മംമ്തയുടെ ആളാണെന്ന് പറഞ്ഞ് മാറ്റി നിർത്തി; പ്രിയാമണി ഒരു ഗ്ലാസ് വെള്ളം പോലും ചോദിക്കില്ല; രഞ്ജു രഞ്ജിമാർ
സിനിമാ രംഗത്ത് നിരവധി സൗഹൃദങ്ങളുള്ള സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. മഞ്ജു വാര്യർ, മംമ്ത മോഹൻദാസ്, ഭാവന, പ്രിയാമണി തുടങ്ങിയ താരങ്ങൾക്ക് രഞ്ജു നൽകിയ മേക്കോവർ ഏറെ ശ്രദ്ധ നേടി. രഞ്ജുവിന്റെ പ്രിയ സുഹൃത്തുക്കളാണ് പ്രിയാമണി, ഭാവന, മംമ്ത മോഹൻദാസ് എന്നിവർ മൂവരെയും കുറിച്ച് സംസാരിക്കുകയാണിപ്പോൾ രഞ്ജു. തനിക്ക് പ്രിയപ്പെട്ട മൂന്ന് നടിമാർക്ക് ഒപ്പമുള്ള അനുഭവങ്ങൾ രഞ്ജു പങ്കുവെച്ചു. കാൻ ചാനൽ മീഡിയോടാണ് പ്രതികരണം.
അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറഞ്ഞത് കാരണം അവസരങ്ങൾ നഷ്ടപ്പെട്ട താൻ മരണത്തെ മുന്നിൽ കണ്ട സമയത്താണ് മംമ്ത മോഹൻദാസ് തന്നെ വർക്കിന് വിളിക്കുന്നത്. അതൊരു കച്ചിത്തുരുമ്പായിരുന്നു. രുദ്രംഗി എന്ന തെലുങ്ക് സിനിമയിൽ തനിക്ക് മേക്കപ്പ് ചെയ്യാനാണ് മംമ്ത രഞ്ജുവിനെ വിളിക്കുന്നത്. തനിക്ക് പറ്റുന്ന ഡേറ്റ് നോക്കിയാണ് സിനിമയിൽ മംമ്തയുടെ സീനുകൾ എടുത്തതെന്ന് രഞ്ജു പറയുന്നു. അത്രയും ഫ്രീഡം തന്ന ആർട്ടിസ്റ്റാണ്.

അപ്പോൾ എങ്ങനെ മംമ്തയെ മറക്കാൻ പറ്റും. താൻ മംമ്തയുടെയോ മംമ്ത തന്റെയോ അഭിപ്രായങ്ങളിൽ ഇടപെട്ടിട്ടില്ല. മംമ്തയുടെ കൂടെ ചേർന്നത് കാെണ്ട് തന്നെ പല ആർട്ടിസ്റ്റുകളും എന്നെ ഒഴിവാക്കി. അവൾ മംമ്തയുടെ ആളാണെന്ന് പറയും. ചിലർ അവൾ ഭാവനയുടെ ആളാണെന്ന് പറയും. ഇവർ രണ്ട് പേരുടെയും ഇടയിൽ നിന്നത് കൊണ്ട് ലക്ഷങ്ങൾ നഷ്ടമായെന്നല്ല പറയുന്നത്. എന്റെ പ്രൊഫഷൻ നഷ്ടമായെന്നാണ്. ഞാൻ സ്വയം ആർജിച്ചെടുത്ത എന്റെ സ്കിൽ ആണ്.
എന്റെ റോൾ മോഡൽ ഞാൻ തന്നെയാണ്. എങ്ങനെയൊക്കെയോ ഇല്ലാണ്ടാക്കാൻ ശ്രമിച്ചപ്പോഴും താൻ എങ്ങനെയോ മുന്നോട്ട് വന്നെന്നും രഞ്ജു രഞ്ജുമാർ വ്യക്തമാക്കി. നടി പ്രിയാമണിയെക്കുറിച്ചും രഞ്ജു രഞ്ജിമാർ സംസാരിച്ചു. വളരെ ഫ്രീഡം ലഭിക്കുന്ന ആർട്ടിസ്റ്റാണ്. വിശേഷങ്ങൾ പറയും. ഗോസിപ്പുകളോ സിനിമാ രംഗത്തെ കാര്യങ്ങളോ അല്ല. ഞങ്ങളുടെ കാര്യങ്ങൾ പറയും. കളിയും ചിരിയും ബഹളവുമാണ്.

ചില സെലിബ്രിറ്റികൾ ലൊക്കേഷനിൽ വന്നാൽ നീണ്ട ലിസ്റ്റ് കൊടുക്കും. പക്ഷെ പ്രിയാമണി ഒരു ഗ്ലാസ് വെള്ളം പോലും ചോദിക്കില്ല. അവിടെ എന്താണോ തരുന്നത്, അത് മതിയെന്നാണ്. അതുകൊണ്ടൊക്കെ തനിക്ക് വളരെ ഇഷ്ടമാണ്. ഭാവനയുടെ കൂടെ പോകുമ്പോൾ കുറേ പൊട്ടത്തരങ്ങൾ പറഞ്ഞ് ചിരിക്കും. വർഷത്തിൽ ഒരു വർക്കെങ്കിലും ഞാനും ഭാവനയും ചെയ്യും. സമയം കിട്ടാത്തത് കൊണ്ട് അധികം വർക്കുകൾ ചെയ്യാറില്ല.
പക്ഷെ വർഷത്തിൽ ഒന്നോ രണ്ടോ വർക്ക് ചെയ്യും. ആ ദിവസം മെമ്മറിബിൾ ആയിരിക്കും. ശ്വേത ചേച്ചിയോടൊപ്പം പോകുമ്പോൾ ഞങ്ങൾ ലോകകാര്യങ്ങൾ സംസാരിക്കും. മിസ് ഇന്ത്യ, മിസ് വേൾഡ‍് സമയത്തെ കാര്യങ്ങൾ മംമ്ത മോഹൻദാസിന്റെ കൂടെയാണെങ്കിൽ അവൾ എനിക്ക് യൂറോപ്യൻ കൾച്ചർ പറഞ്ഞ് തരും. തന്റെ ഭാഷ നന്നാകാൻ സഹായിച്ചിട്ടുള്ള ആളാണ് മംമ്തയെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി.


Click it and Unblock the Notifications