ലാലേട്ടന്റെ അമ്മയെ കാണാൻ മാത്രം വളർന്നോ?; രേണുവിന് പരിഹാസം; മരണത്തിന് വലിയവൻ ചെറിയവൻ എന്നുണ്ടോ?
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മരണ വാർത്ത പുറത്ത് വരുന്നത്. കഴിഞ്ഞ പത്ത് വർഷത്തിൽ ഏറെയായി നടന്റെ അമ്മ വിവിധ അസുഖങ്ങളുമായി കിടപ്പിലായിരുന്നു. കഴിഞ്ഞ ഒരു മാസമായി ആരോഗ്യസ്ഥിതി വഷളായിരുന്നു. ഷൂട്ടിങ്ങിനും മറ്റുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോഹൻലാൽ കൊച്ചിയിലുണ്ട്. അതിനാൽ തന്നെ അവസാന നിമിഷങ്ങളിൽ അമ്മയുടെ ഒപ്പമുണ്ടാകാനുള്ള അവസരം നടന് ലഭിച്ചു.
ചികിത്സയ്ക്കുള്ള സൗകര്യാർത്ഥമാണ് അമ്മയെ മോഹൻലാൽ കൊച്ചി എളമക്കരയിലെ വീട്ടിൽ ഏറെക്കാലമായി താമസിപ്പിച്ചിരുന്നത്. അതിനാൽ തന്നെ മരണം സംഭവിച്ചതും കൊച്ചിയിലെ വസതിയിലാണ്. അർധരാത്രി വരെ എറണാകുളത്തുള്ളവർക്കായി വീട്ടിൽ പൊതുദർശനം ഉണ്ടായിരുന്നു. നിരവധി പേരാണ് പ്രിയനടന്റെ അമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.

സിനിമാ-സീരിയൽ-രാഷ്ട്രീയ രംഗത്ത് നിന്നുള്ള പ്രമുഖരെല്ലാം ഒഴുകി എത്തിയിരുന്നു. അക്കൂട്ടത്തിൽ സോഷ്യൽമീഡിയ താരവും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ രേണു സുധിയും ഉണ്ടായിരുന്നു. രാത്രിയോടെയാണ് സുഹൃത്തിനൊപ്പം കൊച്ചിയിലെ മോഹൻലാലിന്റെ വസതിയിൽ എത്തി ശാന്തകുമാരി അമ്മയ്ക്ക് രേണു ആദരാഞ്ജലികൾ അർപ്പിച്ചത്. ആദ്യമായാണ് ഒരു സിനിമാ താരത്തിന്റെ വീട്ടിലെ മരണാനന്തര ചടങ്ങിൽ രേണുവിന്റെ സാന്നിധ്യം ഉണ്ടാകുന്നത്.
വീഡിയോ വൈറലായതോടെ പതിവുപോലെ ആദ്യം പ്രത്യക്ഷപ്പെട്ടത് ഏറെയും വിമർശിച്ചും പരിഹസിച്ചുമുള്ള കമന്റുകളായിരുന്നു. രേണു മരണവീട്ടിലും വന്ന് പ്രഹസനം കാണിക്കുന്നു... ഇല്ലാത്ത സങ്കടം അഭിനയിക്കുന്നു എന്നതരത്തിലാണ് ചിലർ പരിഹസിച്ച് കുറിച്ചത്. ഇവൾ ലാലേട്ടന്റെ അമ്മയെയൊക്കെ കാണാറായോ ആർക്ക് വേണമെങ്കിലും പോകാമെന്ന സ്ഥിതിയാണോ?.
എല്ലായിടത്തും ക്യാമറമാനെ കൂട്ടിയാണോ യാത്ര?. മരണവീട്ടിലും ക്യാമറ ശ്രദ്ധിക്കുന്നില്ലേയെന്ന് പരിശോധിക്കുന്നുണ്ട്. പിആർ വർക്കിന് നല്ലൊരു തുക മാസം ചിലവാകുന്നുണ്ടാകുമല്ലോ?, ഒരുപാട് സിനിമയിൽ ലാലിനോപ്പം അഭിനയിച്ചതാണല്ലോ... അതുകൊണ്ടാകും അമ്മയ്ക്ക് അനുശോചനം അറിയിക്കാൻ വന്നത് എന്നിങ്ങനെ നീളുന്നു രേണുവിനെ വിമർശിച്ച് വന്ന മറ്റ് കമന്റുകൾ.
രേണു ഒന്നിനോടും പ്രതികരിച്ചില്ലെങ്കിലും രേണുവിന്റെ ആരാധകർ പരിഹസിച്ചവർക്ക് കൃത്യമായ മറുപടി കമന്റുകളിലൂടെ നൽകിയിട്ടുണ്ട്. മരണത്തിന് ആർക്കും പോകാം അവിടെ വലിപ്പ ചെറുപ്പം ഇല്ലെന്നാണ് രേണുവിനെ അനുകൂലിച്ചവർ കുറിച്ചത്. മരണത്തിന് ആർക്കും പോകാം. വലിയവൻ ചെറിയവൻ എന്നൊന്നും ഇല്ല. ചിലപ്പോൾ മോഹൻലാൽ കാണിച്ച സ്നേഹം കാരണം ആയിരിക്കാം രേണു പോയത്.

