എന്നെ അവർ ഒഴിവാക്കി; ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്ന നടിമാരെക്കുറിച്ച് എനിക്കിപ്പോൾ തോന്നുന്നത്; രഞ്ജു

അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത വ്യക്തിയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ. മലയാള സിനിമാ രംഗത്തെ മേക്കപ്പ് രംഗത്ത് വലിയ തരംഗമുണ്ടാക്കാൻ രഞ്ജു രഞ്ജിമാർക്ക് സാധിച്ചു. എന്നാൽ അടുത്ത കാലത്തായി അധികം സെലിബ്രിറ്റികൾക്കൊപ്പം രഞ്ജുവിനെ കാണാറില്ല. തനിക്ക് അവസരങ്ങൾ കുറഞ്ഞതിന് കാരണമുണ്ടെന്ന് രഞ്ജു പറയുന്നു. നടിയെ ആക്രമിച്ച കേസിൽ നിലപാടെടുത്തതിന് പിന്നാലെ തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് രഞ്ജു രഞ്ജിമാർ തുറന്ന് പറഞ്ഞു. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം.

എന്നെ വിളിക്കാതായി. പല പരിപാടികളും നടക്കുന്നുണ്ട്. നമ്മൾ മേക്കപ്പ് ചെയ്തിരുന്ന ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്നുണ്ട്. ആ സമയത്ത് എന്റെ മേക്കപ്പ് ബോക്സ് നോക്കി ഞാൻ ഇരിക്കുകയാണ്. എന്തുകൊണ്ടാണ് എന്നറിയില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ ഞാൻ സാക്ഷിയായി. എന്റെ അഭിപ്രായം സോഷ്യൽ മീഡിയയിലൂ‌ടെ പ്രകടിപ്പിച്ചു. ആ നടിയെ സപ്പോർട്ട് ചെയ്ത നടിമാർ പോലും പിന്നീട് എന്നെ സപ്പോർട്ട് ചെയ്തില്ല. അവിടെയാണ് എനിക്കൊരു ചോദ്യ ചിഹ്നം വന്നത്.

Renju Renjimar

ഞാൻ‌ ആ നടിയുടെ നല്ല കാര്യത്തിന് വേണ്ടിയല്ലേ സംസാരിച്ചത്. എന്നിട്ട് ആ ഗ്രൂപ്പ് എന്തുകൊണ്ട് എന്നെ അവഗണിക്കുന്നു, എന്തുകൊണ്ടാണ് അവരുടെ പ്രൊഫഷണിലും ഏരിയയിലും എന്നെയൊരു പാർട്ട് ആക്കാത്തതെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അത് ഓരോരുത്തരുടെയും ചോയ്സ് ആണല്ലോ എന്ന് പിന്നെ ഞാൻ കരുതി. ഒരുപക്ഷെ അവരാരും ആ വിഷയത്തിൽ സപ്പോർട്ട് ചെയ്തത് ആത്മാർത്ഥമായിരിക്കില്ലെന്ന് അഭിമുഖത്തിൽ അഭിപ്രായം വന്നപ്പോൾ തനിക്കത് ഫീൽ ചെയ്യാറുണ്ടെന്ന് രഞ്ജു പറഞ്ഞു.

എന്നെ മാനസികമായി ഏറെ തകർത്ത സംഭവം ഈ നടി ആക്രമിക്കപ്പെട്ട ദിവസം ഞങ്ങൾ രണ്ട് പേരും ഓപ്പോസിറ്റ് ഡയരക്ഷനിൽ സഞ്ചരിക്കുന്നുണ്ട്. അന്ന് രാത്രി ഞങ്ങൾ മീറ്റ് ചെയ്യാൻ പ്ലാനിട്ടതാണ്. ഞാനും മറ്റൊരു നടിയും ഇവരും ഒരു നടിയുടെ ഫ്ലാറ്റിൽ കാണാം, നമുക്ക് ഭക്ഷണം കഴിക്കാം എന്ന് പ്ലാനിട്ടതാണ്. എനിക്ക് മൈഗ്രെയ്ൻ തലവേദന കൂടിയത് കൊണ്ട് ഞാൻ ലൊക്കേഷനിൽ നിന്നും നേരെ വീട്ടിലേക്ക് പോയി. ഏകദേശം 9.30-10 മണി സമയം.

Renju Renjimar

ആ സമയം ഓപ്പോസിറ്റ് ഡയരക്ഷനിൽ ഞാനുണ്ടായിരുന്നില്ലേ, എന്നെയൊന്ന് വിളിക്കാൻ പറ്റിയില്ലേ എന്നാണ് ഞാൻ ആദ്യം ചോദിക്കുന്നത്. അറിഞ്ഞപ്പോൾ താൻ ആദ്യം ഷോക്കായി. ഇക്കാര്യത്തിൽ വ്യക്തമായ ബോധ്യം എനിക്കുണ്ട്. എനിക്കറിയാവുന്ന പച്ചയായ സത്യങ്ങൾ ഞാൻ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. ഈ ഇന്റർവ്യൂ വരുമ്പോൾ ഒരുപക്ഷെ വീണ്ടും എനിക്ക് വധഭീഷണി വന്നേക്കാം. നമ്മൾ ഈ ഭൂമിയിൽ ജനിക്കുമ്പോൾ ഇത്ര കാലം വരെ ജീവിക്കും എന്ന് പറയുന്നത് ശൂന്യമായ ചിന്താഗതിയാണ്.

നമ്മൾ എങ്ങനെ ജീവിക്കുന്നു എന്ന് നോക്കിയാൽ മതിയെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി. ഈ സംഭവം നടന്ന സ്ഥലത്ത് ഓപ്പോസിറ്റ് വശത്ത് 11 വർഷം താമസിച്ച ആളാണ് ഞാൻ. കുറഞ്ഞത് എന്തെങ്കിലുമൊക്കെ എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ടാകും. എന്തെങ്കിലുമൊക്കെ കേൾക്കാൻ കഴിഞ്ഞിട്ടുണ്ടാകും. ഇത് മാത്രമേ തനിക്കിപ്പോൾ പറയാൻ പറ്റൂയെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി.

Read more about: Renju Renjimar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X