ശ്വാസകോശത്തിലേക്കും ചെറുതായി വ്യാപിച്ചു, എനിക്കിനി യൂട്യൂൂബ് വീഡിയോ ചെയ്തേ പറ്റൂ: രേണു സുധി

തനിക്ക് കാൻസർ ബാധിച്ചതിനെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലിലൂടെ തുറന്ന് സംസാരിച്ച് രേണു സുധി. മനശക്തി കെെവിടാതെ മുന്നോട്ട് പോകാൻ ശ്രമിക്കുന്ന രേണുവിനെയാണ് പുതിയ വീഡിയോയിൽ കാണുന്നത്. ഇനി എനിക്ക് വീഡിയോ ചെയ്തേ പറ്റുള്ളൂ. എന്നൊക്കാെണ്ട് പറ്റുന്നത് പോലെ ഞാൻ വീഡിയോ ചെയ്യും. ചേച്ചിയാണ് എന്റെ കൂടെ അവധിയൊക്കെ എടുത്ത് ഹോസ്പിറ്റലിൽ വരുന്നത്. നാളെ തന്നെ കീമോ തുടങ്ങാനുള്ള കാര്യങ്ങളിലേക്ക് കടക്കും. ബ്രെസ്റ്റിലാണ് ആദ്യം എന്റെ ശരീരത്തിൽ കാൻസർ ബാധിച്ചത്. നിങ്ങളുടെ പ്രാർത്ഥനയും സ്നേഹവും വേണം. എന്റെ കൂട്ടുകാരും കുടുംബവും എന്നെ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരുപാട് പേരുടെ പ്രാർത്ഥന കൊണ്ട് ഞാൻ വീണ്ടും മുന്നോട്ട് വരും എന്ന് തന്നെയാണ് വിശ്വാസം.

പണ്ടത്തെ പോലെ ഉഷാറില്ല, എല്ലാം നേരിടാമെന്ന ആത്മവിശ്വാസമില്ല; രേണു ചേച്ചിയെ വിളിച്ചപ്പോൾ: പ്രതീഷ് പ്രകാശ്
പണ്ടത്തെ പോലെ ഉഷാറില്ല, എല്ലാം നേരിടാമെന്ന ആത്മവിശ്വാസമില്ല; രേണു ചേച്ചിയെ വിളിച്ചപ്പോൾ: പ്രതീഷ് പ്രകാശ്

ബ്രെസ്റ്റിൽ നിന്നും ലിംഫ്നോഡുകളിലേക്കും ഹാർട്ടിന്റെ മസിലുകളിലേക്കും ലങ്സിലേക്കും ചെറുതായി സ്പോട്ട് ആയിട്ടുണ്ട്. ഞാനെന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് നിങ്ങൾ വിചാരിക്കും. എന്നെ പോലെ വിഷമം അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്. അവർക്ക് ഞാനെന്നും മാതൃകയായിരിക്കണം എന്നാ​ഗ്രഹിക്കുന്ന വ്യക്തിയാണ്. എനിക്കവരോട് ഒന്നേ പറയാനുള്ളൂ. അസുഖം വന്ന് തളരരുത്. വേദനകളും വിഷമങ്ങളും വന്നേക്കും. അതൊക്കെ അതിജീവിച്ച് മുന്നോട്ട് പോകണം.

