പണ്ടത്തെ പോലെ ഉഷാറില്ല, എല്ലാം നേരിടാമെന്ന ആത്മവിശ്വാസമില്ല; രേണു ചേച്ചിയെ വിളിച്ചപ്പോൾ: പ്രതീഷ് പ്രകാശ്

രേണു സുധിക്ക് കാൻസർ ബാധിച്ചെന്ന് അറിഞ്ഞ ഞെ‌ട്ടലിലാണ് സുഹൃത്തുക്കളും ആരാധകരും. കഴിഞ്ഞ കുറേക്കാലമായ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്നു രേണു. പെട്ടെന്ന് ഇങ്ങനെയാെരു വിവരം കേട്ടപ്പോൾ എല്ലാവരും ഒന്ന് വിഷമിച്ചു. അത്രമാത്രം കുറ്റപ്പെടുത്തലുകൾ രേണുവിന് ഈയടുത്ത കാലത്ത് നേരിടേണ്ടി വന്നിട്ടുണ്ട്. രേണുവിനെക്കുറിച്ചുള്ള കണ്ടന്റ് മാത്രം ചെയ്ത് വരുമാനമുണ്ടാക്കിയ യൂട്യൂബേർസും പ്രശസ്തരായവരും ഉണ്ട്. വളരെ മോശം ഭാഷയിലാണ് പലരും രേണുവിനെതിരെ സംസാരിച്ചത്.

‍സം​ഗീതയും വിജയും ഒരുമിക്കുമ്പോൾ തൃഷയുടെ കാര്യം...; പിന്നിൽ വലിയ കളികൾ; നടന്നതിങ്ങനെ?
‍സം​ഗീതയും വിജയും ഒരുമിക്കുമ്പോൾ തൃഷയുടെ കാര്യം...; പിന്നിൽ വലിയ കളികൾ; നടന്നതിങ്ങനെ?
actress renu sudhi

അവരെ കുറിച്ച് എന്നോട് ചോദിക്കുന്ന ഒരുപാട് പേരുണ്ട് അവർ എങ്ങനെയാ പ്രതീഷേ എന്ന്. അന്നും ഇന്നും ഞാൻ പറയുന്ന ഒരു കാര്യം ഉണ്ട്. അവരെപോലെ അവർ മാതേമേ ഒള്ളൂ ഞാൻ കണ്ടതിൽ നല്ല ഒരു വ്യക്തി. ഇനി എങ്കിലും അവരെ അവരുടെ പാട്ടിനു വിട്ടേക്ക്. അവർ ഇനി നിങ്ങളോട് ഏതിർത്തു സംസാരിക്കാൻ വരില്ല. അവർ ഇത്ര കാലം ജീവിതത്തോട് പൊരുതി ഇനി അവർ അവരുടെ ജീവന് വേണ്ടി പോരാടുകയാണ് ചേർത്ത് പിടിച്ചില്ലെങ്കിലും നശിച്ചു പോട്ടെ എന്ന് പറയാതെ ഇരുന്നൂടെ. ദെെവം അനു​ഗ്രഹിക്കട്ടെ ചേച്ചി-എന്നാണ് പ്രതീഷ് പ്രകാശിന്റെ കുറിപ്പ്.

അമ്മ എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന് ചോദിച്ചു! പാപ്പു ആ വീഡിയോ ഇട്ടതിന്റെ കാരണം പറഞ്ഞ് അഭിരാമി
അമ്മ എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന് ചോദിച്ചു! പാപ്പു ആ വീഡിയോ ഇട്ടതിന്റെ കാരണം പറഞ്ഞ് അഭിരാമി

കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് രേണു സുധി തന്റെ ആരോ​ഗ്യാവസ്ഥയെക്കുറിച്ച് തുറന്ന് സംസാരിച്ചത്. എനിക്ക് കാൻസറാണ്. ഇത്രയും ദിവസങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ നിന്നും ഞാനിത് മറച്ച് വെച്ചു. 15 വയസിലാണ് ഇങ്ങനെയൊരു മുഴ എന്റെ ശ്രദ്ധയിൽ പെട്ടത്. ആ മുഴയാണ് ഇപ്പോൾ കാൻസറായത്. അന്ന് ഡോക്ടർ പറഞ്ഞത് ഇത് ഇങ്ങനെ വെക്കരുത്, പിന്നീട് കാൻസറാകുമെന്നാണ്. എന്നാൽ പേടി കാരണം ഞാൻ സർജറി ചെയ്തില്ല. ദേഹത്ത് സൂചി കുത്തുന്നത് എനിക്ക് പേടിയാണ്.

വീട്ടുകാരോട് പറഞ്ഞില്ല. സുധി ചേട്ടന്റെ മരണ ശേഷം പിന്നീടാെരിക്കൽ ഡോക്ടറെ കാണിച്ചു. അന്നാണ് കാൻസറാണെന്ന് വ്യക്തമായത്. വേദനയില്ലാത്ത മുഴയായതിനാലാണ് ഞാൻ ശ്രദ്ധിക്കാതിരുന്നത്. ഡോക്ടർ മുഖത്ത് നോക്കി കാൻസറാണെന്ന് പറഞ്ഞപ്പോൾ കരയാൻ പോലും പറ്റിയില്ല. അതായിരുന്നു അവസ്ഥ. കുറച്ച് ദിവസങ്ങൾ വീട്ടിൽ പറഞ്ഞില്ല. ആദ്യം മാനേജർ കരിഷ്മയോടാണ് പറഞ്ഞത്. ആദ്യം അവൾ ഞെട്ടി. പിന്നീട് ധെെര്യം തന്നു. കാൻസർ ആണെന്ന് അറിഞ്ഞിട്ടും ഞാൻ ആളുകളോട് സ്നേഹത്തോടെ പെരുമാറി. തെറി മുഴുവൻ കേട്ടു. നേരത്തെ അറിയാവുന്നതാണ്. വിധിയാണതെന്നും രേണു സുധി പറഞ്ഞു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X