യുകെ പോവുമ്പോള്‍ അതേക്കുറിച്ച് മാത്രം ചോദിക്കരുത്! അതൊരു സങ്കല്‍പ്പം മാത്രം! കൂടുതല്‍ വിശദീകരിച്ച് രേണു സുധി

ഉദ്ഘാടനങ്ങളും, സ്റ്റേജ് ഷോകളുമൊക്കെയായി വിദേശത്തേക്ക് പോവാനുള്ള അവസരങ്ങളും രേണു സുധിക്ക് ലഭിക്കുന്നുണ്ട്. മാനേജറാണ് ഡേറ്റിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. ഇപ്പോള്‍ പഴയത് പോലെയല്ല, ജീവിതത്തില്‍ തിരക്കുകളൊക്കെ ആയെന്നും രേണു പറഞ്ഞിരുന്നു. ദുബായും, ബഹ്‌റൈനും മാത്രമല്ല യുകെയിലേക്ക് പോവാനും ആഗ്രഹമുണ്ടെന്നും രേണു പറഞ്ഞിരുന്നു. യുകെയിലേക്ക് പോവുന്നതിന്റെ കാര്യങ്ങളെല്ലാം തീരുമാനമായി വരികയാണ്. ബിനു അടിമാലി ചേട്ടനൊക്കെ വരുന്നുണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസം രേണു പറഞ്ഞത്. ഈസ്റ്റര്‍-വിഷു സമയത്താണ് അവിടേക്ക് പോവുന്നത്. അതിനുള്ള കാര്യങ്ങളൊക്കെ നടന്ന് വരികയാണ് എന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

യുകെയില്‍ പോവുന്നത് കാമുകനെ കാണാനാണ് എന്ന തരത്തില്‍ വ്യാഖ്യാനിക്കരുത്. അതൊരു സാങ്കല്‍പ്പിക കഥപാത്രമാണെന്നും രേണു പറയുന്നു. യുകെയില്‍ പോവുന്നതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായതോടെയായിരുന്നു വീണ്ടും ഇതേക്കുറിച്ച് പ്രതികരിച്ചത്. അങ്ങനെയൊരു ആളില്ല, ഇപ്പോഴേ പറഞ്ഞേക്കാം. ഉണ്ടെങ്കില്‍ തന്നെ രണ്ട് വര്‍ഷം കഴിഞ്ഞാല്‍ അറിയാം, ഉണ്ടോ ഇല്ലയോ എന്ന്. അങ്ങനെയൊരാളുണ്ടെങ്കില്‍ എവിടെയെങ്കിലും ഇരിക്കട്ടെ, എന്തിനാണ് കുത്തിനോവിക്കുന്നത്. നിങ്ങള്‍ ഈ സിനിമയൊക്കെ കാണുമ്പോള്‍ ആദ്യം എഴുതി കാണിക്കുന്നത് കണ്ടിട്ടില്ലേ, ഈ സിനിമയുടെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണെന്ന്. അതുപോലെ തന്നെയാണ് എന്റെ കാര്യത്തിലുള്ളത്.

Renu Sudhi about Uk plan
Photo Credit: Renu Sudhi/Facebook

ഇനിയൊരു വിവാഹം ഉണ്ടാവുമോയെന്ന് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നും, രണ്ട് വര്‍ഷം കഴിയുമ്പോള്‍ അറിയാം എന്നുമായിരുന്നു രേണുവിന്റെ മറുപടി. മക്കളുടെ പേരില്‍ കിട്ടിയ വീട്ടിലേക്ക് എന്തായാലും ഭര്‍ത്താവിനെയും കൂട്ടി പോവില്ലെന്നുമായിരുന്നു അവര്‍ അന്ന് പറഞ്ഞത്. ഇപ്പോഴും എന്നെ കാണുമ്പോള്‍ ആളുകള്‍ക്ക് അറിയേണ്ടത് കാമുകനെക്കുറിച്ചും, വിവാഹത്തെക്കുറിച്ചുമൊക്കെയാണ്. അത് അന്ന് അങ്ങനെ തോന്നിയപ്പോള്‍ പറഞ്ഞെന്നേയുള്ളൂ. മക്കളുടെ കാര്യങ്ങള്‍ക്കാണ് പ്രധാന പരിഗണ.

കിച്ചുവിന് അവനാഗ്രഹിക്കുന്നത് പോലെയൊരു ജീവിതം ലഭിക്കണം. റിതപ്പനെയും നന്നായി വളര്‍ത്തണം. ഞങ്ങളെന്നും സന്തോഷത്തോടെ ഇരിക്കണമെന്നാണ് സുധിച്ചേട്ടന്‍ പറയാറുള്ളത്.ഈ കണ്ണുകള്‍ ഒരിക്കലും നിറഞ്ഞ് കാണരുതെന്ന് അദ്ദേഹം പറയാറുണ്ട്. ജീവിതത്തില്‍ ഒരേയൊരു നഷ്ടം മാത്രമേ തനിക്ക് സംഭവിച്ചിട്ടുള്ളൂ. അത് അദ്ദേഹത്തിന്റെ വിയോഗമാണ്. ഇപ്പോഴും സുധിച്ചേട്ടന്‍ കൂടെയുള്ളത് പോലെയാണ് തോന്നുന്നത്. എല്ലാം കാണുന്നുണ്ടാവും. ഞാന്‍ അഭിനയിക്കുന്നതില്‍ അദ്ദേഹം സന്തോഷിക്കുകയേയുള്ളൂ. നേരത്തെ അവസരം ലഭിച്ചപ്പോള്‍ ചെയ്ത് നോക്കൂ എന്ന് പറഞ്ഞതാണ്. എന്തോ, അന്നതൊന്നും സ്വീകരിച്ചില്ല. എത്ര തിരക്കിലാണെങ്കിലും എന്നെയും മക്കളെയും വിളിച്ച് സംസാരിച്ചേ അദ്ദേഹം ഉറങ്ങാറുള്ളൂ.

ആളുകള്‍ എന്നെക്കുറിച്ച് പലതും പറയുന്നുണ്ടാവും. അതൊന്നും തന്നെ ബാധിക്കുന്ന വിഷയമേയല്ലെന്നും രേണു പറഞ്ഞിരുന്നു. എന്നോട് ചേര്‍ന്നിരിക്കുന്നവര്‍ക്ക് അറിയാം. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന്. ജീവിക്കാന്‍ വേണ്ടിയാണ് കലാരംഗത്തേക്ക് ഇറങ്ങിയത്. മറ്റ ജോലികളിലൊന്നും ഇപ്പോള്‍ താല്‍പര്യമില്ല. എന്നെ വെച്ച് പലരും കണ്ടന്റ് ഉണ്ടാക്കുന്നുണ്ട്. റീച്ചിന് വേണ്ടി എന്തൊക്കെയോ വിളിച്ച് പറയുന്നത് കാണാം. അതാണ് അവര്‍ക്ക് താല്‍പര്യമെങ്കില്‍ അങ്ങനെയാകട്ടെ എന്നേ പറയാനുള്ളൂ. സാമ്പത്തികമായി മാത്രമല്ല എന്നെ കൂടുതല്‍ പേര്‍ അറിഞ്ഞ് തുടങ്ങിയതും ബിഗ് ബോസില്‍ മത്സരിച്ചതോടെയാണ്. ലാലേട്ടനെ കാണാന്‍ കഴിഞ്ഞതും, ജീവിതത്തിലെ വലിയ ഭാഗ്യമായി കാണുന്നു എന്നും രേണു മുന്‍പ് പറഞ്ഞിരുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X