എനിക്ക് 34 വയസേയുള്ളൂ! നാണമില്ലേ തൈക്കിളവി എന്ന് വിളിക്കാന്‍! ശാന്തിവിള അപ്പൂപ്പന് മറുപടിയുമായി രേണു സുധി
തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാറുണ്ട് രേണു സുധി. നെഗറ്റീവ് കമന്റുകളെല്ലാം തനിക്ക് പോസിറ്റീവായി മാറിയതിനെക്കുറിച്ച് നേരത്തെ അവര്‍ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴും എയറില്‍ തന്നെയാണ്. ഇറങ്ങിയിട്ടില്ല. എനിക്ക് അനുകൂലമായി വീഡിയോ ചെയ്യുന്ന വ്‌ളോഗേഴ്‌സുണ്ട്. അവരോടെല്ലാം നന്ദി പറയുന്നു. അവരുടെ വീഡിയോകള്‍ കാണുമ്പോഴാണ് എനിക്കെതിരെയുള്ള നെഗറ്റീവുകള്‍ അറിയുന്നത്. സിനിമാക്കാരോട് എനിക്ക് ബഹുമാനമാണ്. എന്റെ ഹസ്ബന്‍ഡ് ഒരു സിനിമാക്കാരനായിരുന്നു. ബഹുമാനിക്കേണ്ടവരെ ഞാന്‍ ബഹുമാനിക്കാറുണ്ട്. പക്ഷേ, ശാന്തിവിള ദിനേശിന് രൂക്ഷമായ ഭാഷയില്‍ തന്നെയായിരുന്നു രേണു മറുപടി നല്‍കിയത്.
കുറേക്കാലമായല്ലോ എന്നെക്കുറിച്ച് തന്നെ പറയുന്നു. തനിക്ക് നാണമില്ലേ, താന്‍ എന്നെ തൈക്കിളവി എന്ന് വിളിക്കാന്‍. എനിക്ക് 34 വയസേയുള്ളൂ. എനിക്ക് അങ്ങനെ വിളിക്കാന്‍ അപ്പൂപ്പന് നാണമില്ലേ താങ്കള്‍ക്ക്. ഞാന്‍ തുണി പറിച്ച് നൃത്തം ചെയ്യുന്ന വീഡിയോ കിട്ടിയെന്ന് പറഞ്ഞല്ലോ, ധൈര്യമുണ്ടെങ്കില്‍ സോഷ്യല്‍മീഡിയയില്‍ ഇട് എന്നുമായിരുന്നു രേണു പറഞ്ഞത്. ഒരു ശാന്തിയും ഇല്ലാത്ത അപ്പൂപ്പന് എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. നിരവധി പേരായിരുന്നു രേണുവിന് പിന്തുണ അറിയിച്ചത്.

യൂട്യൂബ് ചാനലിലൂടെയായിരുന്നു ശാന്തിവിള ദിനേശ് രേണു സുധിയെക്കുറിച്ച് സംസാരിച്ചത്. ദുബായിലേക്ക് വേറെ പല പരിപാടികള്‍ക്കും വേണ്ടിയാണ് രേണു പോവുന്നതെന്നാണ് അദ്ദേഹം പറയുന്നത്. പ്രകടമായി പറഞ്ഞില്ലെങ്കിലും അദ്ദേഹം രേണുവിനെയാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു കമന്റുകള്‍. കേരളത്തിലെ അവതാരക ഇടയ്ക്ക് ദുബായില്‍ പോയി മദ്യപിച്ച്, ഉടുതുണി ഉരിഞ്ഞ് നൃത്തം ചെയ്യും. ഇപ്പോള്‍ ചാനലുകള്‍ക്കൊന്നും അവരെ വേണ്ട. ആ കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് ഇവളാണെന്നായിരുന്നു പറഞ്ഞത്. ദാനം തന്ന ആള്‍ക്കാരെ ചീത്ത പറയുന്നു എന്ന വാക്കുകള്‍ മതി ദിനേശ് ഉദ്ദേശിക്കുന്നത് രേണുവിനെയാണെന്ന് എന്നും വ്‌ളോഗേഴ്‌സ് പറഞ്ഞിരുന്നു.
സോഷ്യല്‍മീഡിയയിലൂടെ രേണുവിനെ എതിര്‍ക്കുന്നവര്‍ പോലും ഈ രീതിയില്‍, ഇത്രയും മോശമായി സംസാരിക്കില്ലെന്നായിരുന്നു കമന്റുകളെല്ലാം. വിവാഹത്തെക്കുറിച്ചും, പ്രണയത്തെക്കുറിച്ചും, മദ്യപാനത്തെക്കുറിച്ചുമൊക്കെ രേണു പറഞ്ഞതിനെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചിരുന്നു. ഇതെന്തിനാണ് ഇദ്ദേഹം ഇത്രയും മോശമായി സംസാരിച്ചതെന്നായിരുന്നു ചോദ്യങ്ങള്‍. ഒരു സ്ത്രീയെ എത്രത്തോളം അപമാനിക്കാവോ, അതാണ് അദ്ദേഹം ചെയ്യുന്നത് എന്നായിരുന്നു റിയാക്ഷന്‍ വീഡിയോ ചെയ്യുന്നവര്‍ പോലും ചോദിച്ചത്. ഇതെങ്ങനെയാണ് രേണുവിനെക്കുറിച്ച് തൈക്കിളവി എന്ന് പറയുന്നത്.മാന്യമായ രീതിയിലാണ് പറയുന്നതെങ്കില്‍ കുഴപ്പമില്ല. ഇയാള്‍ കാര്യമറിയാതെയാണ് സംസാരിക്കാറുള്ളത് എന്നായിരുന്നു രേണുവിന്റെ വീഡിയോയുടെ താഴെ വന്ന കമന്റുകള്‍.
സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷമായിരുന്നു രേണു ഇന്‍ഡസ്ട്രിയിലേക്ക് വരുന്നത്. ജീവിക്കാനും, മക്കളെ വളര്‍ത്താനും വേണ്ടിയാണ് ഈ മേഖലയിലേക്ക് ഇറങ്ങിയത്. മറ്റൊരു ജോലിയും ചെയ്യാനുള്ള കഴിവില്ല. അഭിനയിക്കാനുള്ള അവസരങ്ങള്‍ നേരത്തെ വന്നിരുന്നു. അന്നൊന്നും അതേക്കുറിച്ച് ഗൗരവകരമായി ആലോചിച്ചിരുന്നില്ല. സുധിച്ചേട്ടന്‍ തന്നെ നിനക്ക് താല്‍പര്യമുണ്ടെങ്കില്‍ ഏറ്റെടുത്തോ എന്ന് പറഞ്ഞിരുന്നു. ഇന്നിപ്പോള്‍ ഇതൊന്നും കാണാന്‍ അദ്ദേഹം ഇല്ലാത്തതില്‍ സങ്കടമുണ്ട്. ഇനിയൊരു വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. രണ്ടാമതോ, മൂന്നാമതോ എന്ന കണക്കില്‍ വിവാഹത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ചും രേണു പ്രതികരിച്ചിരുന്നു. മൂന്നാം വിവാഹം എന്നാണ് പറയുന്നത്. അങ്ങനെ എങ്കില്‍ അങ്ങനെ തന്നെയിരിക്കട്ടെ, ഞാനായിട്ട് തിരുത്തലുകളൊന്നും വരുത്തുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











