ആ കൊടി കാണുമ്പോഴേ ഞരമ്പ് വലിഞ്ഞുമുറുകും! ഏത് പാര്‍ട്ടിയാണെന്ന ചോദ്യത്തിന് രേണു സുധിയുടെ മറുപടി

കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പ് അഭിമുഖീകരിക്കാന്‍ പോവുകയാണ്. തുടര്‍ഭരണം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇടതുപക്ഷം. എതിര്‍വിഭാഗമാവട്ടെ, എങ്ങനെയെങ്കിലും ഭരണം തിരിച്ചുപിടിക്കാനും. ഇതിനിടയില്‍ സെലിബ്രിറ്റികളെയടക്കം രംഗത്തിറക്കിയുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഓടി നടന്നുള്ള പ്രചാരണത്തിലായിരുന്നു എല്ലാവരും. വ്യാഴാഴ്ചയാണ് വോട്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു പരസ്യ പ്രചാരണങ്ങള്‍ അവസാനിച്ചത്. ഇത്തവണയും എല്‍ഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹം എന്ന് രേണു സുധി പറയുന്നു. രാഷ്ട്രീയത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോഴായിരുന്നു രേണു തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതങ്ങനെ മറച്ചുവെക്കേണ്ട കാര്യമായി തോന്നിയില്ല. എന്റെ അഭിപ്രായമാണ് ഞാന്‍ പറയുന്നതെന്നും രേണു വ്യക്തമാക്കിയിരുന്നു.

എന്റെ കാഴ്ചപ്പാടിലും, എന്റെ ആഗ്രഹവും ഇപ്പോഴത്തെ ഭരണാധികാരികള്‍ തന്നെ വരണമെന്നാണ്. ചെറുപ്പംതൊട്ടേ ഞാന്‍ എല്‍ഡിഎഫ് അനുഭാവിയാണ്. പാര്‍ട്ടി പ്രവര്‍ത്തനത്തിനൊക്കെ പോയിട്ടുണ്ട്. പോവാറുണ്ടായിരുന്നു. ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും. ഇതേക്കുറിച്ച് ഞാന്‍ ഓപ്പണായി സംസാരിക്കാറുള്ളതാണ്. എനിക്കത് മറച്ചുവെച്ചിട്ട് സംസാരിക്കേണ്ട കാര്യമില്ല. ഉള്ളില്‍ പാര്‍ട്ടിയെക്കുറിച്ച് ധാരണയുണ്ടെങ്കിലും, പുറമെ അത് പറയാത്തവരുണ്ടാവും. ഞാന്‍ അങ്ങനെയല്ല. കേരളം ചുവക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ആളാണ്. അവരുടെ പ്രവര്‍ത്തന മികവ് കാണണമെങ്കില്‍ കോട്ടയത്തെ മെഡിക്കല്‍ കോളേജിലേക്ക് പോവണം. കണ്ണാടി പോലെയൊക്കെ തിളങ്ങുകയാണ്. എന്നെ സംബന്ധിച്ച്, പാവങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കുന്ന പാര്‍ട്ടിയാണ്. എന്റെ അനുഭവം അങ്ങനെയാണ് എന്നുമായിരുന്നു രേണു പറഞ്ഞത്.

Renu Sudhi open talk
Photo Credit: Renu Sudhi / Instagram

പാര്‍ട്ടിയെക്കുറിച്ചുള്ള ചോദ്യത്തിന് നേരത്തെയും രേണു കൃത്യമായ മറുപടി നല്‍കിയിരുന്നു. മാന്യമായ രീതിയില്‍ ചോദ്യം ചോദിക്കുന്നവരോട് തുടക്കം മുതലേ ഞാന്‍ മറുപടി പറയാറുണ്ട്. അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഒരുകാലത്തും പോത്സാഹിപ്പിക്കാറുമില്ല. വിവാദം ലക്ഷ്യമാക്കി വരുന്ന ചോദ്യങ്ങളെ ഗൗനിക്കാറില്ല. മാധ്യമപ്രവര്‍ത്തകരുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും രേണു പറഞ്ഞിരുന്നു. യൂട്യൂബിലൂടെയായി തന്നെക്കുറിച്ച് മാത്രം കണ്ടന്റ് ഉണ്ടാക്കുന്ന കുറേപേരുണ്ട്. അങ്ങനെയുള്ള വീഡിയോകളൊന്നും കാണാറില്ല പൊതുവെ. ആരെങ്കിലും ഷെയര്‍ ചെയ്യുമ്പോളാണ് അതേക്കുറിച്ച് അറിയുന്നത്.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X