നിന്റെ അമ്മ ചെയ്തത് പോലെ! സുധിയെ മോശം പറഞ്ഞയാള്‍ക്ക് രേണു സുധി നല്‍കിയ മറുപടി! കൈയ്യടി
രേണു സുധിയുടെ പുതിയ ആല്‍ബം മന്ദാര ചേല് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. ഇടവേളയ്ക്ക് ശേഷമായി രേണുവും ഷണ്‍മുഖ ദാസും ഒന്നിച്ച ആല്‍ബം കൂടിയാണിത്. ചിത്രീകരണത്തിനിടയിലെ വിശേഷങ്ങളും, ആല്‍ബത്തിലെ രംഗങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. മുണ്ടും ബൗസും, സാരിയും, സ്‌കേര്‍ട്ടും, ടോപ്പുമൊക്കെയായി വ്യത്യസ്ത ലുക്കിലാണ് രേണു ആല്‍ബത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായി രേണുവും ആല്‍ബം വിശേഷങ്ങള്‍ പങ്കുവെക്കുന്നുണ്ട്. പതിവുപോലെ ഇത്തവണയും രേണുവിനെ രൂക്ഷമായി വിമര്‍ശിച്ച് ഒരുവിഭാഗം എത്തിയിരുന്നു. ചില കമന്റുകളില്‍ രേണു തന്നെ പ്രതികരിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു രേണു നിലപാട് വ്യക്തമാക്കിയത്.
ആല്‍ബത്തിന്റെ മറവില്‍ എ പടം പിടിച്ച് രേണു സുധി അറസ്റ്റിലേക്ക്. രംഗങ്ങള്‍ നീക്കി സെന്‍സറിംഗ് എന്ന ക്യാപ്ഷനോടെയുള്ള വീഡിയോ രേണു തന്നെ ഷെയര്‍ ചെയ്തിരുന്നു. നാടന്‍ പാട്ടിന് വന്ന നല്ല പ്രമോഷന്‍. ആരും കാണാന്‍ മറക്കല്ലേയെന്നായിരുന്നു ആര്‍ ജെ ലച്ചു പറഞ്ഞത്. ഇത് അവര്‍ തന്നെ പോസ്റ്റ് ചെയ്തതല്ലേ, അതും നെഗറ്റീവ് കമന്‍സിലൂടെ വൈറലാവാനായി, അതെ എന്നായിരുന്നു രേണുവിന്റെ മറുപടി. ഇപ്പോള്‍ എങ്ങനെയിരിക്കുന്നു കാര്യങ്ങള്‍. ജീവിക്കാന്‍ നിവര്‍ത്തിയില്ലാഞ്ഞിട്ട് ചെയ്യുന്നതല്ല. ഇവളുടെ ക്യാരക്ടറാണിത്. സുധി ഉള്ളപ്പോള്‍ നടന്നില്ലെന്നേയുള്ളൂ എന്ന കമന്റിന് നിന്റെ തള്ള ചെയ്ത അതേ ഇത് തന്നെ, ഒന്ന് പോടീ എന്നായിരുന്നു രേണുവിന്റെ മറുപടി.

ഇനിയിപ്പോള്‍ ഇവര്‍ അങ്ങനെ അഭിനയിച്ചിട്ടുണ്ടെങ്കില്‍ നാട്ടുകാര്‍ക്ക് എന്താ, അത് അവരുടെ ഇഷ്ടമല്ലേയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. അതെ എന്നായിരുന്നു രേണു പറഞ്ഞത്. അവര്‍ അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ എന്ന് പറഞ്ഞവരുമുണ്ടായിരുന്നു. വീഡിയോയുടെ താഴെയായും നിരവധി പേര്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. രേണുവിന്റെ മുഖത്ത് എല്ലാ സീനിനും ഒരേ എക്‌സ്പ്രഷനാണ്. ദാസേട്ടന്‍ അടിപൊളി, അഭിനയവും, പാട്ടും കൊള്ളാം. രേണു എന്താണ് കാണിക്കുന്നത്. മുഖം കൊണ്ട് എന്തൊക്കെയോ ഗോഷ്ടി കാണിക്കുന്നു. രേണുവിന്റെ അഭിനയം തീരെ കൊള്ളില്ല, അവര്‍ക്ക് അഭിനയം ചേരില്ല. നല്ല ആള്‍ക്കാര്‍ ആരെയെങ്കിലും വെച്ച് ചെയ്തിരുന്നുവെങ്കില്‍ നല്ല റീച്ച് കിട്ടിയേനെ.
ഇത്ര ദാരിദ്യത്തിൽ കഴിയുന്ന, ഭർത്താവ് തളർന്നു കിടക്കുന്ന ഒരു സ്ത്രീ കല്യാണത്തിനു പോണ പോലെ എന്നും ഇറങ്ങി പാടവരമ്പത്തൂടെ നടക്കുമോ. ലോജിക് വേണ്ടേ, ബാക്കിൽ നിക്കണ കുട്ടികളെ ഏതേലും ഒന്നിനെ വച്ചു ചെയ്യാരുന്നു ഇത് . ഇതിന്റെ ഡയറക്ടറിനോടാണ് പറയാൻ ഉള്ളത്. നല്ലൊരു പാട്ട് ആയിരുന്നു. പാട്ട് സൂപ്പർ. ബട്ട്, അഭിനയത്തിന്റെ എബിസിഡി പോലും അറിയാത്ത ആ രേണുവിനെ ഒക്കെ എന്ത് കണ്ടിട്ടാ ഈ ആൽബം ചെയ്യിച്ചത്. വേറെ നല്ല അഭിനയിക്കാൻ അറിയാവുന്ന, കാണാനും കൊള്ളാവുന്ന രണ്ടു പേരെ വെച്ച് ഇത് ചെയ്തിരുന്നെങ്കിൽ ഇന്ന് ഇപ്പൊ ഈ ആൽബം ഹിറ്റ് ആകുമായിരുന്നില്ലേ. അങ്ങനെ ആയിരുന്നെങ്കിൽ നിങ്ങളുടെ ഭാവി തെളിഞ്ഞേനെ. നല്ല നിലയിൽ നാലാള് അറിയുന്ന ഒരു വ്യക്തി ആയി മാറാമായിരുന്നു.
എന്നുള്ള വിലയിരുത്തലുകളും വീഡിയോയുടെ താഴെയുണ്ട്. രേണുവിനെ പിന്തുണച്ച് എത്തിയവരുമുണ്ടായിരുന്നു. അഭിനയിക്കാന്‍ അറിയില്ലെന്നും, അഭിനയം പഠിച്ച് വരുന്നേയുള്ളൂവെന്നും രേണു പറഞ്ഞതാണല്ലോ, പിന്നെന്തിനാണ് അവരെ ഇങ്ങനെ ചോദ്യം ചെയ്യുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍.


Click it and Unblock the Notifications











