പെട്ടിയിൽ എന്താണെന്ന് അറിയണമല്ലേ..?, ബോധിപ്പിക്കേണ്ടവരെ ബോധിപ്പിച്ചിട്ടാണ് ഫ്ലൈറ്റ് കയറി ഇറങ്ങുന്നത്; രേണു!
കിച്ചു സുധി വളർത്തമ്മയും കൊല്ലം സുധിയുടെ മൂന്നാം ഭാര്യയുമായ രേണുവിനേയും കുടുംബത്തെയും കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയശേഷം രേണുവിന്റെ ഇടയ്ക്കിടെയുള്ള വിദേശ യാത്രകളിൽ സംശയം പ്രകടിപ്പിച്ച് ചില യുട്യൂബർമാരും ഒരു വിഭാഗം പ്രേക്ഷകരും രംഗത്ത് എത്തിയിരുന്നു. പ്രമോഷന് വേണ്ടിയാണ് പോകുന്നതെങ്കിൽ എന്തിന് പതിനഞ്ച് ദിവസത്തോളം ദുബായിൽ ചിലവഴിക്കുന്നു,
പോകുമ്പോൾ ഇല്ലാത്ത ലഗേജ് എങ്ങനെ തിരിച്ച് വരുമ്പോഴുണ്ടാകുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്നും ഷെഫീന ബീവി അടക്കമുള്ള യുട്യൂബർമാർ സംശയം ഉന്നയിക്കുകയും കൃത്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രേണു എന്തിന്റെ എങ്കിലും ഇടനിലക്കാരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായും ഷെഫീന ബീവി പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഇതിനെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു. ബോധിപ്പിക്കേണ്ടവരെ എല്ലാം ബോധിപ്പിച്ചിട്ടാണ് അങ്ങോട്ടും ഇങ്ങോട്ടും താൻ ഫ്ലൈറ്റ് കയറി ഇറങ്ങുന്നതെന്ന് രേണു പുതിയ വീഡിയോയിൽ പറഞ്ഞു. തന്നേയും മകനേയും തെറ്റിച്ചത് ഷെഫീനയാണെന്നും രേണു ആരോപിച്ചു. ഷെഫീന ബീവി എന്ന ചീത്ത വാക്കുകൾ മാത്രം പറയുന്ന സ്ത്രീയുടെ ശ്രദ്ധയ്ക്ക്.
ഈ സ്ത്രീയെ കുടുംബത്തിൽ കയറ്റുന്നവരുടെ ശ്രദ്ധയ്ക്ക്... ഇവരെ വീട്ടിൽ കയറ്റി സൗഹൃദം കൂടിയാൽ നിങ്ങളുടെ ലൈഫും കുടുംബവും ചിന്നഭിന്നമായിപ്പോകും. നിങ്ങൾ എന്റെ വാക്കുകൾ എഴുതി വെച്ചോളൂ. ഇവരെ നിങ്ങൾക്ക് അറിയാത്തതുകൊണ്ടാണ്. എന്നെ നെഗറ്റീവ് പറയാറുണ്ട് ഷെഫീന ബീവി. അതുകണ്ട് എന്നെ ഇഷ്ടമില്ലാത്ത ചിലർ ഈ സ്ത്രീയെ എടുത്ത് തലയിൽ വെച്ചിട്ടുണ്ട്.
ഈ സ്ത്രീ ആരാണെന്നും എന്താണെന്നും ഇവർക്ക് മുമ്പ് ദുബായിൽ എന്തായിരുന്നു ബിസിനസ് എന്നെല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഞാൻ നിൽക്കുന്നത്. ഇവരുടെ പേര് പോലും ഞാൻ പറഞ്ഞാൽ റീച്ചാണ്. ഈ സ്ത്രീ ഒരുപാട് പെണ്ണുങ്ങളുടേയും ആണുങ്ങളുടേയും ലൈഫ് നശിപ്പിച്ചവരാണ്. ഇപ്പോൾ എന്നെയാണ് പിടിച്ചിരിക്കുന്നത്. ഷെഫീന ബീവി കേൾക്കാൻ പറയുകയാണ്... നിങ്ങൾ ചെയ്യുന്ന പ്രവൃത്തികളിൽ വീഴുന്നവളല്ല രേണു സുധി.
നിനക്ക് എന്റെ പെട്ടിക്കുള്ളിൽ എന്താണെന്ന് അറിയണമല്ലേ..?. ഞാൻ ഇവിടേക്ക് കൊണ്ടുവന്ന പെട്ടിയിൽ കുറച്ച് അടിവസ്ത്രങ്ങളും ഡ്രസ്സും പിന്നെ തിരിച്ച് നാട്ടിലേക്ക് പോകുമ്പോൾ എന്റെ മകന് കൊടുക്കാൻ വേണ്ടി കുറച്ച് മിഠായികളും ഉണ്ടാകും. ഒരുപാട് പേർ മോന് കൊടുക്കാനായി മിഠായികൾ തന്ന് വിടാറുണ്ട്.

ഇതൊക്കെ നിന്നെ എന്തിനാണ് ഞാൻ ബോധിപ്പിക്കുന്നത്?. ബോധിപ്പിക്കേണ്ടവരെ എല്ലാം ബോധിപ്പിച്ചിട്ടാണ് അങ്ങോട്ടും ഇങ്ങോട്ടും ഞാൻ ഫ്ലൈറ്റ് കയറി ഇറങ്ങുന്നത്. അല്ലാതെ കാലും വയ്യാതെ ഇരുന്ന് എഴുന്നേറ്റ് മുള്ളാൻ പോലും പോവാതെ പറയുന്നത് പോലെയല്ല. അന്തസായിട്ടാണ് ഞാൻ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത്. നിന്നെ കുറിച്ച് ഇങ്ങനെ പറയണമെന്ന് ആഗ്രഹിച്ചതല്ല.
പക്ഷെ എന്നെ കുറിച്ച് നീ നികൃഷ്ടമായി സംസാരിച്ചു. എന്റെ കുടുംബത്തിൽ കളിച്ചു. നീ ഒരുത്തിയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കെല്ലാം കാരണം. എന്റെ ഇപ്പോഴത്തെ മാനസീകാവസ്ഥയ്ക്കും കാരണം നീയാണ്. അമ്മയേയും മക്കളേയും തമ്മിൽ തല്ലിച്ച് ആസ്വദിക്കുകയല്ലേ നീ. കുടുംബത്തിൽ കയറി കളിച്ച് നീ രണ്ട് കുടുംബങ്ങളേയും തമ്മിൽ അടിപ്പിച്ചു. നീ ഒരിക്കലും ഗുണം പിടികില്ല എന്നാണ് രേണു സുധി പറഞ്ഞത്.
പുതിയ വീഡിയോയ്ക്ക് വന്ന കമന്റുകൾ ഏറെയും രേണുവിനെ പിന്തുണച്ചുള്ളതാണ്. രേണുവിന് ഇനി ഒന്നും നോക്കണ്ട കാര്യമില്ല. ഇങ്ങനെ തന്നെ മറുപടി പറയണം, മോളെ ടെൻഷൻ അടിക്കരുത് ദൈവം കൂടെ ഉണ്ടാവും, രേണു ഇതിനൊന്നും മറുപടി പറയാൻ നിൽക്കേണ്ടതില്ല. കാലം തെളിയിച്ച് കൊള്ളും. അതുകൊണ്ട് ഇമേജ് കളയാതെ ജോലി തുടരുക എന്നിങ്ങനെയാണ് വന്ന കമന്റുകൾ.


Click it and Unblock the Notifications

