അതിനിപ്പോൾ എന്താ പ്രശ്നം. എല്ലാവരും മനുഷ്യർ അല്ലേ. നാളെ എല്ലാവരും മണ്ണിനടിയിൽ പോകാനുള്ളവരല്ലേ?, മോഹൻലാലിന്റെ അമ്മയെ രേണു കണ്ടാൽ എന്താണ് കുഴപ്പം?. മുൻ ബിഗ് ബോസ് മത്സരാർത്ഥിയായിരുന്നില്ലേ?. മോഹൻലാലിന് ഇല്ലാത്ത പ്രശ്നം മറ്റുള്ളവർക്ക് എന്തിനാണ്?, ഓരോ നെഗറ്റീവ് കമന്റ് ഇടുമ്പോഴും രേണു സുധി ഉയർന്നുയർന്നു പോകുന്നു.
ദൈവം ഒരാളെ ഉയർത്താൻ തീരുമാനിച്ചാൽ അത് തടയാൻ മനുഷ്യനെ കൊണ്ടാവില്ല, രേണുവിന് അമ്മയെ കാണാൻ പോകാൻ തോന്നിയല്ലോ, ഒരാളുടെ സങ്കടത്തിൽ പങ്കുചേരാൻ പോകുന്നത് നല്ല കാര്യം അല്ലേ?. അവിടേയും നെഗറ്റീവ് പറയണോ?. മരിച്ചവരെ കാണാൻ പോകാൻ ആരുടേയും സമ്മതം വേണ്ടെന്നും അനുകൂലിച്ചവർ കുറിച്ചു. ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥിയായിരുന്നു രേണു.
ഷോയുടെ ഭാഗമായപ്പോൾ തനിക്കുണ്ടായ നേട്ടമായി രേണു പറയാറുള്ളത് മോഹൻലാലിനൊപ്പം ചിലവഴിക്കാനും സംസാരിക്കാനും കിട്ടിയ അവസരങ്ങളാണ്. ഹൗസിൽ തുടരാൻ കഴിയാത്തതുകൊണ്ട് രേണു ഷോ ക്വിറ്റ് ചെയ്ത് പുറത്ത് വരികയാണ് ചെയ്തത്. അപ്പോഴും മോഹൻലാൽ ഹൗസിലേക്ക് നേരിട്ട് ചെന്നാണ് രേണുവിനെ പുറത്തേക്ക് കൂട്ടികൊണ്ട് വന്നത്. ബിഗ് ബോസിനുശേഷം ഷൂട്ടിങ്, പ്രമോഷൻ, പ്രോഗ്രാമുകൾ എല്ലാമായി തിരക്കിലാണ് രേണു.


Click it and Unblock the Notifications











