അപ്പോഴെക്കും മഞ്ജു ദിലീപിനെ കല്യാണം കഴിച്ച് രംഗം വിട്ടു; പതിവുകളെ അട്ടിമറിച്ചാണ് തിരിച്ച് വരവ്, കുറിപ്പ് വൈറൽ

മഞ്ജു വാര്യരുടെ വൈറല്‍ ഫോട്ടോയ്ക്ക് പിന്നാലെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് എത്തിയത്. ചതൂര്‍മുഖം എന്ന സിനിമയുടെ പ്രസ്മീറ്റില്‍ മിഡിയും ടോപ്പുമിട്ട് എത്തിയ മഞ്ജുവിനെ വാനോളം പ്രശംസിച്ചാണ് ഒരുവിധം ആളുകളും എത്തിയത്. എന്നാല്‍ 42 വയസിലും ഇങ്ങനെ വേഷം കെട്ടാന്‍ നാണമില്ലേ എന്ന ചോദ്യവും ഉയര്‍ന്ന് വന്നു.

നടി വിമല രാമൻ എല്ലാ കാലത്തും ഒരുപോലെയുണ്ട്, ഏറ്റവും മനോഹരിയായിട്ടുള്ള നടിയുടെ ചിത്രങ്ങൾ കാണാം

ദിലീപുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷം പതിവുകളെല്ലാം അട്ടിമറിച്ച് തിരിച്ചെത്തിയ മഞ്ജു വാര്യരെ കുറിച്ച് പറയുകയാണ് മാധ്യമപ്രവര്‍ത്തകയായ രേണു രാമനാഥ്. വൈറല്‍ ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തി എത്തിയ രേണു കന്മദത്തിലൂടെ മഞ്ജു വാര്യരെ കണ്ടപ്പോള്‍ തോന്നിയ അനുഭവങ്ങളടക്കം പങ്കുവെച്ചിരിക്കുകയാണ്.

 പതിവുകള്‍ അട്ടിമറിച്ച് മഞ്ജു വാര്യരുടെ തിരിച്ച് വരവ്

'കന്മദം' കാണുന്നതു വരെ സത്യത്തില്‍ മഞ്ജു വാര്യരെ പറ്റി വലിയ അഭിപ്രായമൊന്നും ഇല്ലായിരുന്നു. ശ്രീവിദ്യയും ശോഭനയും ഉര്‍വ്വശിയും ഗൗതമിയുമൊക്കെ ആയിരുന്നല്ലോ ആ തൊണ്ണൂറുകളിലെ മുതിര്‍ന്ന അഭിനേത്രികള്‍. മഞ്ജു വാരിയര്‍, ചിപ്പി, ആനി തുടങ്ങിയ കിലുകില പെമ്പിള്ളേരെ സീരിയസ് ആക്‌റ്റേഴ്‌സ് ആയി കണ്ടു തുടങ്ങിയിരുന്നില്ല അന്നൊന്നും. പക്ഷെ, 'കന്മദ'ത്തിലും 'പത്ര'ത്തിലുമൊക്കെ കണ്ടപ്പോള്‍, കൊള്ളാലോ എന്ന് തോന്നി തുടങ്ങി. അപ്പോഴേക്കും പക്ഷെ, മഞ്ജു ദിലീപിനെ കല്യാണം കഴിച്ച് രംഗം വിട്ടിരുന്നു.

