ആ വേദന ഞാനും അനുഭവിച്ചത്! ഈ ചോദ്യം ഇവരോടെന്തിന്! വ്യക്തമായി പറഞ്ഞാലും കുറ്റം! രേണു സുധി പറഞ്ഞത്?

സോഷ്യല്‍മീഡിയയിലെ താരമാണ് രേണു സുധി. പാട്ടും, ഷോര്‍ട്ട് ഫിലിമും, ഉദ്ഘാടനങ്ങളുമൊക്കെയായി സജീവമാണ് രേണു. ബിഗ് ബോസിന് ശേഷം കൂടുതല്‍ ആളുകള്‍ തന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയെന്ന് രേണു പറഞ്ഞിരുന്നു. ആഗ്രഹിച്ചത് പോലെ ജീവിതത്തില്‍ ഓരോന്നായി ചെയ്ത് വരികയാണ്. അടുത്തിടെയായിരുന്നു കാര്‍ വാങ്ങിയത്. അത്രയേറെ ആഗ്രഹിച്ചതായിരുന്നു സ്വന്തമായൊരു കാര്‍. ഡ്രൈവിംഗ് അറിയില്ല. കൂടെയിരുന്ന് പോവാന്‍ മാത്രമേ അറിയുള്ളൂ എന്ന് രേണു പറഞ്ഞിരുന്നു.

പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം മുഖ്യ ആകര്‍ഷണമായി രേണു മാറാറുണ്ട്. തനിക്ക് നേരെ വരുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി നല്‍കാറുമുണ്ട്. ഇപ്പോഴിതാ ശ്രീനിവാസനെക്കുറിച്ചുള്ള രേണുവിന്റെ കമന്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. വിമല ടീച്ചര്‍ അനുഭവിച്ച വേദനയിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്. ആ അവസ്ഥ എനിക്കറിയാം. ദൈവം അവര്‍ക്ക് ആശ്വാസം നല്‍കട്ടെ എന്ന് രേണു പറഞ്ഞിരുന്നു.വളരെ വ്യക്തമായി തന്റെ അഭിപ്രായം പറഞ്ഞ രേണുവിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ചിലരെത്തിയത്. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇവര്‍ ആരാണ്, ഈ ചോദ്യം ചോദിക്കുന്ന ആളുടെ മുഖം കാണിക്കാമോ എന്ന് ചോദിച്ചവരുമുണ്ടായിരുന്നു.

Renu Sudhi about late actor Sreenivasan
Photo Credit: filmibeat

അദ്ദേഹം ചെയ്ത ക്യാരക്ടറുകളാണ് എന്റെ മനസിലേക്ക് ആദ്യം വരുന്നത്. അപ്പക്കാള, നമ്മളെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പികയും ചെയ്തിട്ടുള്ളതാണ്. അതുപോലെ തന്നെ തളത്തില്‍ ദിനേശന്‍. ഒരുപാട് ചിരികള്‍ സമ്മാനിച്ച ഒത്തിരി പേര്‍ പോയി. അവരൊക്കെ പോയി മറഞ്ഞെങ്കിലും നമ്മള്‍ ഉള്ളിടത്തോളം കാലം, സിനിമ ഉള്ളിടത്തോളം കാലം നമ്മുടെ ഹൃദയങ്ങളില്‍ അവരുണ്ടാവും. അവരൊരിക്കലും മണ്‍മറഞ്ഞ് പോവുന്നില്ല.

പേഴ്‌സണലി എനിക്ക് അദ്ദേഹത്തെ അറിയില്ലെങ്കിലും ഒരുപാടിഷ്ടമുള്ള വ്യക്തിയാണ്. ഞാന്‍ അങ്ങനെ എല്ലാവരെക്കുറിച്ചൊന്നും പോസ്റ്റ് ഇടാറില്ല. പക്ഷേ, എനിക്കിന്നലെ ഭയങ്കര വിഷമമായി, അങ്ങനെയാണ് ഞാന്‍ പോസ്റ്റിട്ടത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ, ആ വേര്‍പാട് താങ്ങാനുള്ള ശക്തി ഭാര്യയ്ക്ക് സര്‍വ്വേശ്വരന്‍ കൊടുക്കട്ടെ, ഞാന്‍ അത് അനുഭവിച്ചത് കൊണ്ട് എനിക്കറിയാം. എത്രമാത്രം വേദനാജനകമാണെന്ന്.

വ്യത്യസ്ത തരത്തിലുള്ള അഭിപ്രായങ്ങളായിരുന്നു വീഡിയോയുടെ താഴെ വന്നത്. ഷോര്‍ട്ട് ഫിലിമില്‍ കെട്ടിമറിയുന്ന ഇവള്‍ക്ക് എന്തറിയാം എന്നായിരുന്നു ഒരാളുടെ ചോദ്യം. രേണു എന്ത് നന്നായിട്ടാണ് കാര്യങ്ങള്‍ പറഞ്ഞത്. അങ്ങനെ പറയാനും കഴിവ് വേണം എന്നായിരുന്നു ഒരാള്‍ മറുപടിയേകിയത്. രേണു ഒരു പെണ്‍കുട്ടിയാണ്, അവളെ കുറ്റം പറയുന്ന നിങ്ങള്‍ക്കാണ് ഇങ്ങനെയൊരു അവസ്ഥ വന്നതെങ്കില്‍ ഇതായിരിക്കുമോ പ്രതികരണം. ഒരാളുടെ കുറ്റം പറഞ്ഞിട്ട് നിങ്ങള്‍ക്ക് എന്ത് നേട്ടമാണുള്ളത് എന്നായിരുന്നു വേറൊരാള്‍ ചോദിച്ചത്.

രേണുവിനോട് ഇതൊന്നും ചോദിക്കുന്നത് കണ്ടിട്ട് ചിലര്‍ക്ക് തീരെ പിടിക്കുന്നില്ല. കൂടുതലും സ്ത്രീകള്‍ക്കാണ് എന്നതാണ് കഷ്ടം. ഇഷ്ടമില്ലാത്തവര്‍ കാണാതെയിരുന്നാല്‍ പോരേ, അത് പറ്റില്ല, എല്ലാം കാണുകയും വേണം എന്നിട്ട് കുറ്റവും പറയണം. രേണു നല്ല വ്യക്തിത്വമായി മാറിയിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം അവര്‍ക്കുമുണ്ട്. അവരോട് ചോദിച്ചു, അവര്‍ മറുപടിയും പറഞ്ഞു. അതിലെന്താണ് തെറ്റ്. രേണുവിനെ അനുകൂലിച്ചുള്ള പ്രതികരണങ്ങളും വീഡിയോയുടെ താഴെയുണ്ട്. ലുക്കില്‍ മാത്രമല്ല സംസാരത്തിലും രേണുവിന് നല്ല മാറ്റം വന്നു. അനുഭവങ്ങള്‍ അവരെ മാറ്റിയതാവും, എന്തായാലും ഈ മാറ്റം പോസിറ്റീവാണെന്നായിരുന്നു ആരാധകരും പറഞ്ഞത്.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X