന്ന് ഒരിക്കലും ആ​ഗ്രഹിച്ചിട്ടില്ല. എനിക്ക് ഇഷ്ടമില്ലാത്തതും വേണ്ടെന്ന് ഉറച്ച് തീരുമാനിച്ചതുമായിരുന്നു ഡ്രെെവിം​ഗ്. പേടിയല്ലായിരുന്നു. അവിചാരിതമായി ഞാനിത് പഠിച്ചു. ഇപ്പോൾ എന്നിൽ ഏറ്റവും കൂടുതൽ അഭിമാനം തോന്നുന്ന നിമിഷം ‍ഡ്രെെവിം​ഗ് ചെയ്യുന്നതാണ്. ഒരു ദിവസം രാത്രി എനിക്ക് വയറ് വേദന വന്നു.

Renju Renjimar

ഒട്ടും പറ്റാത്ത സാഹചര്യം ആയിരുന്നു. വീട്ടിലാണെങ്കിൽ ആരും ഇല്ല. ഞാൻ കുറേപ്പേരെ വിളിച്ചു. ആരും വന്നില്ല. അവസാനം ഞാൻ തന്നെ ഓ‌ടിച്ച് ആശുപത്രിയിൽ പോയി. ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ യാഥാർത്ഥ്യമെന്ന് എനിക്ക് തോന്നി. അന്ന് മുതൽ എന്റെ ഏറ്റവും വലിയ നേട്ടം ഒറ്റയ്ക്ക് ഡ്രെെവ് ചെയ്ത് ഇഷ്ടമുള്ളിടത്ത് പോകാൻ കഴിയു എന്നതാണ്. അതിൽ വളരെ സന്തോഷമുണ്ടെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

ഒരു മതത്തിൽ മാത്രമല്ല താൻ വിശ്വസിക്കുന്നതെന്നും രഞ്ജു പറയുന്നു. എന്റെ വിശ്വാസങ്ങൾ എന്റേതാണ്. എല്ലായിടത്തും എനിക്ക് വിശ്വാസങ്ങളുണ്ട്. വിശ്വസിക്കുന്ന കാര്യങ്ങളും അവിശ്വസിക്കുന്ന കാര്യങ്ങളുമുണ്ട്. വിശ്വാസങ്ങൾ മുറുകെ പിടിക്കും. കർത്താവിനോട് മുട്ടിപ്പായി പ്രാർത്ഥിച്ചും കൃഷ്ണനോടും ദേവിയോടും പറഞ്ഞിട്ടേ പുറത്തേക്ക് പോകൂയെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി.

Renju Renjimar

വീട്ടു ജോലികളെല്ലാം താൻ ചെയ്യാറുണ്ടെന്നും രഞ്ജു പറയുന്നു. എനിക്കതൊക്കെ ഭയങ്കര താൽപര്യമുള്ള കാര്യങ്ങളാണ്. തിരക്കാണെങ്കിലും ഒരു മനുഷ്യൻ 365 ദിവസവും തിരക്കാവില്ല. തിരക്കാണ് എന്നൊക്കെ പറയുന്നത് വെറുതെയാണ്. നമുക്ക് നമ്മുടെ കാര്യങ്ങൾക്ക് വേണ്ടി സമയം കണ്ടെത്താമെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി.

സാമൂഹിക വിഷയങ്ങളിൽ രഞ്ജു രഞ്ജിമാർ അഭിപ്രായം പറയാറുണ്ട്. സിനിമാ ലോകത്ത് നടക്കുന്ന വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനും രഞ്ജു മടിക്കാറില്ല. മുമ്പൊരിക്കൽ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ രഞ്ജു രഞ്ജിമാർ രം​ഗത്ത് വന്നിരുന്നു. ലൈവ് എന്ന സിനിമയുടെ ഷൂട്ടിനിടെ ഷൈനുണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ചാണ് രഞ്ജു പരോക്ഷമായി സംസാരിച്ചത്. തന്റെ കമ്മ്യൂണിറ്റിയിലെ പല വിഷയങ്ങളെക്കുറിച്ചും രഞ്ജു രഞ്ജിമാർ സംസാരിച്ചിട്ടുണ്ട്.
.

ട്രാൻസ് വ്യക്തികൾ പ്രണയത്തിന്റെ ചതിക്കുഴിയിൽ വീഴരുതെന്ന് രഞ്ജു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് വന്ന പലരുടെയും പ്രണയാർഭ്യത്ഥന ഞാൻ ശരിക്കും സ്ത്രീ ആയോ, അവരുടെ ആ​ഗ്രഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ പറ്റുന്ന ഒരു സ്ത്രീ ആണോ എന്നറിയാനുള്ള പരീക്ഷണം മാത്രമായിരുന്നു. ലൈം ലൈറ്റിൽ നിൽക്കുന്ന ആളായതിനാൽ പ്രണയാഭ്യർത്ഥനയിൽ കൂടി അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി വന്നവരുണ്ടെന്നും രഞ്ജു രഞ്ജിമാർ അന്ന് തുറന്നടിച്ചു.

Read more about: Renju Renjimar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X