 പതിവുകള്‍ അട്ടിമറിച്ച് മഞ്ജു വാര്യരുടെ തിരിച്ച് വരവ്

അത് കഷ്ടായീലോ എന്നും 'പത്രം' കണ്ടപ്പോള്‍ തോന്നാതിരുന്നില്ല. പാവം, ഒന്ന് അഭിനയിച്ച് തുടങ്ങീതേ ഉണ്ടായിരുന്നുള്ളൂ എന്നും. ഒരു പക്ഷേ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ 'അട്ടിമറി'കളില്‍ ഒന്നായിരിക്കും മഞ്ജു വാര്യരുടെ 'സ്‌പെക്റ്റാക്കുലര്‍ റിട്ടേണ്‍.' വിവാഹിതയായി രംഗം വിട്ട നടി വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹമോചിതയായി അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നത് അപൂര്‍വ സംഭവമൊന്നുമല്ലെങ്കിലും, ആ വരവ് മിക്കവാറും അമ്മ റോളുകളിലോ അല്ലെങ്കില്‍ പരമാവധി ചേച്ചി റോളുകളിലോ മാത്രമാവാറാണു പതിവ്.

 പതിവുകള്‍ അട്ടിമറിച്ച് വാര്യരുടെ തിരിച്ച് വരവ്

ആ പതിവിനെയൊക്കെ അട്ടിമറിച്ചു കൊണ്ടാണല്ലോ മഞ്ജു വാര്യര്‍ തിരിച്ചെത്തിയത്. കുടുംബം എന്ന സ്ഥാപനത്തെയും നന്മ നിറഞ്ഞ, ത്യാഗരൂപിണിയായ, മാതൃസ്‌നേഹം വാര്‍ന്നൊഴുകുന്ന കുടുംബിനി എന്ന സ്റ്റീരിയോടൈപ്പിനേയും എത്ര നൈസായിട്ടാണു മഞ്ജു വാര്യര്‍ എടുത്ത് ദൂരെ കളഞ്ഞത് എന്നതിലാണ് ഇപ്പോള്‍ എനിക്ക് അവരോടുള്ള ആരാധന. അജ്ജാതി ഒരു വെച്ചു കെട്ടും ഇല്ലാതെ തന്നെ, മകളെ അച്ഛന്റെ കയ്യിലേല്‍പ്പിച്ച് ഇറങ്ങിപ്പോന്ന് തനിക്ക് വേണ്ടി ജീവിക്കാന്‍ ഒരു സ്ത്രീക്ക് കഴിയുമെന്നും, അതു കൊണ്ട് ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും മഞ്ജു വാര്യര്‍ മലയാളികള്‍ക്ക് കാണിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു.

Recommended Video

മമ്മൂക്ക എടുത്ത മഞ്ജു വാര്യരുടെ മാസ്മരിക ഫോട്ടോ | FilmiBeat Malayalam
   പതിവുകള്‍ അട്ടിമറിച്ച് വാര്യരുടെ തിരിച്ച് വരവ്

മമ്മൂട്ടിക്ക് എഴുപതാം വയസ്സിലും യുവത്വം നില നിര്‍ത്തിക്കൊണ്ട് പ്രത്യക്ഷപ്പെടാന്‍ കുടുംബം തടസ്സമാകില്ല. ഇയാള്‍ എന്തൊരച്ഛനാണു എന്ന് ഓഡിറ്റിംഗ് ഉണ്ടാവില്ല. പക്ഷെ, ഇത്തരം എല്ലാ ഓഡിറ്റിംഗിനെയും പ്രതീക്ഷിച്ചു കൊണ്ടും അവഗണിച്ചു കൊണ്ടും മാത്രമേ മഞ്ജു വാര്യര്‍ക്ക് മിഡിയും ടോപ്പുമിട്ട് സ്‌കൂള്‍ കുട്ടീയുടെ പ്രസരിപ്പോടെ പ്രത്യക്ഷപ്പെടാന്‍ സാധിക്കൂ. ഓഡിറ്റിംഗുകളെ അവഗണിക്കാനുള്ള ആ തന്റേടത്തിനാണു എന്റെ മാര്‍ക്ക്. ജീവിതം കോഞ്ഞാട്ടയായി, എല്ലാം തീര്‍ന്നു എന്നു വിചാരിച്ചിരിക്കുന്ന സ്ത്രീകളേ.... ദേ ഇങ്ങോട്ട് നോക്ക്യേ..


രേണു രാമനാഥ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X