രേണുവിന് തീരെ വയ്യ! ഐസിയുവിലാണ്! പ്രാര്‍ത്ഥിക്കണം! അവസ്ഥ പറഞ്ഞ് സജീന
കാന്‍സര്‍ ചികിത്സയിലാണ് രേണു സുധി. ആദ്യത്തെ കീമോ കഴിഞ്ഞു. ശാരീരികമായി തീരെ വയ്യാത്ത അവസ്ഥയിലാണ്. ഇങ്ങനെയൊരു അസുഖവും, വേദനയും ആര്‍ക്കും കൊടുക്കരുതേയെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്ന് രേണു പറഞ്ഞിരുന്നു. വ്‌ളോഗിലും, ഇന്‍സ്റ്റഗ്രാമിലൂടെയുമായാണ് അവര്‍ വിവരങ്ങള്‍ പങ്കുവെക്കുന്നത്. രേണുവിനെ ഐസിയുവില്‍ അഡ്മിറ്റ് ചെയ്്തുവെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അടുത്ത സുഹൃത്തും, വ്‌ളോഗറുമായ സജീനയായിരുന്നു ഇപ്പോഴത്തെ അവസ്ഥ പങ്കുവെച്ചത്. രാവിലെ രേണുവിന്റെ പപ്പയെ വിളിച്ചിരുന്നു. തിരക്കുകളിലായിരുന്നുവെങ്കിലും അദ്ദേഹം ഫോണെടുത്തിരുന്നു. രേണു ആശുപത്രിയിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്തിനാണ്, എങ്ങനെയാണെന്ന് വിശദമായി ചോദിക്കാന്‍ പറ്റിയിരുന്നില്ല. രേണുവിന്റെ ചേച്ചി രമ്യ രണ്ട് പ്രാവശ്യം എന്നെ വിളിച്ചിരുന്നു. വര്‍ക്കിലായതിനാല്‍ എടുക്കാന്‍ പറ്റിയില്ല. ഇടയ്‌ക്കൊരു ഫ്രണ്ട് വിളിച്ച്് രേണുവിന് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ചോദിച്ചിരുന്നു. ഒന്നും അറിഞ്ഞില്ല, ഇടയ്ക്ക് രമ്യ വിളിച്ചിരുന്നു. എടുക്കാന്‍ പറ്റിയില്ലെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ രമ്യയെ വിളിക്കുന്നത്. ആശുപത്രിയില്‍ പോയപ്പോള്‍ രേണുവിനെ ഐസിയുവില്‍ അഡ്മിറ്റ് ചെയ്തു. ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമാണ്. നാക്കൊക്കെ കുഴഞ്ഞ് സംസാരിക്കാനൊന്നും പറ്റുന്നില്ല. ആകെ കുഴഞ്ഞ് പോയിരുന്നു. അവിടെ ചെന്നപ്പോള്‍ തന്നെ അവര്‍ അഡ്മിറ്റാക്കുകയായിരുന്നു. രണ്ട് ദിവസം അഡ്മിറ്റാവണമെന്നാണ് പറഞ്ഞത്.

ഈ വിവരം പറയാനായാണ് വിളിച്ചത്. എന്നിലൂടെ രേണുവിന്റെ വിവരങ്ങള്‍ അറിയുന്ന കുറച്ചുപേരുണ്ട്. അവരെ ഇതറിയിക്കാനും, രേണുവിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പറയാനും വേണ്ടിയാണ് എന്നെ വിളിച്ചത്. ആദ്യം ഞാനൊരു പോസ്റ്റിട്ടിരുന്നു. ദൈവമേ, അവള്‍ക്കൊന്നും വരുത്തല്ലേയെന്ന് കുറേപേര്‍ കമന്റ് ചെയ്തിട്ടുണ്ട്. റീച്ചിന് വേണ്ടിയാണ് സജീന ഇങ്ങനെ പറയുന്നതെന്ന് ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. അങ്ങനെ വിമര്‍ശിക്കുന്നവര്‍ അങ്ങനെ തന്നെയിരിക്കട്ടെ. ഞാന്‍ അറിയുന്ന കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു. അത് വ്യക്തമായി നേരിട്ടറിയാവുന്ന കാര്യമാണ് എനിക്ക്.
ഫുഡ് കഴിക്കണമെന്ന ചിന്ത ആരോഗ്യത്തോടെ ഇരിക്കുമ്പോള്‍ തന്നെയില്ല. കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പൊക്കെ തോന്നിയേക്കാം. അത് താങ്ങാന്‍ ശരീരത്തിനും പറ്റണ്ടേ. മനസിന് കട്ടിയുണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല, ശരീരത്തിനും അത് താങ്ങാന്‍ പറ്റണ്ടേ, എന്നാലല്ലേ നമ്മളിലേക്ക് പഴയത് പോലെ രേണുവിന് തിരിച്ചുവരാന്‍ പറ്റൂ. ശാരീരികമായി രേണു ഓക്കെയായി വരട്ടേ എന്നാണ് പ്രാര്‍ത്ഥന. ഈ അവസരത്തില്‍ അത് മാത്രമേ പറയാന്‍ പറ്റൂ. അവള്‍ക്ക് വേണ്ടി ഒരു പ്രാര്‍ത്ഥന, അത് മതി, ഇതേക്കുറിച്ച് ഒന്ന് പറയാമോ എന്നാണ് ചേച്ചി ചോദിച്ചത്.


Click it and Unblock the Notifications