കല്യാണം കഴിഞ്ഞാല്‍ ആദ്യം അത് മാറ്റും! പേരില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് രേണു സുധി

അഭിമുഖങ്ങളും, യൂട്യൂബ് ചാനലിലുമൊക്കെയായി വാര്‍ത്താ താരമായി മാറിയിരിക്കുകയാണ് രേണു സുധി. കൊല്ലം സുധിയുടെ വിയോഗത്തെ തുടര്‍ന്നായിരുന്നു രേണു ഇന്‍ഡസ്ട്രിയിലേക്ക് ഇറങ്ങുന്നത്. അവസരം വന്നപ്പോള്‍ അഭിനയിച്ചൂടേയെന്ന് സുധിച്ചേട്ടന്‍ ചോദിച്ചതാണ്. അന്നത് സ്വീകരിച്ചില്ല. ഇപ്പോഴാണ് അങ്ങനെയൊരു സാഹചര്യം വന്നതെന്നായിരുന്നു രേണു പറഞ്ഞത്. ജീവിക്കാനായി വേറെ മാര്‍ഗമൊന്നുമില്ലായിരുന്നു എന്നും രേണു പറഞ്ഞിരുന്നു. ഉദ്ഘാടനങ്ങളിലും സജീവ സാന്നിധ്യമാണ് രേണു. യുഎഇയില്‍ മാത്രമല്ല ഇനി യുകെയിലേക്ക് പോവാനുള്ള പ്ലാനിലാണ് ഞാന്‍. അതിന്റെ കാര്യങ്ങളെല്ലാം ശരിയായി വരുന്നുണ്ട്. അവിടെ പോയതിന് ശേഷം കുറച്ച് കാര്യങ്ങളൊക്കെ ചെയ്യാനുണ്ടെന്നും രേണു വ്യക്തമാക്കിയിരുന്നു.

ആഗ്രഹിച്ച പോലെയൊരാള്‍ വന്നാല്‍ ഇനിയൊരു വിവാഹം നടന്നേക്കും. ഇനി വിവാഹമില്ല എന്ന് ഞാന്‍ പറയുന്നില്ല. നല്ല മനസിനുടമയായിരിക്കണം ജീവിതപങ്കാളി. പുറമെയുള്ള സൗന്ദര്യത്തിനല്ല പ്രാധാന്യം നല്‍കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. സുധിച്ചേട്ടനെ അംഗീകരിക്കുന്ന ആളായിരിക്കണം, അദ്ദേഹത്തെ മറക്കുക എന്ന് പറയുന്നതൊന്നും നടക്കാത്ത കാര്യമാണെന്ന് കഴിഞ്ഞ ദിവസം രേണു പറയുന്നു. വിവാഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോഴും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. രണ്ടാമത്തെ കല്യാണം എന്നല്ല, മൂന്നാമത്തെ എന്നാണ് പറയുന്നത്. മൂന്നാമതെങ്കില്‍ മൂന്നാമത്. വിവാഹ ശേഷം പേരില്‍ നിന്നും സുധി മാറ്റുമോയെന്നായിരുന്നു ചോദ്യം. അയാം ട്രാപ്പ്ഡ്, വല്ലാത്തൊരു ചോദ്യം.

Renu Sudhi latest chat
Photo Credit: Renu Sudhi / Instagram

സുധിച്ചേട്ടന്റെ ഭാര്യയായത് കൊണ്ടാണല്ലോ രേണു സുധി എന്ന പേര്. ഇന്നും ഞാന്‍ സുധിച്ചേട്ടന്റെ ഭാര്യയല്ലേ. ഈ ഇരിക്കുന്ന നിമിഷം വരെ അങ്ങനെയാണ്. അതുല്യ കലാകാരനായ കൊല്ലം സുധിയുടെ ഭാര്യയായത് കൊണ്ടാണ് സുധി എന്ന് പേരിനൊപ്പം ചേര്‍ത്തത്. അസാധ്യ ആര്‍ടിസ്റ്റായിരുന്നു പുള്ളി. ആര്‍ടിസ്റ്റെന്ന നിലയില്‍ എനിക്ക് പുള്ളിയെ ഭയങ്കര ഇഷ്ടമായിരുന്നു. ഭര്‍ത്താവെന്ന നിലയിലും ഇഷ്ടമാണ്. അദ്ദേഹത്തിന്റെ നിയമപരമായിട്ടുള്ള (അങ്ങനെ തന്നെ പറയാം) ഭാര്യയാണ് ഞാന്‍. നിങ്ങളൊക്കെ കമന്റിടുന്ന പോലെ രേഷ്മ പി തങ്കച്ചന്‍. ഇന്നും അദ്ദേഹത്തിന്റെ ഭാര്യയായതിനാല്‍ രേണു സുധി എന്ന് വിളിക്കാം.

നാളെ വേറൊരാളുടെ ഭാര്യയായാല്‍, ആ പേരിന്റെ കൂട്ടത്തില്‍ നിന്നും സുധി എന്നത് മാറ്റും. ആയാല്‍ എന്നത് പ്രത്യേകം പറയുന്നു. നാളെ വേറൊരാളുടെ ഭാര്യയായാലുള്ള കാര്യത്തെക്കുറിച്ചാണ് പറയുന്നത്. എന്റെ കഴുത്തില്‍ വേറൊരാള്‍ മിന്നോ, താലിയോ, മഹറോ എന്തെങ്കിലും കെട്ടിയാല്‍ ആ പേര് മാറ്റും. അതുവരെ മാറ്റത്തില്ല. അതുവരെ ആരെന്തൊക്കെ പറഞ്ഞാലും രേണു സുധി തന്നെയാണ്. എന്റെ പഴയ ഫോട്ടോയൊക്കെ വെച്ച് നെഗറ്റീവ് പറയുന്നവരെ കാണുമ്പോള്‍ എനിക്ക് സന്തോഷമേയുള്ളൂ. കാശ് കിട്ടുമല്ലോ അവര്‍ക്ക്. എന്റെ ഫോട്ടോ വെച്ചാണെങ്കിലും കാശുണ്ടാക്കി ജീവിക്കുകയാണല്ലോ, സന്തോഷം.

പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് സ്റ്റാര്‍ മാജിക്കില്‍ സുധിച്ചേട്ടന്‍ കുടുംബത്തെയും കൂട്ടിയിരുന്നു. അന്നത്തെ ഫോട്ടോ വരെ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. അന്ന് അത്ര സുഖമില്ലാത്തതിനാല്‍ മേക്കപ്പൊന്നും ഇട്ടിരുന്നില്ല. എന്തോ സുഖമില്ലായിരുന്നു. അതിപ്പോള്‍ വിനയായിരിക്കുകയാണ്. എപ്പോഴും ഇടുന്ന പോലെ അന്ന് മേക്കപ്പിട്ടാല്‍ മതിയായിരുന്നു. അന്ന് അവള്‍ ഇങ്ങനെയായിരുന്നു. മേക്കപ്പിടത്തില്ലായിരുന്നു. ഇപ്പോള്‍ അവളിങ്ങനെയായി എന്ന് പറയുകയാണ് ഇപ്പോള്‍. അങ്ങനെ പറഞ്ഞാലും എനിക്ക് സന്തോഷം മാത്രം എന്നായിരുന്നു രേണുവിന്റെ മറുപടി.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X