ആദ്യ കീമോ കഴിഞ്ഞു! ക്ഷീണവും വേദനയും! എല്ലാത്തിനും കൂട്ടായി ചേച്ചിയുണ്ടെന്നും രേണു സുധി

സോഷ്യല്‍മീഡിയയിലൂടെയായി തന്റെ കാര്യങ്ങളെല്ലാം പങ്കുവെക്കുന്നുണ്ട് രേണു സുധി. തനിക്ക് കാന്‍സറാണെന്ന് അടുത്തിടെയായിരുന്നു രേണു തുറന്നുപറഞ്ഞത്. 15ാം വയസില്‍ മാറിലൊരു മുഴ വന്നതാണ്. വേദനയൊന്നും ഇല്ലാതെയിരുന്നതിനാല്‍ അത്ര കാര്യമാക്കിയില്ല. ഇടയ്ക്ക് പരിശോധിച്ചപ്പോള്‍ ഭാവിയില്‍ കാന്‍സറായി വന്നേക്കാമെന്ന്് പറഞ്ഞിരുന്നു. അന്ന് സര്‍ജറിയൊക്കെ പേടിയായിരുന്നു. അടുത്തിടെ ആ മുഴയുടെ ഷേപ്പിലൊരു മാറ്റം കണ്ടപ്പോഴാണ് വീണ്ടും ഡോക്ടറെ കണ്ടത്. അങ്ങനെ നടത്തിയ പരിശോധനയിലാണ് കാന്‍സറാണെന്ന് കണ്ടെത്തുന്നത്. നാലാമത്തെ സ്‌റ്റേജിലാണ് എന്നും പറഞ്ഞിരുന്നു. യൂട്യൂബിലും, ഇന്‍സ്റ്റഗ്രാമിലൂടെയുമൊക്കെയായി രേണു വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ടായിരുന്നു. കീമോയ്ക്ക് മുന്‍പായി പിക് ലൈന്‍ ഇട്ടതിനെക്കുറിച്ച് നേരത്തെ രേണു പറഞ്ഞിരുന്നു.

ഇപ്പോഴിതാ ആദ്യ കീമോ കഴിഞ്ഞുവെന്ന വിവരമാണ് പുതിയ പോസ്റ്റിലൂടെ രേണു പങ്കുവെച്ചത്. ഫസ്റ്റ് കീമോ കഴിഞ്ഞു. ചേച്ചി ഫുഡ് തരുന്നു, എനിക്ക് വയ്യ. നല്ല ക്ഷീണവും, ശരീര വേദനയുമാണ്, പ്രാര്‍ത്ഥിക്കണേയെന്നായിരുന്നു രേണു കുറിച്ചത്. രേണുവിനൊപ്പമിരുന്ന് ഫുഡ് വാരി കൊടുക്കുന്ന ചേച്ചിയെ വീഡിയോയില്‍ കാണാം. തുടക്കം മുതല്‍ എല്ലാത്തിനും ചേച്ചി കൂടെയുണ്ട്. ആശുപത്രിയിലേക്കുള്ള യാത്രയിലായാലും, വീട്ടിലായാലും ചേച്ചി കൂടെത്തന്നെയുണ്ടെന്നും രേണു വ്യക്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായി പങ്കുവെച്ച വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

Renu Sudhi latest post
Photo Credit: Renu Sudhi / Instagram

ഇത് ആഘോഷമാക്കരുത്, ഒത്തിരി രോഗം വന്നവര്‍ ഇപ്പോഴും ആരും അറിയാതെ ജീവിക്കുന്നു. സാരമില്ല രേണു, എല്ലാം പെട്ടെന്ന് ശരിയാവും. ദൈവം കൂട്ടിനുണ്ടാവും, ഞങ്ങളുടെ പ്രാര്‍ത്ഥനയും. ഇതൊന്നും കാണുവാനുള്ള ശക്തിയില്ല, എത്രയും പെട്ടെന്ന് എല്ലാം ഭേദമാവട്ടെ. ഈ സമയത്ത് പറയാന്‍ പാടില്ല, എന്നാലും എന്തൊരു അഹങ്കാരമായിരുന്നു നേരത്തെ.ഇത്രേയുള്ള മനുഷ്യന്‍. ഒരിക്കലും അഹങ്കരിക്കാന്‍ പാടില്ല, തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെയുണ്ടായിരുന്നു. ഇതിനകം തന്നെ ആര്‍ ഐപി പോസ്റ്റ് ഞാന്‍ കണ്ടിരുന്നു. അസുഖം ആര്‍ക്ക് വേണമെങ്കിലും, എപ്പോള്‍ വേണമെങ്കിലും വരാം. ഇങ്ങനെയൊന്നും ആരോടും പറയരുതെന്നായിരുന്നു രേണു പറഞ്ഞത്.

ഇനി കീമോയൊക്കെ തുടങ്ങിയാല്‍ മുടിയൊക്കെ പോവും. പറ്റുന്ന പോലെയൊക്കെ വീഡിയോ ചെയ്യും. വ്‌ളോഗായിട്ടാണെങ്കിലും കാര്യങ്ങള്‍ പറയും. എല്ലാത്തിനും കൂടെ വരുന്നത് ചേച്ചിയാണ്. നഴ്‌സായി ജോലി ചെയ്യുകയാണ്. അവധിയൊക്കെ എടുത്ത് എന്റെ കൂടെ വരുന്നത് ചേച്ചിയാണ്. ഞാന്‍ കള്ളം പറയുകയാണെന്നുള്ള കമന്റുകളൊക്കെ കണ്ടിരുന്നു. ഞാനെന്തിനാണ് ഇതേക്കുറിച്ച് കള്ളം പറയുന്നത്.ആദ്യം വന്നത് മാറിലാണ്. ഇപ്പോള്‍ അത് മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. എന്റെ മാനേജറായ കരിഷ്മയാണ് ചേച്ചിയോടൊക്കെ പറഞ്ഞത്.

എന്റെ മനസിലെ വേദന ഞാന്‍ കരഞ്ഞല്ല കാണിക്കുന്നത്. നമ്മുടെ ശരീരത്തില്‍ എന്ത് അസുഖം വന്നാലും തളരാതെ നില്‍ക്കുക. വേദനകളൊക്കെ വരും, അതൊക്കെ അതിജീവിച്ച് മുന്നോട്ട് പോവുക. ഞാന്‍ നില്‍ക്കുന്നത് കണ്ടില്ലേ, ഇതുപോലെ പോവുകയെന്നാണ് എനിക്ക് പറയാനുള്ളത്. എന്തെങ്കിലുമുണ്ടെങ്കില്‍ ആരും അറിയരുതേ എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അന്ന് മുഴ കണ്ടെത്തിയപ്പോള്‍ ചേച്ചി കൂടെയില്ലായിരുന്നു. ഹൈദരാബാദിലായിരുന്നു. മുഴ ഓപ്പറേറ്റ് ചെയ്ത് കളയണമെന്ന് അന്നേ പറഞ്ഞതാണ്. ഞാനത് വീട്ടില്‍ ആരോടും പറഞ്ഞില്ല. ഇപ്പോഴും പറയാന്‍ ഉദ്ദേശിച്ചതായിരുന്നില്ല. കരിഷ്മയാണ് പറഞ്ഞത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X