ആ പുള്ളിക്കാരി ചെയ്തത് തെറ്റ് തന്നെ! ആര്‍ക്കും ദോഷം വരാതെ വേണം വൈറലാവാന്‍ എന്ന് രേണു സുധി
ദീപകിന്റെ മരണത്തില്‍ ഷിംജിതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സും, സെലിബ്രിറ്റികളുമെല്ലാം എത്തിയിരുന്നു. റീച്ചിന് വേണ്ടിയാണോ വീഡിയോ എടുത്തത്. അതില്‍ മോശമായൊന്നും കാണാനുണ്ടായിരുന്നില്ല. വീഡിയോ പോസ്റ്റ് ചെയ്യുന്ന സമയത്തെങ്കിലും എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കണമായിരുന്നു. വീഡിയോ എടുക്കാന്‍ കാണിച്ച ധൈര്യം, അതേക്കുറിച്ച് പറയാനും വേണമായിരുന്നു. തുടങ്ങിയ പ്രതികരണങ്ങളായിരുന്നു ഉയര്‍ന്നത്. ക്യാമറ എടുക്കുന്നതൊക്കെ പുള്ളിക്കാരി ആ വീഡിയോയില്‍ വ്യക്തമായി കാണിക്കുന്നുണ്ട്. അതിന്റെ കുറേ കോമഡി കാര്യങ്ങളൊക്കെ വന്നിട്ടുണ്ട്. അതിനകത്തൊക്കെ കാണിക്കുന്നുണ്ട്. പുള്ളിക്കാരി വ്യക്തമായിട്ട് ആളുടെ മുഖം കാണിക്കുന്നുണ്ട്. അവര് കാണിച്ചത് തെറ്റാണെന്നായിരുന്നു രേണു സുധിയും പറഞ്ഞത്.
വൈറലാകാന്‍ ഇങ്ങനെയാണോ ചെയ്യുന്നത്. ഒരാളുടെ ജീവന്‍ കളഞ്ഞിട്ടാണോ വൈറലാവാന്‍ ശ്രമിക്കുന്നത്. ആര്‍ക്കും ഒരു ദോഷവും വരാതെ വേണം വൈറലാവാന്‍. ഒരാള് പോയില്ലേ, ഒരാളുടെ ജീവന്‍ പോയില്ലേ. എത്ര കാശുണ്ടാക്കിയാലും, എത്ര വൈറലായാലും ജീവന്റെ വില ജീവന് മാത്രമേയുള്ളൂ. നാളെ നമ്മള്‍ കോടീശ്വരനായേക്കാം. എന്തൊക്കെ ആയാലും ജീവന്‍ എന്ന് പറയുന്ന ആ സാധനം പണത്തിലോ, മറ്റൊന്നിലോ പിടിച്ചുവെക്കാന്‍ പറ്റുന്ന സാധനമല്ല. അത് വില കൂടിയ കാര്യം തന്നെയാണ്. ഇതിന് മുന്നേ കുറേ ഇങ്ങനെ വീഡിയോസൊക്കെ വന്നിട്ടുണ്ടല്ലോ, പല ആള്‍ക്കാരുടെയും. അവര് ചെയ്യുന്നതോ, ചെയ്യാന്‍ ശ്രമിക്കുന്നതോ ഒെേക്ക നമ്മള്‍ വ്യക്തമായിട്ട് കണ്ടിട്ടുണ്ട്. ഇതൊന്നും നമ്മള്‍ കണ്ടിട്ടില്ലല്ലോ. വ്യക്തമായൊരു തെളിവില്ലാതെ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും സോഷ്യല്‍മീഡിയയില്‍ ഇടരുത്.

അവര് കാണിച്ചത് തെറ്റായി എന്നാണ് എനിക്ക് പറയാനുള്ളത്. ആണുങ്ങളുടെ ജീവനും, മാനത്തിനും വിലയുണ്ട് എന്ന് മനസിലാക്കണം. ആണാണെങ്കിലും, പെണ്ണാണെങ്കിലും മാനത്തിന് വിലയുണ്ട്. അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലാത്തത് കൊണ്ടല്ലേ വീട്ടുകാരും, കൂട്ടുകാരുമൊക്കെ നല്ലത് പറയുന്നത്. ഉള്‍വലിഞ്ഞ് നില്‍ക്കുന്നൊരു സ്വഭാവമാണ് പുള്ളിയുടേത് എന്നാണല്ലോ എല്ലാവരും പറഞ്ഞത്. ഒരു പാവം മനുഷ്യനാണെന്നാണ് ഞാന്‍ അറിഞ്ഞത്. ആളുടെ ഡീറ്റെയില്‍സൊന്നും എനിക്കറിയില്ല. വാര്‍ത്തകളിലൊക്കെ കണ്ട അറിവുകളേയുള്ളൂ. അത് വെച്ചാണ് പറഞ്ഞതെന്നുമായിരുന്നു രേണു സുധി വിശദീകരിച്ചത്.


Click it and Unblock the Notifications