ടെസ്റ്റ് ചെയ്യുമ്പോൾ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ആരും അറിയരുതെന്നാണ് കരുതിയത്. 15ാമത്തെ വയസിലാണ് ഞാനിങ്ങനെ ഒരു മുഴ ശ്രദ്ധിച്ചത്. പക്ഷെ അന്നൊന്നും കുഴപ്പമില്ലായിരുന്നു. ഒന്നും ശ്രദ്ധിക്കാത്ത പ്രായമായിരുന്നു അത്. രോ​ഗവിവരം സോഷ്യൽ മീഡിയയിലൂടെ പറയാൻ കാരണം കീമോ ചെയ്യുമ്പോൾ എന്റെ മുടി പോയേക്കും. അപ്പോൾ നിങ്ങളോട് പറയേണ്ട അവസ്ഥ വരും. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്. അല്ലാതെ നിങ്ങൾ നെ​ഗറ്റീവ് ചിന്തിക്കരുത്. എന്നെ സ്നേഹിക്കുന്നവർക്കൊക്കെ വിഷമം ആണെന്ന് എനിക്കറിയാം. മുന്നോട്ട് പേയല്ലേ പറ്റൂ. അസുഖ വിവരം പുറത്തായപ്പോഴും സമ്മതിക്കാതിരുന്നത് ഞാൻ പറഞ്ഞ് വേണം അറിയാൻ എന്നത് കൊണ്ടാണ്.

വീട്ടിലൊരു വെളിച്ചം വന്നു! അമ്മച്ചി ആഗ്രഹിച്ചത് കിട്ടി! താര വന്ന ശേഷമുള്ള ലൈഫിനെക്കുറിച്ച് ബിനീഷ്
വീട്ടിലൊരു വെളിച്ചം വന്നു! അമ്മച്ചി ആഗ്രഹിച്ചത് കിട്ടി! താര വന്ന ശേഷമുള്ള ലൈഫിനെക്കുറിച്ച് ബിനീഷ്

അല്ലാതെ എന്നെ നെ​ഗറ്റീവ് പറയുന്ന വ്ലോ​ഗർ പറഞ്ഞല്ല എന്റെ പ്രേക്ഷകർ അറിയേണ്ടത്. വ്ലോ​ഗർ പറഞ്ഞത് പോലെ ഇത് ദുബായിൽ നിന്നൊന്നും കണ്ടുപിടിച്ച കാര്യമല്ല. ദുബായിൽ വെച്ച് ഞാൻ ഒരു ആശുപത്രിയിലും പോയിട്ടില്ല. അതൊക്കെ വെറുതെ കള്ളത്തരം പറഞ്ഞതാണ്. ജയിക്കാൻ വേണ്ടി എന്തും പറയുന്നവരാണ്. അവർ പറയട്ടെയെന്നും രേണു സുധി പറഞ്ഞു. രേണുവിനെ ആശ്വസിപ്പിച്ചും ആത്മവിശ്വാസം പകർന്നും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. ‌‌‍

Renu Sudhi

രേണു എന്നും മോൾടെ കൂടെ നിന്നിരുന്ന ഒരാളാണ് ഞാൻ. അന്യരുടെ മുന്നിൽ കൈ നീട്ടാതെ അറിയാവുന്ന രേണു നു കഴിയുന്ന ഒരു ജോലി ചെയ്തു. നെഗറ്റീവ് പറയുന്നവർ പറയട്ടെ. ധൈര്യമായിരിക്ക്. ട്രീറ്റ്മെന്റ് തുടങ്ങു. എല്ലാം സുഖമായി മിടുക്കിയായി തിരിച്ചു വരും. അഞ്ചു നേരം പ്രാർഥനയിൽ ഓർക്കും. സർവശക്തനായ നാഥൻ കേൾക്കും വിളി. ഉറപ്പാണ്, രേണു കേട്ടപ്പം സങ്കടം വന്നു. കരഞ്ഞു. ഈശോ ആണി പഴുതുള്ള കരങ്ങൾ കൊണ്ട് നിന്നെ സൗഖ്യമാക്കട്ടെ. നീ സന്തോഷത്തോടെ തിരിച്ച് വരട്ടെ. ഈശോയോട് എന്നും പ്രാർത്ഥിക്കും. ഇന്ന് പള്ളിയിൽ പോയപ്പം നിനക്ക് വേണ്ടി ഞാൻ പ്രാർത്ഥിച്ചു. ഈശോ സൗഖ്യമാക്കും എന്നിങ്ങനെ നിരവധി കമന്റുകളുണ്ട്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X