രേണുവിനെ നിരന്തരം വേട്ടയാടിയവർ ഇന്ന് പറയുന്നത്, സഹിക്കാവുന്നതിനപ്പുറവും കേട്ടു...; രേണുവിനായി പ്രാർത്ഥനകൾ
രേണുവിന്റെ അസുഖ വിവരം അറിഞ്ഞ ഞെട്ടലിൽ ആണ് മലയാളികൾ. തനിക്ക് കാൻസർ ആണെന്ന് രേണു തുറന്ന് പറഞ്ഞിരിക്കുന്നു. ഏറെ നാളായുള്ള അഭ്യൂഹങ്ങൾക്ക് അവസാനം. രേണുവിനെ കുറ്റപ്പെടുത്തിയവർക്ക് പോലും ഇപ്പോൾ വല്ലാത്ത വിഷമത്തിലാണ്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ രേണു കേട്ട അധിക്ഷേപങ്ങൾ ചെറുതല്ല. ഭർത്താവ് കൊല്ലം സുധി മരിച്ച ശേഷമാണ് രേണു ഫോട്ടോഷൂട്ടും ആൽബങ്ങളുമെല്ലാമായി ലെെം ലെെറ്റിൽ സജീവമായത്. ജീവിതം വഴിമുട്ടിയ സാഹചര്യത്തിലായിരുന്നു ഇത്. സാമ്പത്തിക അരക്ഷിതാവസ്ഥയിൽ നിന്നും രേണുവും കുടുംബവും പതിയെ കര കയറി.
എന്നാൽ ഇത് പലർക്കും ഇഷ്ടപ്പെട്ടില്ല. രേണുവിനെ വലിച്ച് താഴെയിടാൻ റിയാക്ഷൻ വ്ലോഗേർസ് കിണഞ്ഞ് പരിശ്രമിച്ചു. പലരും ദിവസേന രേണുവിനെ വേട്ടയാടി. അനാവശ്യ കഥകൾ പ്രചരിപ്പിച്ചു, കഴിഞ്ഞ കാലത്തെ സംഭവങ്ങൾ വീണ്ടും ചർച്ചയാക്കി. എത്രയൊക്കെ അധിക്ഷേപിച്ചിട്ടും രേണു മുന്നോട്ട് പോയി. സബ്സ്ക്രിപ്ഷൻ വീഡിയോയുടെ പേരിൽ മോശം ഭാഷയിൽ പലരും രേണുവിനെതിരെ സംസാരിച്ചു.

ഇന്നിപ്പോൾ കുറ്റപ്പെടുത്തിയ പലരും രേണുവിനെ അനുകൂലിച്ച് സംസാരിക്കുന്നുണ്ട്. രേണുവിനും കുടുംബത്തിനുമുണ്ടായ അപമാനത്തിൽ വലിയ പങ്കുവഹിച്ചത് റിയാക്ഷൻ വ്ലോഗേർസ് ആണ്. രേണുവിനെ വിമർശിച്ച് ചില പ്രമുഖരും സംസാരിച്ചിട്ടുണ്ട്. രേണുവിനെ അനുകൂലിച്ച് ഇന്ന് നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ഒരിക്കലും രേണുവിനെ കുറ്റപ്പെടുത്തിയിട്ടില്ല എന്നതിൽ മനസമാധാനം . അവർ ഉയരങ്ങളിൽ എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അതിജീവിച്ച് അവർ നല്ല നിലയിൽ എത്തട്ടേന്ന് പ്രാർത്ഥിക്കുന്നു
ഞാനും ഒരു കാൻസർ സർവെെവർ ആണ് സെക്കന്റ് സ്റ്റേജ് ആയിരുന്നു ഇപ്പോൾ കുഴപമില്ല. അതുപോലെ രേണുവിനും എല്ലാം ശരിയാകും എല്ലാവരുടെയും പ്രാർഥന ഉണ്ട് നീ ഒരിക്കലും തളരരുത് സ്ട്രോങ് ആയി തന്നെ ഇരിക്കണം എനിക്ക് നിങ്ങളെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനമാണ് നിങ്ങളുടെ മെൻ്റൽ പവർ കാണുമ്പോൾ, പരിഹസിച്ചവരും വേദനിപ്പിച്ചവരും എല്ലാവരും ഓർക്കുക ഇത്രേ ഉള്ളൂ മനുഷ്യൻ ആരേം മനഃപൂർവം വേദനിപ്പിക്കാതിരിക്കുക സഹായിച്ചില്ലെങ്കിലും ദൈവം കൂടെ ഉണ്ടാകട്ടെ എത്രയും വേഗം സുഖമാകട്ടെ എന്നിങ്ങനെ കമന്റുകൾ വരുന്നുണ്ട്.


Click it and Unblock the Notifications

