twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പേളി മാണിയുടെ കൂടെ യാത്ര ചെയ്തപ്പോള്‍ തോന്നിയ പേടി, അനുഭവം പങ്കുവെച്ച് രഞ്ജു രഞ്ജിമര്‍

    By Midhun Raj
    |

    സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി മോളിവുഡില്‍ ശ്രദ്ധേയയായ ആളാണ് രഞ്ജു രഞ്ജിമര്‍. മലയാളത്തില്‍ നിരവധി നായികമാര്‍ക്കും മറ്റ് സെലിബ്രിറ്റികള്‍ക്കുമെല്ലാം രഞ്ജു രഞ്ജിമര്‍ മേക്കപ്പ് ചെയ്തിട്ടുണ്ട്. താരങ്ങളെ ഒരുക്കിയതിന്‌റെ അനുഭവങ്ങള്‍ രഞ്ജു എപ്പോഴും പങ്കുവെക്കാറുണ്ട്. പേളി മാണി, മംമ്ത മോഹന്‍ദാസ് തുടങ്ങിയവര്‍ക്കെല്ലാം മേക്കപ്പ് ചെയ്തിട്ടുണ്ട് രഞ്ജു. അതേസമയം പേളിയ്ക്കും മംമ്തയ്ക്കുമൊപ്പം യാത്രകള്‍ പോയ അനുഭവം പങ്കുവെക്കുകയാണ് രഞ്ജു രഞ്ജിമര്‍. കൗമുദി ടിവിയുടെ പരിപാടിയിലാണ് രഞ്ജു മനസുതുറന്നത്.

    pearle-maaney

    പേളി മാണിയുടെ കൂടെ നമ്മള് യാത്ര ചെയ്യുമ്പോള്‍ ഫ്‌ളൈറ്റില്‍ പോവുകയാണെന്ന പോലെ പേടിച്ചുപോവും എന്ന് രഞ്ജു പറയുന്നു. 'അത്ര ഹൈസ്പീഡില്‍ ആയിരിക്കും പേളി ഡ്രൈവ് ചെയ്യുക. അപ്പോ അങ്ങനെ ഒരുപാട് അനുഭവങ്ങളുണ്ട്. മംമ്ത മോഹന്‍ദാസിന്‌റെ കൂടെ കുളുമണാലിക്ക് പോയിട്ടുണ്ട്. ആ ഒരനുഭവം എന്ന് പറഞ്ഞാല്‍ വല്ലാത്തൊരു എക്‌സ്പീരിയന്‍സ് ആണ്. ഭയങ്കര അപകടരമായ സ്ഥലങ്ങളിലൂടെയൊക്കെ കാറില്‍ യാത്ര ചെയ്തപ്പോള്‍ പേടി തോന്നിയിരുന്നു'.

    ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി നന്ദിനി റായ്. ചിത്രങ്ങള്‍ കാണാം

    Recommended Video

    പേളിയും ജിപിയും യൂട്യൂബിലൂടെ ഉണ്ടാക്കുന്ന വരുമാനം; റിപ്പോര്‍ട്ട്

    'കാരണം ഏതിര്‍ ദിശയില്‍ വണ്ടി വന്നുകഴിഞ്ഞാല്‍ ഞങ്ങളുടെ വണ്ടി അവിടെ നിന്നുപോവും. അങ്ങനെയൊക്കെയുളള ഒരുപാട് അനുഭവങ്ങളുണ്ട്'. നടി കൃഷ്ണപ്രഭയ്‌ക്കൊപ്പമുളള യാത്രാ അനുഭവങ്ങളും രഞ്ജു രഞ്ജിമര്‍ പങ്കുവെച്ചു. 'കൃഷ്ണപ്രഭയുടെ കൂടെ യാത്ര ചെയ്യുമ്പോള്‍ മുഴുവന്‍ സമയവും കോമഡി ആയിരിക്കും. ഫുള്‍ ടൈം കോമഡി എന്ന് പറഞ്ഞുകഴിഞ്ഞാല്‍ കൃഷ്ണപ്രഭയുടെ അമ്മയുമായിട്ടുളള അനുഭവങ്ങള്‍ എന്ന് പറയുന്നത് ഭയങ്കരമായിട്ടുളള സുഖം തരുന്ന കാര്യങ്ങളാണ്. ചില പൊട്ടത്തരങ്ങളെല്ലാം പറഞ്ഞുകൊണ്ട് കാറിന്‌റെ അകത്ത് നല്ല രസമായിട്ടായിരുന്നു യാത്ര', രഞ്ജു ഓര്‍ത്തെടുത്തു.

    English summary
    Renju Renjimar Opens Up Bigg Boss Malayalam 1 Fame Pearle Maaney Is A Rash Driver
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X